IPL 2024: കോലിക്കെതിരെ ഒരക്ഷരം മിണ്ടരുത്! കോലി-ഗവാസ്‌കര്‍ പോരിനിടെ ഡിവില്യേഴ്‌സ്
ഐതിഹാസികമായൊരു തിരിച്ചുവരവിന് കപ്പ് നേടി വിരാമമിടുക എന്ന മോഹവുമായാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെ നേരിട്ടത്. എന്നാല്‍ ബാംഗ്ലൂരിന്റെ മോഹങ്ങള്‍ക്ക് രാജസ്ഥാന്‍ തടയിട്ടു. ആറ് മത്സരങ്ങള്‍ തുടര്‍ച്ചയായി വിജയിച്ചു കയറി വന്ന ആര്‍സിബിയ്ക്ക് പ്ലേ ഓഫില്‍ രാജസ്ഥാന് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു.
സീസണിന്റെ ആദ്യ പകുതി ബാംഗ്ലൂരിനെ സംബന്ധിച്ച് ഒട്ടും നല്ലൊരു കാലമായിരുന്നു. വിരാട് കോലി മികച്ച സ്‌കോര്‍ കണ്ടെത്തുമ്പോഴും ടീം തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിടുകയായിരുന്നു. ടീമിന്റെ പരാജയത്തോടൊപ്പം വിരാട് കോലിയുടെ സ്‌ട്രൈക്ക് റേറ്റും ക്രൂശിക്കപ്പെട്ടിരുന്നു. മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കറും വിരാട് കോലിയുടെ സ്‌ട്രൈക്ക് റേറ്റിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. ഇതിന് വിരാട് കോലി തന്നെ മറുപടി നല്‍കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ വിരാട് കോലിക്കെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്യേഴ്‌സ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ഗൂരില്‍ കോലിയുടെ സഹതാരമായിരുന്നു ഡിവില്യേഴ്‌സ്. വിരാട് കോലിയെക്കുറിച്ച് ഒന്നും പറയരുതെന്നാണ് ഡിവില്യേഴ്‌സ് പറയുന്നത്. വിമര്‍ശനങ്ങള്‍ കോലിയെ കൂടുതല്‍ അപകടകാരിയാക്കുമെന്നാണ് താരം പറയുന്നത്.
''അതുപോലൊരു ഹീറോയ്ക്ക്, രാജ്യത്തിന്റെ റോള്‍ മോഡലായാരൊള്‍ക്ക് അത്രയും വിമര്‍ശനം നേരിടേണ്ടി വരുന്നത് വളരെ മോശമാണ്. പക്ഷെ എനിക്ക് അവനെ അറിയുന്നത് വച്ചാണ് ഞാന്‍ പറഞ്ഞത്. വിമര്‍ശനങ്ങള്‍ അവനില്‍ എന്താണ് ചെയ്യുന്നത് എന്ന് നിങ്ങള്‍ക്കൊരു ഐഡിയയുമില്ല. അവനെതിരെ കളിച്ചിരുന്ന സമയത്ത് ഞാന്‍ എന്റെ ടീമുള്ളവരോട് പറഞ്ഞിരുന്നത് വിരാട് കോലിയോട് ഒരു വാക്കു പോലും പറയരുത് എന്നാണ്. അങ്ങനെ സംഭവിച്ചാല്‍ അവന്‍ വന്ന് സെഞ്ചുറികളും വലിയ സ്‌കോറുകളും നേടും'' എന്നാണ് ഡിവില്യേഴ്‌സ് പറയുന്നത്.
''ചിലപ്പോള്‍ ഇതൊരു തരത്തിലുള്ള അനുഗ്രഹമായിരിക്കും. കുറച്ച് വിമര്‍ശനം കിട്ടുന്നത്. അത് അവനെ പ്രചോദിപ്പിക്കുകയേയുള്ളൂ'' എന്നും ഡിവില്യേഴ്‌സ് പറഞ്ഞു. അതേസമയം ലോകകപ്പില്‍ വിരാട് കോലി രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യണമെന്നുള്ള പൊതു അഭിപ്രായത്തെ ഡിവില്യേഴ്‌സ് എതിര്‍ക്കുന്നുണ്ട്. കോലി മൂന്നാമത് തന്നെ ഇറങ്ങിയാല്‍ മതിയെന്നാണ് ഡിവില്യേഴ്‌സ് പറയുന്നത്.
''അവന്‍ നമ്പര്‍ ത്രീ ബാറ്റര്‍ ആണ്. അവിടെയാണ് അവന് ഏറ്റവും കൂടുതല്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുക. എവിടെ പോയാലും ബാറ്റിംഗ് ടീമിന്റെ ക്യാപ്റ്റന്‍ ആയിരിക്കും അവന്‍. ബാറ്റിംഗ് യൂണിറ്റിനിടയില്‍ എപ്പോഴും ശാന്തതയോടെ കളിക്കുന്നവനാണ്. വിരാട് ഓപ്പണ്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നവനാണെന്ന് എനിക്കറിയാം. അത് നല്ലതാണ്. വര്‍ഷങ്ങളോളം ക്രിക്കറ്റ് കളിച്ചൊരാള്‍ അത് കാണിക്കുമ്പോള്‍ നമ്മളത് ബഹുമാനിക്കണം. അവന്‍ ഈ ഗെയിം മനസിലാക്കുന്നുണ്ട്. എന്താണ് തനിക്ക് ചെയ്യാനുള്ളതെന്നും'' ഡിവില്യേഴ്‌സ് പറയുന്നു.
''പക്ഷെ ഞാന്‍ ടിവിയില്‍ ഗെയിം കളിക്കുകയാണെങ്കില്‍ വിരാട് എന്റെ ടീമിലെ മൂന്നാമനായിരിക്കും. വിരാടിനെ നേരത്തെ ഇറക്കുന്നതില്‍ കുറച്ച് റിസ്‌കുണ്ട്. നാലാമത്തെ ഓവര്‍ മുതല്‍ പതിനാറോ പതിനേഴോ വരെ അവന്‍ കളിക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്'' എന്നും മുന്‍ പോര്‍ട്ടീസ് നായകന്‍ പറയുന്നു. ''ആ സ്ഥാനത്ത് അവന്‍ ലോകത്തിലെ ഏറ്റവും മികച്ചവനാണ്. അവിടെയാണ് അവന് കൂടുതല്‍ സ്വാധീനമുണ്ടാക്കാനാവുക'' എന്നും താരം പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications