IPL 2024: ടെക്‌നോളജി സഹായിക്കാനുള്ളത്; കോലിയുടെ പുറത്താകലില്‍ തുറന്നടിച്ച് ഡിവില്യേഴ്‌സ്
കഴിഞ്ഞ ദിവസം വിരാട് കോലിയുടെ പുറത്താകല്‍ വലിയ വിവാദമായി മാറിയിരിക്കുകയാണ്. ക്രിക്കറ്റ് ലോകത്തു നിന്നും നിരവധി പേരാണ് ഈ വിഷയത്തില്‍ പ്രതികരണവുായി എത്തിയിരിക്കുന്നത്. ഇപ്പോഴിതാ മുന്‍ ആര്‍സിബി താരവും ദക്ഷിണാഫ്രിക്കന്‍ ഇതിഹാസവുമായ എബി ഡിവില്യേഴ്‌സ് ക്രിക്കറ്റിലെ ഗ്രേ ഏരിയയെക്കുറിച്ച് പ്രതികരിക്കുകയാണ്.
ഈ ഗ്രേ ഏരിയകള്‍ പരിഹരിക്കപ്പെടണം എന്നാണ് ഡിവില്യേഴ്‌സ് പറയുന്നത്. ബോള്‍ ട്രാക്കിംഗ് അടക്കമുള്ള ടെക്‌നോളജികള്‍ ആശങ്കളും സംശയങ്ങളും പരിഹരിക്കാനുള്ളതാണെന്നാണ് ഡിവില്യേഴ്‌സ് പറയുന്നത്. താരത്തിന്റെ വാക്കുഖള്‍ ചര്‍ച്ചയായി മാറുകയാണ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു വിരാട് കോലിയുടെ വിവാദ പുറത്താകല്‍. ഹര്‍ഷിദ് റാണയുടെ പന്തിലാണ് വിരാട് കോലി പുറത്തായത്. റാണയുടെ ഫുള്‍ ടോസ് ബോളിലാണ് കോലി പുറത്താകുന്നത്. തേര്‍ഡ് അമ്പയര്‍ പന്ത് അരക്കെട്ടിന് താഴെയാണെന്ന് കാണിച്ചതിനെ തുടര്‍ന്നാണ് കോലി പുറത്താകുന്നത്. കോപാകുലനായിട്ടാണ് കോലി മടങ്ങിയത്.
ഇത്തരം തീരുമാനങ്ങള്‍ തിരുത്തപ്പെടേണ്ടതാണെന്നാണ് ഡിവില്യേഴ്‌സ് പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഡിവില്യേഴ്‌സിന്റെ പ്രതികരണം. ''കളിയിലെ ഗ്രേ ഏരിയകള്‍ ദേഷ്യവും ആശങ്കയും സൃഷ്ടിക്കും. ഇത് പരിഹരിക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ല. ബാറ്ററുടെ സ്റ്റാന്‍സ് എടുക്കുക, ലൈന്‍ ഡ്രോ ചെയ്യുക, ബോള്‍ ട്രാക്കിംഗ് ഉപയോഗിക്കുക. യാതൊരു സംശയവും ഉണ്ടാകില്ല'' എന്നായിരുന്നു ഡിവില്യേഴ്‌സിന്റെ പ്രതികരണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications