Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ശശാങ്കിനെ ഫിനിഷര്‍ ആക്കിയത് തെറ്റ്! പഞ്ചാബിന് യുവ താരങ്ങളെ വിശ്വാസമില്ല; തുറന്നടിച്ച് ആകാശ് ചോപ്ര

മുംബൈ ഇന്ത്യന്‍സിനെതിരെ പൊരുതി തോല്‍ക്കുകയായിരുന്നു പഞ്ചാബ് കിങ്‌സ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 193 റണ്‍സായിരുന്നു നേടിയത്. തുടക്കത്തില്‍ പതറിപ്പോയ പഞ്ചാബിനെ ശശാങ്ക് സിംഗും ആഷുതോഷ് ശര്‍മയും ചേര്‍ന്നാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത്. ശശാങ്ക് സിംഗ് ആറാമതായാണ് ക്രീസിലേക്ക് എത്തിയത്. 25 പന്തുകള്‍ നേരിട്ട ശശാങ്ക് 41 റണ്‍സെടുത്താണ് പുറത്താകുന്നത്.

അതേസമയം ശശാങ്ക് പുറത്തായ ശേഷം തകര്‍ത്തടിച്ച ആഷുതോഷ് 28 പന്തുകളില്‍ നിന്നും 61 റണ്‍സും നേടി. പക്ഷെ പഞ്ചാബിനെ വിജയതീരത്തേക്ക് എത്തിക്കാന്‍ ആഷുതോഷിന് സാധിച്ചില്ല. ഒമ്പത് റണ്‍സിനായിരുന്നു പഞ്ചാബിന്റെ പരാജയം. മത്സരശേഷം പഞ്ചാബിന്റെ ബാറ്റിംഗ് പൊസിഷന്‍ തീരുമാനങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആകാശ് ചോപ്ര.

IPL 2024

ശശാങ്ക് സിംഗിന്റെ പൊസിഷന്‍ ശരിയായിരുന്നില്ലെന്നാണ് ആകാശ് ചോപ്ര പറയുന്നത്. ''ടീം നാല് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് എന്ന അവസ്ഥയിലാകുമ്പോള്‍ നമ്മള്‍ വിജയത്തില്‍ നിന്നും വല്ലാതെ പിന്നിലായിരിക്കും. പ്രധാന താരങ്ങളെന്നു കരുതുന്നവരുടെ ഇന്നിംഗ്‌സും അവസാനിച്ചിട്ടുണ്ടാകും. അത്തരമൊരു സാഹചര്യത്തിലാണ് ശശാങ്ക് വരുന്നത്. കൂടെയുള്ളത് ജിതേഷ് ശര്‍മയാണ്'' ആകാശ് ചോപ്ര പറയുന്നു.

''എനിക്ക് ശശാങ്കിനെക്കുറിച്ച് ഒരു കാര്യം പറയാനുണ്ട്. അവന്‍ കളിക്കുന്നത് വച്ച് നോക്കുമ്പോള്‍ നിങ്ങള്‍ക്ക് എങ്ങനാണ് അവനെ ഫിനിഷര്‍ ആയി നിര്‍ത്തുവാന്‍ സാധിക്കുക? അവന്‍ നന്നായി ബാറ്റ് ചെയ്യുമ്പോള്‍ എന്തുകൊണ്ട് അവനെ നേരത്തെ ഇറക്കുന്നില്ല. നന്നായി ബാറ്റ് ചെയ്യുന്ന, ടെമ്പാരമെന്റുള്ളൊരാള്‍ ഫിനിഷര്‍ അല്ല. അവന്‍ റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കുന്ന താരമാണ്. അനുഭവ സമ്പത്തുണ്ട്'' എന്നും ആകാശ് ചോപ്ര പറയുന്നുണ്ട്.

പഞ്ചാബിന് തങ്ങളുടെ യുവതാരങ്ങളില്‍ വിശ്വാസം കുറവാണെന്ന ആരോപണം ആകാശ് ചോപ്ര ഉന്നയിക്കുന്നുണ്ട്. ''ശശാങ്ക് ഉള്ളിടത്തോളം പഞ്ചാബും ഗെയിമിലുണ്ടായിരുന്നു. ആഷുതോഷും വന്ന് അടിക്കാന്‍ തുടങ്ങി. അപ്പോഴാണ് ബുംറയെ വിളിക്കുന്നത്, ശശാങ്ക് പുറത്താകുന്നതും. അതോടെ മുംബൈ ജയിക്കുമെന്ന് തോന്നി. പക്ഷെ ആഷുതോഷ് അവിടെ നിന്നു. കൂടെ ഹര്‍പ്രീത് ബ്രാറും ഉണ്ടായിരുന്നു. ആഷുതോഷ്, ആ പേരൊന്ന് ഓര്‍ത്തുവെച്ചോളൂ'' എന്നാണ് ആകാശ് ചോപ്ര പറയുന്നത്.

''ആദ്യ ഇന്നിംഗ്‌സില്‍ സൂര്യകുമാര്‍ യാദവിനെയാണ് കണ്ടത്. രണ്ടാം ഇന്നിംഗ്‌സില്‍ അവന്റെ മിറര്‍ ഇമേജ് പോലെ തന്നെയായിരുന്നു ആഷുതോഷ്. അവന്‍ കളിച്ച ഷോട്ടുകളൊക്കെ നമ്മള്‍ കണ്ടതാണ്. അവനില്‍ ഞാന്‍ ശ്രദ്ധിച്ചത് അവന്റെ ക്രിക്കറ്റ് ബുദ്ധിയാണ്. ബുംറ ഒരു നോള്‍ ബോള്‍ എറിഞ്ഞപ്പോള്‍ അവന് മനസിലായിരുന്നു അടുത്ത പന്ത് യോര്‍ക്കര്‍ ആയിരിക്കുമെന്ന്. കാരണം അതൊരു ഫ്രീ ഹിറ്റ് ആയിരുന്നു'' എന്നാണ് ആകാശ് ചോപ്ര പറയുന്നത്.

''അതിന് മുമ്പ് അവന്‍ മുട്ടില്‍ ഇരിക്കുകയായിരുന്നു. എന്നിട്ടാണ് സ്‌കൂപ് ഷോട്ട് കളിക്കുന്നത്. അതുപോലൊരു ഷോട്ട് കളിക്കാന്‍ കഴിവ് വേണം. മുട്ടില്‍ ഇരുന്ന് യോര്‍ക്കര്‍ പ്രതീക്ഷിക്കാന്‍ ക്രിക്കറ്റിംഗ് ബുദ്ധി തന്നെ വേണം. ആകാശ് മദ്വാള്‍ നോ ബോള്‍ എറിഞ്ഞപ്പോല്‍ അവന് അറിയാമായിരുന്നു അതൊരു ഫ്രീ ഹിറ്റ് ആണെന്നും തേര്‍ഡ് മാനും പോയന്റും സര്‍ക്കിളിന് ഉള്ളിലാണെന്നും. അതാണ് അവന്‍ റിവേഴ്‌സ് സ്‌കൂപ് കളിച്ചത്'' എന്നും ചോപ്ര പറഞ്ഞു. ആഷുതോഷ് പുറത്തായത് ദൗര്‍ഭാഗ്യകരമാണെന്നും ആകാശ് ചോപ്ര പറയുന്നുണ്ട്.

Story first published: Friday, April 19, 2024, 15:00 [IST]
Other articles published on Apr 19, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+