Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: കടമ്പ കടക്കുമോ ഡല്‍ഹി? പന്തിന്റേയും സംഘത്തിന്റേയും പ്ലേ ഓഫ് സാധ്യതകള്‍ ഇങ്ങനെ

തുടര്‍ പരാജയങ്ങളില്‍ നിന്നും മോചനം നേടിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ വിജയം നേടിക്കൊണ്ട് പോയന്റ് ടേബിളിന്റെ അടിത്തട്ടില്‍ നിന്നും രക്ഷപ്പെട്ടിരിക്കുകയാണ് ഡല്‍ഹി. അതേസമയം റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ഈ വിജയം മുന്നോട്ട് പോകാനുള്ള ഊര്‍ജ്ജമാക്കി മാറ്റിയെടുക്കുമോ എന്ന് കണ്ടറിയണം.

ഡല്‍ഹി ക്യാപിറ്റല്‍സിന് ഫൈനല്‍ ഫോറിലേക്ക് എത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഇതുവരെ ആറ് കളികള്‍ കളിച്ച ഡല്‍ഹി നാല് കളികളില്‍ പരാജയപ്പെട്ടപ്പോള്‍ വിജയിച്ചത് രണ്ടെണ്ണത്തില്‍ മാത്രമാണ്. നാല് പോയന്റാണ് ഡല്‍ഹിക്കുള്ളത്. എട്ട് മത്സരങ്ങളാണ് ഡല്‍ഹിക്ക് ഇനി മുന്നിലുള്ളത്. അതില്‍ അഞ്ചെണ്ണം വിജയിച്ചാല്‍ മാത്രമാണ് ഡല്‍ഹിയുടെ മുന്നില്‍ പ്ലേ ഓഫ് സാധ്യതകള്‍ തെളിയുക.

IPL 2024

കഴിഞ്ഞ സീസണില്‍ പ്ലേ ഓഫില്‍ ഇടം നേടിയ ടീമുകളുടെ പോയന്റ് 20,17,17, 16 എന്നിങ്ങനെയായിരുന്നു. ഈ ട്രെന്റ് അനുസരിച്ചത് ഡല്‍ഹിയ്ക്ക് കുറഞ്ഞത് ആറ് വിജയങ്ങള്‍ വേണ്ടിവരും. എന്നാല്‍ 2021ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 14 മത്സരങ്ങളില്‍ നിന്നും എഴെണ്ണം മാത്രം വിജയിച്ചാണ് പ്ലേ ഓഫ് യോഗ്യത നേടിയത്.

സീസണിലെ രണ്ടാം വിജയമാണ് പന്തും സംഘവും നേടിയിരിക്കുന്നത്. മുന്നിലുള്ളതില്‍ ആദ്യ നാല് മത്സരങ്ങളും ഡല്‍ഹിയെ സംബന്ധിച്ച് താരമ്യേനെ ഈസിയാണെന്നാണ് കരുതപ്പെടുന്നത്. പോയന്റ് ടേബിളിലുള്ള ഗുജറാത്ത് ടൈറ്റന്‍സുമായി ഡല്‍ഹിയ്ക്ക് രണ്ട് മത്സരങ്ങളുണ്ട്. അഞ്ചാമതുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഏഴാമതുള്ള മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ഡല്‍ഹിയുടെ അടുത്ത എതിരാളികള്‍. ഈ മത്സരങ്ങളില്‍ വിജയങ്ങള്‍ നേടാന്‍ ഡല്‍ഹിയ്ക്ക് സാധിക്കണം.

എപ്രില്‍ 28 ഓടെ ഡല്‍ഹി പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടാകും. അതില്‍ ആറെണ്ണം അവര്‍ക്ക് ജയിക്കാന്‍ സാധിക്കണം. എന്നാല്‍ ബാക്കിയുള്ള നാല് മത്സരങ്ങളില്‍ നിന്നും രണ്ട് പോയന്റ് നേടിയാല്‍ മതിയാകും ഡല്‍ഹിയ്ക്ക്. അങ്ങനെയെങ്കില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ഫൈനല്‍ ഫോറിലേക്ക് എത്താനാകും. പന്ത് ഫോമിലേക്ക് വന്നത് ഡല്‍ഹിയ്ക്ക് ആശ്വാസം പകരുന്നതാണ്. ഐപിഎല്ലില്‍ മുമ്പും അത്ഭുതങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നതും ഡല്‍ഹിയ്ക്ക് പ്രതീക്ഷയാണ്.

അതേസമയം കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വിജയിച്ചത് ആറ് വിക്കറ്റുകള്‍ക്കായിരുന്നു. 11 പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു ഡല്‍ഹിയുടെ വിജയം. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലഖ്‌നൗ നേടിയ 167 റണ്‍സ് ഡല്‍ഹി അനായാസം മറി കടക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലൗഖ്‌നൗവിന് വേണ്ടി ആയുഷ് ബദോനി അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ നായകന്‍ കെഎല്‍ രാഹുല്‍ 39 റണ്‍സും നേടി.

മറുപടി ബാറ്റിംഗില്‍ ഡല്‍ഹിയ്ക്കായി ജേക്ക് ഫ്രേസര്‍ മക്ഗര്‍ക്കും അര്‍ധ സെഞ്ചുറി നേടി. 35 പന്തില്‍ 55 റണ്‍സാണ് ജേക്ക് നേടിയത്. നായകന്‍ റിഷഭ് പന്ത് 24 പന്തില്‍ 41 റണ്‍സുമായി തകര്‍ത്തടിക്കുകയായിരുന്നു. പൃഥ്വി ഷാ 22 പന്തില്‍ 32 റണ്‍സും നേടിയിരുന്നു. ഡല്‍ഹിയ്ക്കായി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുകളും ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റും നേടിയിരുന്നു.

Story first published: Saturday, April 13, 2024, 13:43 [IST]
Other articles published on Apr 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+