Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഐപിഎല്‍ ടീമിനെ പരിശീലിപ്പിക്കാന്‍ രവി ശാസ്ത്രി! ആവര്‍ത്തിക്കുമോ ശാസ്ത്രി മാജിക്?

മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി മികവ് തെളിയിച്ച വ്യക്തിയാണ്. ഇന്ത്യയെ പല നേട്ടങ്ങള്‍ക്കും അര്‍ഹനാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. രവി ശാസ്ത്രി-വിരാട് കോലി നേതൃത്വത്തിന് കീഴില്‍, പ്രത്യേകിച്ചും ടെസ്റ്റില്‍ ഇന്ത്യ സമാനതകളില്ലാത്ത വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം കമന്റേറ്റര്‍ ജോലിയിലേക്ക് മടങ്ങുകയായിരുന്നു ശാസ്ത്രി.

എന്നാല്‍ ശാസ്ത്രിയ്ക്ക് ഐപിഎല്‍ ടീമുകളെ പരിശീലിപ്പിക്കാനുള്ള താല്‍പര്യം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2021 ലാണ് ശാസ്ത്രി ഇന്ത്യയുടെ പരിശീലക സ്ഥാനം ഒഴിയുന്നത്. ഇതിന് ശേഷം ശാസ്ത്രി ഐപിഎല്‍ ടീമുകളിലൊന്നിന്റെ പരിശീലകനായേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി അതുണ്ടായിട്ടില്ല. ഇപ്പോഴിതാ ഈ സാധ്യത വീണ്ടും ചര്‍ച്ചയായി മാറുകയാണ്.

IPL 2024

എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ തള്ളിക്കളയുകയാണ് രവി ശാസ്ത്രി. ''ഇല്ല. എഴ് വര്‍ഷം ഇന്ത്യയെ പരിശീലിപ്പിച്ച ശേഷം ഇനിയില്ല. ഭാവിയില്‍ എന്താകും സംഭവിക്കുന്ന എന്നറിയില്ല. എന്തൊക്കെ തരത്തിലാകും നമ്മള്‍ക്ക് ഇടപെടേണ്ടി വരിക എന്നറിയല്ല'' എന്നാണ് ശാസ്ത്രി പറഞ്ഞത്.

''അനുഭവ സമ്പത്തിന്റെ കാര്യത്തില്‍ സംശയമില്ല. എന്താണ് കൊണ്ടു വരാന്‍ സാധിക്കുക എന്നതിലും. പക്ഷെ എഴ് വര്‍ഷം ഇന്ത്യന്‍ ടീമിനൊപ്പം നിന്ന ശേഷം അതും രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും പ്രയാസകരമായ കാലത്ത്. കൊവിഡും ക്വാറന്റീനും ബബിളുമൊക്കയുള്ളപ്പോള്‍. ഡഗ്ഗൗട്ടില്‍ നിന്നും ഡ്രസ്സിംഗ് റൂമില്‍ നിന്നുമെല്ലാം ഒരു ഇടവേളയാകും ആഗ്രഹിക്കുക. ബ്രോഡ് കാസ്റ്റിംഗും മൈക്കുമെല്ലാം എന്നെ വീണ്ടും സ്വതന്ത്ര്യനാക്കി'' എന്നും ശാസ്ത്രി പറയുന്നുണ്ട്.

അതേസമയം താരങ്ങളെ കണ്ടെത്തുകയും വളര്‍ത്തുകയും ചെയ്യാനുള്ള ഭാവി സാധ്യതകള്‍ തള്ളിക്കളയുകയും ചെയ്യുന്നില്ല രവി ശാസ്ത്രി. ''അത് ഞാന്‍ എഴുതിത്തള്ളുന്നില്ല. ഈ ഗെയിമിന്റെ ഭാഗമായി, കളിച്ച് കഴിയുമ്പോള്‍ യുവാക്കള്‍ക്ക് നല്‍കാന്‍ ആഗ്രഹിക്കും. എപ്പോഴും അത് മനസിലുണ്ടാകും. പണം മാത്രമല്ല. സംഭവാനയും പ്രധാനമാണ്. നമ്മള്‍ക്കുള്ള അറിവുകള്‍ അവ മറന്നു പോകും മുമ്പ് യുവാക്കള്‍ക്ക് പകര്‍ന്നു നല്‍കാന്‍'' എന്നാണ് ശാസ്ത്രി പറയുന്നത്.

''ഞാന്‍ പോവുകയാണെങ്കില്‍ അത് മാത്രമായിരിക്കും കാരണം. സൂപ്പര്‍ താരങ്ങളെ കാണാനല്ല. മറിച്ച് കഴിവുള്ളവരെ കണ്ടെത്താനും വളര്‍ത്തിയെടുക്കാനും അവരെ മുന്നോട്ട് കൊണ്ടു പോകാനും. ഞാനത് ആസ്വദിക്കും. ഭാഷയുടേയും സംസ്‌കാരത്തിന്റേയും വേര്‍തിരിവുകള്‍ ഒരുപാടുണ്ട്. അവരെ ഒരുമിപ്പിച്ച് കളിപ്പിക്കുന്നത് എന്റെ കപ്പ് ഓഫ് ടി ആണ്. അതിനാല്‍ അതൊരിക്കലും തള്ളിക്കളയേണ്ടതില്ല'' എന്നും അദ്ദേഹം പറയുന്നുണ്ട്.

രവി ശാസ്ത്രിയെ ഐപിഎല്‍ ടീമുകളുടെ പരിശീലക സ്ഥാനത്തോ മറ്റേതെങ്കിലും ഉത്തരവാദിത്തങ്ങളിലോ കണ്ടാല്‍ ഞെട്ടേണ്ടതില്ലെന്ന് സാരം. അതേസമയം ശാസ്ത്രിയ്ക്ക് ശേഷം ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് വന്നത് രാഹുല്‍ ദ്രാവിഡായിരുന്നു. ഇപ്പോഴിതാ ദ്രാവിഡും പടിയിറങ്ങുകയാണ്. ലോകകപ്പോടെ ദ്രാവിഡ് യുഗം അവസാനിക്കുമെന്നാണ് കരുതപ്പെടുന്നത്. ദ്രാവിഡിന്റെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിസിസിഐ.

Story first published: Tuesday, May 14, 2024, 16:26 [IST]
Other articles published on May 14, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+