Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: വിരാട് ബാറ്റിംഗ് സ്റ്റൈലില്‍ മാറ്റം വരുത്തണം, ഡുപ്ലെസിസ് റിസ്‌കെടുക്കണം: ഡിവില്യേഴ്‌സ്

ബാംഗ്ലൂര്‍: വിരാട് കോലിയുടെ ബാറ്റിംഗ് ശൈലിയില്‍ മാറ്റം വരുത്തണമെന്ന് മുന്‍ ബാംഗ്ലൂര്‍ താരം എബി ഡിവില്യേഴ്‌സ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ലൈനപ്പില്‍ കോലിയുടെ റോള്‍ വളരെ പ്രധാനപ്പെട്ടതാണെന്നാണ് ഡിവില്യേഴ്‌സ് പറയുന്നത്. നിലവില്‍ പോയന്റില്‍ അത്ര നല്ല സ്ഥാനത്തല്ല ആര്‍സിബിയുളളത്. കളിച്ച നാല് കളികളില്‍ ഒരു കളി മാത്രമാണ് ആര്‍സിബിയ്ക്ക് ജയിക്കാന്‍ സാധിച്ചത്. രണ്ട് പോയന്റ് മാത്രം നേടാനായ ആര്‍സിബിയുടെ നെറ്റ് റണ്‍ റേറ്റും മോശമാണ്.

സീസണിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടായിരുന്നു ബാംഗ്ലൂര്‍ പരാജയപ്പെട്ടത്. പിന്നാലെ പഞ്ചാബ് കിങ്‌സിനെ അവരുടെ ഗ്രൗണ്ടില്‍ പരാജയപ്പെടുത്തിക്കൊണ്ട് തിരികെ വന്നു. എന്നാല്‍ തുടര്‍ന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടും സ്വന്തം ഗ്രൗണ്ടില്‍ പരാജയപ്പെടുകയായിരുന്നു.

IPL 2024

അതേസമയം സീസണില്‍ ആര്‍സിബിയുടെ താരം വിരാട് കോലി തന്നെയാണ്. ഓറഞ്ച് ക്യാപ്പിനുള്ള മത്സരത്തില്‍ മുന്നിലുള്ള വിരാട് കോലിയാണ് ടീമിലെ ഇന്‍ ഫോം ബാറ്റര്‍. 68 ആവറേജിലും 140.97 സ്‌ട്രൈക്ക് റേറ്റിലും 203 റണ്‍സാണ് വിരാട് കോലി നേടിയിട്ടുള്ളത്. ഇതില്‍ രണ്ട് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. കോലിയല്ലാതെ മറ്റൊരു ആര്‍സിബി താരവും ഇതുവരെ 100 റണ്‍സ് പോലും നേടിയിട്ടില്ല എന്നത് ടീമിന്റെ അവസ്ഥ ബോധ്യപ്പെടുത്തും.

നായകന്‍ കൂടിയായ ഫാഫ് ഡുപ്ലെസിസ്, കാമറൂണ്‍ ഗ്രീന്‍, രജത് പട്ടിതാര്‍,ഗ്ലെന്‍ മാക്‌സ് വെല്‍ തുടങ്ങിയവരെല്ലാം ഇതുവരെ ശബ്ദിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഡിവില്യേഴ്‌സ് തന്റെ നിലപാട് അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ഡിവില്യേഴ്‌സിന്റെ പ്രതികരണം. നായകന്‍ ഡുപ്ലെസിസ് കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നാണ് ഡിവില്യേഴ്‌സ പറയുന്നത്.

''അവന് നല്ല തുടക്കം തുടരാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം മധ്യ ഓവറുകളില്‍ ആര്‍സിബിയ്ക്ക് അത് ആവശ്യാണ്. ആദ്യത്തെ ആറ് ഓവറുകളില്‍ അവന്‍ ടീമിനെ മുന്നോട്ട് കൊണ്ടു പോകണം. അവന്‍ അങ്ങനെ കൡക്കുന്നത് കാണാനാണ് എനിക്കിഷ്ടം. ഫാഫ് കൂടുതല്‍ റിസ്‌ക് എടുക്കണം. പക്ഷെ വിരാട് 6-15 ഓവര്‍ വരെ കളിക്കണം. അപ്പോഴാണ് ആര്‍സിബിയ്ക്ക് തീ തുപ്പാനാവുക. അതാണ് കാണേണ്ടത്'' എന്നാണ് ഡിവില്യേഴ്‌സ് പറഞ്ഞത്.

അതേസമയം വരാനിരിക്കുന്ന കളികളില്‍ ആര്‍സിബി തിരികെ വരുമെന്ന പ്രതീക്ഷയും ഡിവില്യേഴ്‌സ് പങ്കുവെക്കുന്നുണ്ട്. ''ആര്‍സിബി, അത്ര മോശമല്ലെങ്കിലും അത്ര നല്ലതുമല്ല. നടുക്കിലാണ്. അവര്‍ക്ക് വിജയം ആവശ്യാണ്. പതിയെ ശരിയായ വഴിയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ചിന്നസ്വാമിയിലേക്ക് തിരികെ വരും മുമ്പ് എവേ മത്സരങ്ങളില്‍ അവര്‍ക്ക് തിളങ്ങാന്‍ സാധിക്കുമെന്ന് കരുതുന്നു'' എന്നാണ് ഡിവില്യേഴ്‌സ് പറയുന്നത്.

അതേസമയം രാജസ്ഥാന്‍ റോയല്‍സാണ് ബാംഗ്ലൂരിന് മുന്നിലെ അടുത്ത എതിരാളികള്‍. ഏപ്രില്‍ ആറിനാണ് ബാംഗ്ലൂരും രാജസ്ഥാനും തമ്മിലുള്ള മത്സരം. പിന്നാലെ ഏപ്രില്‍ 11ന് മുംബൈ ഇന്ത്യന്‍സിേനയും ഏപ്രില്‍ 15ന് സ്വന്തം തട്ടകത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനേയും ബാംഗ്ലൂര്‍ നേരിടും. ആര്‍സിബിയെ സംബന്ധിച്ച് പോയന്റ് ടേബിളില്‍ മുകളിലേക്ക് എത്താന്‍ വരാനിരിക്കുന്ന മത്സരങ്ങള്‍ ജയിക്കുക എന്നത് വളരെ നിര്‍ണായകമാണ്.

Story first published: Thursday, April 4, 2024, 19:17 [IST]
Other articles published on Apr 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+