Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഡല്‍ഹിയും ലഖ്‌നൗവുമല്ല, രോഹിത് ഈ ടീമില്‍ വരണം, വിരമിക്കേണ്ടത് ഇവിടെ: അമ്പാട്ടി റായിഡു

മുംബൈ: രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് നായകനാക്കിയ നിമിഷം മുതല്‍ ആരംഭിച്ച വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. രോഹിത്തും ടീമിലെ പല സീനിയര്‍ താരങ്ങളും ഈ തീരുമാനത്തോട് അതൃപ്തി അറിയിച്ചതായാണ് നേരത്തെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. ഇതിനിടെ രോഹിത് ശര്‍മ മുംബൈ വിടുന്നതായും മറ്റൊരു ടീമിലേക്ക് പോകുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതായും വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഐപിഎല്ലില്‍ മുംബൈയെ അഞ്ച് തവണ ചാമ്പ്യന്മാരാക്കിയ നായകനാണ് രോഹിത് ശര്‍മ. ബാറ്ററായും നായകനായും പകരക്കാരനില്ലാത്ത താരം. രോഹിത് ശര്‍മയെ നായകസ്ഥാനത്തു നിന്നും മാറ്റിയത് ആരാധകര്‍ക്ക് ഒരു തരത്തിലും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ കൂവി വിളിച്ചു കൊണ്ടാണ് മുംബൈ ആരാധകര്‍ തങ്ങളുടെ അമര്‍ഷം അറിയിച്ചത്.

IPL 2024

ഇതാദ്യമായാണ് ഇന്ത്യന്‍ ടീം നായകന്‍ മറ്റൊരു നായകന് കീഴില്‍ ഐപിഎല്ലില്‍ കളിക്കേണ്ട സാഹചര്യമുണ്ടാകുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനെ തങ്ങളുടെ ആദ്യ സീസണില്‍ തന്നെ ചാമ്പ്യന്മാരാക്കിയ ഹാര്‍ദിക്കിന് നായകസ്ഥാനം നല്‍കിയാണ് മുംബൈ തിരികെ കൊണ്ടു വന്നത്. എന്നാല്‍ ആരാധകര്‍ക്ക് അത് അംഗീകരിക്കാനായില്ല. അന്ന് മുതല്‍ക്കെ അവര്‍ പരസ്യമായി തന്നെ എതിര്‍പ്പ് അറിയിക്കുന്നുണ്ട്. ടീമിലെ താരങ്ങളും ഈ തീരുമാനത്തെ അംഗീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിന് പിന്നാലെയാണ് ഹാര്‍ദിക് പാണ്ഡ്യയ്ക്ക് മുംബൈയുടെ ആരാധകരില്‍ നിന്നും കൂവലും അധിക്ഷേപങ്ങളും നേരിടേണ്ടി വരുന്നത്. അതേസമയം അടുത്ത സീസണില്‍ മെഗാ ഓക്ഷനുണ്ടാകും. അപ്പോള്‍ രോഹിത് ശര്‍മ മുംബൈ വിടുമെന്നാണ് കരുതപ്പെടുന്നത്. രോഹിത് ശര്‍മയും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ ചര്‍ച്ചകള്‍ നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോഴിതാ രോഹിത് പുതിയ ടീം തിരഞ്ഞെടുക്കുകയാണെങ്കില്‍ അത് ഏത് ടീം ആയിരിക്കണമെന്ന് പറയുകയാണ് അമ്പാട്ടി റായിഡു.

മുന്‍ മുംബൈ ഇന്ത്യന്‍ താരം കൂടിയാണ് അമ്പാട്ടി റായിഡു. അദ്ദേഹം പറയുന്നത് രോഹിത് ശര്‍മയ്ക്ക് ഉചിതമായ ടീം ചെന്നൈ സൂപ്പര്‍ കിങ്‌സ് ആയിരിക്കുമെന്നാണ്. രോഹിത് ചെന്നെെയില്‍ വിരമിക്കണമെന്നാണ് ആഗ്രഹമെന്നാണ് റായിഡു പറയുന്നത്. റായിഡു ചെന്നൈയുടെ താരമായിരുന്നു. ''തീരുമാനം രോഹിത്തിന്റേതാണ്. അദ്ദേഹം എവിടേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവോ അവിടേക്ക് പോകാനാകും. ഏത് ടീമും അദ്ദേഹത്തെ തങ്ങളുടെ നായകനായി ആഗ്രഹിക്കും. എനിക്ക് തോന്നുന്നത് ഇവിടെ സംഭവിച്ചതിന് വിരുദ്ധമായി തന്നെ കുറേക്കൂടി നന്നായി കൈകാര്യം ചെയ്യുന്ന ടീമിലേക്ക് അദ്ദേഹം പോകുമെന്നാണ്'' എന്നും റായിഡു പറഞ്ഞു.

ഈ സീസണിലും മുംബൈയുടെ ടോപ്‌സ്‌കോറര്‍ രോഹിത് ശര്‍മയാണ്. നാല് മത്സരങ്ങളില്‍ നിന്നും 118 റണ്‍സാണ് രോഹിത് നേടിയത്. 171.01 ആണ് രോഹിത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. തുടര്‍ച്ചയായ മൂന്ന് പരാജയങ്ങള്‍ക്ക് ശേഷം ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തിയാണ് മുംബൈ വിജയ വഴിയിലേക്ക് തിരികെ വരുന്നത്. മുംബൈയുടെ അടുത്ത മത്സരം കരുത്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയാണ്. പോയന്റ് ടേബിളില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ് മുംബൈയുള്ളത്.

Story first published: Thursday, April 11, 2024, 12:04 [IST]
Other articles published on Apr 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+