IPL 2024: ഹൈദരാബാദിന്റെ വെടിക്കെട്ട് താരം; അഭിഷേകിന്റെ മികവിന് പിന്നില്‍ യുവരാജും ലാറയും
ഹൈദരാബാദ്: ഐപിഎല്‍ പുതിയ താരങ്ങളുടെ ഉദയങ്ങളുടെ വേദി കൂടിയാണ്. അങ്ങനെ ഈ സീസണില്‍ ഇതുവരെ കണ്ട മത്സരങ്ങളില്‍ നിന്നും താരോദയം എന്ന് പറയാവുന്ന പ്ലെയര്‍ ആണ് അഭിഷേക് ശര്‍മ. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ യുവതാരമായ അഭിഷേക് ഇതിനോടകം തന്നെ വരവ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിലെ താരമായിരുന്നു അഭിഷേക്. പിന്നാലെ തന്റെ പ്രകടനത്തിന് അഭിഷേക് ശര്‍മ നന്ദി പറഞ്ഞത് തന്റെ പിതാവിനും ഇതിഹാസ താരങ്ങളായ യുവരാജ് സിംഗിനും ബ്രയാന്‍ ലാറയ്ക്കുമാണ്. അഭിഷേകിന്റെ ബാറ്റിംഗ് മികവിലാണ് സണ്‍റൈസേഴ്‌സ് ചെന്നൈയ്‌ക്കെതിരെ, സീസണിലെ തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കിയത്.

പവര്‍പ്ലേയില്‍ തകര്‍ത്തടിച്ച അഭിഷേക് 12 പന്തുകളില്‍ നിന്നും നേടിയത് 37 റണ്‍സായിരുന്നു. പവര്‍പ്ലേയില്‍ മാത്രം ഹൈദരാബാദ് നേടിയത് 78 റണ്‍സായിരുന്നു. ജയിക്കാന്‍ 166 വേണ്ടി വന്നിരുന്നിടത്ത് തുടക്കത്തില്‍ തന്നെ കളി തങ്ങളുടെ വരുതിയിലാക്കാന്‍ അഭിഷേകിന്റെ പ്രകടനം ഹൈദാരബാദിനെ സഹായിച്ചു. ഈ സീസണില്‍ നാല് മത്സരങ്ങളില്‍ നിന്ന് മാത്രമായി അഭിഷേക് നേടിയത് 161 റണ്‍സാണ്. ഇതുവരെ 200 ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റ് നിലനിര്‍ത്താന്‍ സാധിച്ച ചുരുക്കം ബാറ്റര്‍മാരില്‍ ഒരാളാണ് അഭിഷേക്.
മത്സര ശേഷം പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങവെയാണ് അഭിഷേക് തന്റെ അച്ഛനും യുവരാജിനും ലാറയ്ക്കും നന്ദി പറഞ്ഞത്. കുട്ടിക്കാലം മുതലേ അഭിഷേകിന്റെ പ്രിയതാരമാണ് യുവരാജ് സിംഗ്. ഹൈദരാബാദിന്റെ മുന്‍ ബാറ്റിംഗ് പരിശീലകനായ ലാറയാണ് തന്നെ ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ വളരാന്‍ സഹായിച്ചതെന്നാണ് അഭിഷേക് പറയുന്നത്.
''വലിയ സ്‌കോറുകള്‍ പ്രധാനമാണ്. പക്ഷെ ഞാനിന്ന് ഒഴുക്കിനൊപ്പം സഞ്ചരിക്കുകയായിരുന്നു. അടുത്ത തവണ വലിയ സ്‌കോര്‍ നേടാനാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. എന്റെ കഠിനാധ്വാനത്തിന്റെ ഫലമാണിത്. ഞാന്‍ പ്രത്യേകം നന്ദി പറയുന്നത് എന്റെ അച്ഛനും യുവി പാജിയ്ക്കും ബ്രയാന്‍ ലാറയ്ക്കുമാണ്'' എന്നായിരുന്നു അഭിഷേക് പറഞ്ഞത്.
അതേസമയം നിലവില്‍ പോയന്റേ ടേബിളില്‍ അഞ്ചാമതാണ് ഹൈദരാബാദിന്റെ സ്ഥാനം. ഈ സീസണിലെ വെട്ടിക്കെട്ട് ടീമുകളിലൊന്നാണ് ഹൈദരാബാദ്. നേരത്തെ മുംബൈയ്‌ക്കെതിരെ ഹൈദരാബാദ് 277 റണ്‍സ് നേടി ചരിത്രം കുറിച്ചിരുന്നു. നാല് മത്സരങ്ങളില്‍ രണ്ട് മത്സരങ്ങൡ വിജയിച്ച ഹൈദരാബാദ് അത്ര തന്നെ മത്സരങ്ങള്‍ ജയിക്കുകയും ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം. പഞ്ചാബ് കിങ്‌സ് ആണ് അടുത്ത എതിരാളികള്‍.
മുന്നോട്ടുള്ള യാത്രയില്‍ ഹൈദരാബാദിന് അഭിഷേക് ശര്‍മയുടെ പ്രകടനം നിര്‍ണായകമാണ്. ടി-20 ലോകകപ്പ് അടുത്തു നില്‍ക്കെ ഈ സീസണിലെ അഭിഷേകിന്റെ മുന്നോട്ടുള്ള പ്രകടനം ഇന്ത്യന്‍ ടീം സെലക്ടര്‍മാരും ഉറ്റു നോക്കുന്നതാണ്. നിലവിലെ ഫോം തുടരാന്‍ സാധിച്ചാല്‍ ഈ സീസണിലെ താരോദയമായി മാറാന്‍ അഭിഷേക് ശര്‍മയ്ക്ക് സാധിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications