Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: രാമനാഥന് പവര്‍ ഹിറ്റിംഗും വശമുണ്ട്!! ഡല്‍ഹിയെ അടിച്ചൊതുക്കി അശ്വിന്റെ രക്ഷാപ്രവര്‍ത്തനം

ജയ്പൂര്‍: ക്രിക്കറ്റില്‍ ഒരു രാമനാഥനുണ്ടെങ്കില്‍ അത് ആര്‍ അശ്വിന്‍ ആയിരിക്കും. അശ്വിന് വശമില്ലാത്തതായി ഒന്നുമില്ല. ബൗളിംഗ് മുതല്‍ വേണമെങ്കില്‍ അമ്പയറിംഗ് വരെ ചെയ്യാന്‍ അശ്വിന്‍ തയ്യാറാണ്. ഇപ്പോഴിതാ ഒരു ആവശ്യം വന്നാല്‍ പവര്‍ ഹിറ്ററായി മാറാനും തനിയ്ക്ക് അനായാസം സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ആര്‍ അശ്വിന്‍. രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരത്തിലെ രാജസ്ഥാന്‍ ഇന്നിംഗ്‌സിന്റെ ആദ്യപകുതി തന്റെ വെടിക്കെട്ട് പ്രകടനത്തിലൂടെ അശ്വിന്‍ എടുത്തിരിക്കുകയാണ്.

രാജസ്ഥാന്റെ തുടക്കം പതര്‍ച്ചയോടെയായിരുന്നു. ജോസ് ബട്ട്‌ലറിലൂടെ മൂന്നാം വിക്കറ്റ് നഷ്ടമായപ്പോഴാണ് രാജസ്ഥാന്‍ അഞ്ചാം സ്ഥാനത്തേക്ക് അശ്വിന് പ്രൊമോഷന്‍ നല്‍കുന്നത്. തന്നിലേല്‍പ്പിച്ച ജോലി അശ്വിന്‍ വൃത്തിയായി എന്നല്ല, അതിഗംഭീരമായി തന്നെ നിര്‍വ്വഹിച്ചു. 19 പന്തില്‍ 29 റണ്‍സാണ് അശ്വിന്‍ അടിച്ചെടുത്തത്. ഇതില്‍ മൂന്ന് സിക്‌സും ഉള്‍പ്പെടും. താന്‍ നേരിട്ട അവസാന അഞ്ച് പന്തിലാണ് അശ്വിന്‍ മൂന്ന് സിക്‌സുകള്‍ പറത്തിയത്. 6, 1, 6, 1, 6 എന്നിങ്ങനെയായിരുന്നു അശ്വിന്റെ അവസാന അഞ്ച് പന്തുകളിലെ സ്‌കോര്‍.

ഡല്‍ഹിയുടെ പേരു കേട്ട പേസര്‍ നോര്‍ക്കിയയെയാണ് അശ്വിന്‍ പുറകെ പുറകെ സിക്‌സുകള്‍ പറത്തിയത്. രാജസ്ഥാന്‍ ഇന്നിംഗ്‌സിന്റെ പതിനൊന്നാം ഓവറിലാണ് ഡിസി നായകന്‍ എതിരാളികളെ എറിഞ്ഞിടാന്‍ നോര്‍ക്കിയയെ കൊണ്ടു വരുന്നത്. എന്നാല്‍ ഡിസിയുടെ മോഹം കാറ്റില്‍പ്പറത്തി അശ്വിന്‍ നോര്‍ക്കിയെ അടിച്ചുപറത്തി. സോഷ്യല്‍ മീഡിയയിലിപ്പോള്‍ അശ്വിന്‍ വാഴ്ത്തുകള്‍ നിറഞ്ഞിരിക്കുകയാണ്. അശ്വിന്‍ രോഹിത് ശര്‍മയായി മാറിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

IPL 2024

അതേസമയം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. യശസ്വി ജെയ്‌സ്വാളും ജോസ് ബട്ട്‌ലറും ആദ്യം തന്നെ പുറത്തായതോടെ രാജസ്ഥാന്‍ അപകടം മണത്തതാണ്. പിന്നാലെ വന്ന നായകന്‍ സഞ്ജു സാംസണ്‍ 15 റണ്‍സ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു. പക്ഷെ റയാന്‍ പരാഗും അശ്വിനും ചേര്‍ന്ന് ടീമിനെ തിരിച്ചു കൊണ്ടു വന്നു.

അശ്വിന്‍ പുറത്തായിട്ടും പരാഗ് ടീമിനെ മുന്നില്‍ നിന്നു നയിച്ചു. വെട്ടിക്കെട്ട് പ്രകടനത്തിലൂടെ അര്‍ധ സെഞ്ചുറി നേടിയ പരാഗ് 45 പന്തില്‍ 84 റണ്‍സാണ് നേടിയത്. ഏഴ് ഫോറും ആറ് സിക്‌സും ഉള്‍പ്പെടുന്നതാണ് പരാഗിന്റെ ഇന്നിംഗ്്. പിന്നാലെ വന്ന ധ്രുവ് ജുറേല്‍ 20 റണ്‍സും ഷിമ്രോന്‍ ഹെറ്റ്‌മെയര്‍ 14 രണ്‍സുമാണ് നേടിയത്. അതേസമയം ഡല്‍ഹിയ്ക്ക് വേണ്ടി പന്തെറിഞ്ഞവരെല്ലാം തന്നെ ഓറോ വിക്കറ്റുകള്‍ വീതം വീഴ്ത്തുകയും ചെയ്തു. ജയിക്കാന്‍ ഡല്‍ഹിയ്ക്ക് വേണ്ടത് 186 റണ്‍സാണ്.

Story first published: Thursday, March 28, 2024, 21:47 [IST]
Other articles published on Mar 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+