IPL 2024: ആരാണ് അവരൊക്കെ? ഹാര്‍ദ്ദിക് പാണ്ഡ്യയെ വിമര്‍ശിച്ച് ഇന്ത്യന്‍ ഇതിഹാസതാരം
മുംബൈ: കരുത്തരായ മുംബൈ ഇന്ത്യന്‍സിന്റേയും ഗുജറാത്ത് ടൈറ്റന്‍സിന്റേയും സീസണിലെ ആദ്യ മത്സരം അരങ്ങേറിയത് ഇന്നലെയായിരുന്നു. മുംബൈ നായക സ്ഥാനത്തും നിന്നും രോഹിത് ശര്‍മയെ മാറ്റി പകരം ഹാര്‍ദ്ദിക് പാണ്ഡ്യയെ നായകനാക്കിയിരിക്കുകയാണ്. മുംബൈ നായകനായുള്ള ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ആദ്യ മത്സരമായിരുന്നു ഇന്നലെ നടന്നത്. മുംബൈയുടെ എതിരാളികളായ ഗുജറാത്ത് ടൈറ്റന്‍സിനെ കഴിഞ്ഞ രണ്ട് സീസണിലും നയിച്ചത് ഹാര്‍ദ്ദിക് പാണ്ഡ്യ ആയിരുന്നു.
അതേസമയം മൈതാനത്തിലേക്ക് ടോസിനായി എത്തിയത് മുതല്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് മോശം ദിവസമായിരുന്നു. ഇതിനിടെ ഇപ്പോഴിതാ ടോസ് സമയത്ത് ഹാര്‍ദ്ദിക് പാണ്ഡ്യയില്‍ നിന്നുമുണ്ടായൊരു സമീപനത്തിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ.
ടോസ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആ സമയം പ്രസന്ററായ രവി ശാസ്ത്രി ഹാര്‍ദ്ദിക് പാണ്ഡ്യയോട് ടീം കോമ്പോസിഷനെക്കുറിച്ച് ചോദിക്കുകയായിരുന്നു. പൊതുവെ നായകന്മാര്‍ ആദ്യം സംസാരിക്കുക ഓവര്‍സീസ് താരങ്ങളെക്കുറിച്ചായിരിക്കും. പിന്നീട് ടീമിലെ മാറ്റങ്ങളെക്കുറഇച്ചും. എന്നാല്‍ രവി ശാസ്ത്രിയ്ക്ക് മറുപടി നല്‍കവെ ഹാര്‍ദ്ദിക് പാണ്ഡ്യ ഗുജറാത്തിനെതിരെ മുംബൈ കളിപ്പിക്കുന്ന വിദേശ താരങ്ങളുടെ ആരുടേയും പേര് പരാമര്‍ശിക്കാന്‍ തയ്യാറായിരുന്നില്ല.

'ഞങ്ങള്‍ക്ക് നാല് പേസര്‍മാരുണ്ട്, മൂന്ന് സ്പിന്നര്‍മാരും ഏഴ് ബാറ്റര്‍മാരും. എല്ലാ ഡിപ്പാര്‍ട്ടുമെന്റും നോക്കിയിട്ടുണ്ട്'' എന്നായിരുന്നു ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞത്. എന്നാല്‍ ഇത് അനില്‍ കുംബ്ലെയില്‍ നിന്നും വിമര്‍ശനം നേരിടുകയാണ്. ''ഹാര്‍ദ്ദിക് പാണ്ഡ്യയില്‍ നിന്നും ഈ പേരുകളും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. നാല് ഫാസ്റ്റ് ബൗളര്‍മാര്‍, മൂന്ന് സ്പിന്നര്‍മാര്‍, 11 ഫീല്‍ഡേഴ്‌സ്. ആരൊക്കെയാണ് അതെന്ന് നമുക്കറിയാം. ആരാണ് അവരെല്ലാം?'' എന്നായിരുന്നു കുംബ്ലെയുടെ പ്രതികരണം.
അതേസമയം മത്സരത്തില്‍ ടോസിനായി എത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയെ ഗ്യാലറിയിലെ ആരാധകര്‍ വരവേറ്റത് കൂക്കി വിളികളും രോഹിത് രോഹിത് ചാന്റുകളുമായിട്ടായിരുന്നു. ടീമിന്റെ നായക സ്ഥാനത്തു നിന്നും രോഹിത് ശര്‍മയെ മാറ്റി പകരം ഹാര്‍ദ്ദിക് പാണ്ഡ്യയെ നായകനാക്കിയതും മാറ്റിയ രീതിയുമൊന്നും ആരാധകര്‍ക്ക് തീരെ പിടിച്ചിട്ടില്ല. പലപ്പോഴായി സോഷ്യല്‍ മീഡിയയിലൂടേയും അല്ലാതേയും ആരാധകര്‍ തങ്ങളുടെ അനിഷ്ടം അറിയിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായിരുന്നു ഗ്യാലറിയില്‍ മുഴങ്ങി കേട്ട രോഹിത് ചാന്റുകള്‍.
അതേസമയം മത്സരത്തിനിടെ ഉണ്ടായൊരു സംഭവവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. കളിക്കിടെ മുംബൈ നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യ മുന്‍ നായകന്‍ രോഹിത് ശര്‍മയെ ബൗണ്ടറി ലൈനിന് അരികില്‍ ഫീല്‍ഡ് നിര്‍ത്തിയതും രോഹിത്തിനെ ഒരു വശത്തു നിന്നും മറ്റൊരു വശത്തേക്ക് നീക്കിയതുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. തന്റെ മുന്‍ നായകനെ ഹാര്‍ദ്ദിക് പാണ്ഡ്യ അപമാനിച്ചെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.
അഞ്ച് വട്ടം തങ്ങളെ ചാമ്പ്യന്മാരാക്കിയ രോഹിത്തിനെ മാറ്റിയതില്‍ കടുത്ത വിമര്‍ശനമാണ് മുംബൈ ആരാധകര്‍ക്കുള്ളത്. അതേസമയം ഹാര്‍ദ്ദിക് പാണ്ഡ്യ കഴിഞ്ഞ രണ്ട് സീസണിലും ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനാണ്. ഗുജറാത്തിനെ തങ്ങളുടെ ആദ്യ ഐപിഎല്‍ സീസണില്‍ തന്നെ ചാമ്പ്യന്മാരാക്കാനും ഹാര്‍ദ്ദിക്കിന് സാധിച്ചിരുന്നു. അതിനിടെ ഹാര്‍ദ്ദിക്കിനെ നായകനാക്കിയതില്‍ മുംബൈ താരങ്ങള്‍ക്കിടയില് പോലും അമര്‍ഷമുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം അടിസ്ഥാന രഹിതമാണെന്നാണ് മുംബൈ ക്യാമ്പ് പറയുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications