വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: അശ്വിനല്ല! പ്രയാസപ്പെടുത്തിയത് ഇന്ത്യന്‍ പേസര്‍-വെളിപ്പെടുത്തി ക്രിസ് ഗെയ്ല്‍

ഗെയ്‌ലിന്റെ പേരിലാണ് ഐപിഎല്ലിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ റെക്കോഡുള്ളത്

മുംബൈ: ടി20യിലെ ഇതിഹാസമാണ് യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍. വെസ്റ്റ് ഇന്‍ഡീസ് താരം മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡുകളുമായാണ് കളമൊഴിഞ്ഞത്. എന്നാല്‍ ടി20യിലാണ് അദ്ദേഹം കൂടുതല്‍ ശോഭിച്ചത്.

ടി20യില്‍ വലിയ റെക്കോഡ് സൃഷ്ടിക്കാന്‍ ഗെയ്‌ലിന് സാധിച്ചിരുന്നു. അനുഭവസമ്പന്നനായ താരം കരിയറില്‍ ഒട്ടുമിക്ക ടി20 ലീഗുകളിലും കളിച്ചിട്ടുമുണ്ട്. ഉയര്‍ന്ന കായിക ക്ഷമതയുള്ള താരം ഒട്ടുമിക്ക ബൗളര്‍മാരുടെയും ഉറക്കം കെടുത്തിയ ബാറ്റ്‌സ്മാനാണെന്ന് പറയാം.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ് ടീമുകള്‍ക്കായി കളിച്ചിട്ടുള്ള ഗെയ്‌ലിന്റെ പേരിലാണ് ഐപിഎല്ലിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ റെക്കോഡുള്ളത്. ഐപിഎല്ലില്‍ ഗെയ്‌ലിനെ പ്രയാസപ്പെടുത്തിയതില്‍ കൂടുതലും സ്പിന്നര്‍മാരാണ്.

ടേണില്‍ കുടുങ്ങുന്ന ഗെയ്‌ലിന് ആര്‍ അശ്വിനും ഹര്‍ഭജന്‍ സിങ്ങുമെല്ലാം വലിയ തലവേദനയും സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഐപിഎല്ലില്‍ തന്നെ പ്രയാസപ്പെടുത്തിയ ബൗളര്‍ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗെയ്ല്‍. അത് സ്പിന്നറല്ല ഇന്ത്യന്‍ പേസറാണെന്നാണ് ഗെയ്ല്‍ തുറന്ന് പറഞ്ഞത്.

Also Read: ജഡേജക്ക് ശേഷം അക്ഷറല്ല! വാഷിങ്ടണ്‍ സുന്ദറാണ് ബെസ്റ്റ്-മൂന്ന് കാരണങ്ങളിതാAlso Read: ജഡേജക്ക് ശേഷം അക്ഷറല്ല! വാഷിങ്ടണ്‍ സുന്ദറാണ് ബെസ്റ്റ്-മൂന്ന് കാരണങ്ങളിതാ

ബുംറയാണ് ഏറ്റവും ഭീഷണി ഉയര്‍ത്തിയത്

ബുംറയാണ് ഏറ്റവും ഭീഷണി ഉയര്‍ത്തിയത്

എന്നെ ഐപിഎല്ലില്‍ പ്രയാസപ്പെടുത്തിയത് ജസ്പ്രീത് ബുംറയാണ്. ഹര്‍ഭജന്‍ സിങ്, ആര്‍ അശ്വിന്‍ തുടങ്ങിയ ഓഫ് സ്പിന്നര്‍മാര്‍ എന്നെ പ്രയാസപ്പെടുത്തിയെന്ന് ഒരിക്കലും പറയില്ല. എന്നാല്‍ തീര്‍ച്ചയായും ബുംറ ബുദ്ധിമുട്ടിച്ചിട്ടുണ്ട്.

അവനെ നേരിടുക കടുപ്പമാണ്. അവന്റെ സ്ലോ ബോളുകള്‍ നേരിടുകയാണ് കൂടുതല്‍ പ്രയാസം. വളരെ വ്യത്യസ്തവും അപൂര്‍വ്വുമായ ബൗളിങ് വേരിയേഷനാണ് ബുംറക്കുള്ളത്-ഗെയ്ല്‍ പറഞ്ഞു. മുംബൈ ഇന്ത്യന്‍സ് പേസറായ ബുംറ യോര്‍ക്കുകളിലൂടെ വിറപ്പിക്കുന്ന ബൗളറാണ്.

ഡെത്ത് ഓവറുകളില്‍ ബുംറയുടെ ബൗളിങ് മികവ് അധികമാര്‍ക്കും അവകാശപ്പെടാനാവാത്തതാണ്. സ്ലോ ബോളുകളിലൂടെയും അതിവേഗ ബൗണ്‍സറുകളിലൂടെയുമെല്ലാം ബാറ്റ്‌സ്മാനെ കഷ്ടപ്പെടുത്തുന്ന ബൗളറാണ് ബുംറ.

Also Read: ഇന്ത്യക്ക് സ്പ്ലിറ്റ് ക്യാപ്റ്റന്‍സി വേണോ? അതിന് സാധിച്ചില്ലെങ്കില്‍ വേണം-കാര്‍ത്തിക് പറയുന്നു

ഗെയ്‌ലിന് സ്പിന്‍ ദൗര്‍ബല്യം

ഗെയ്‌ലിന് സ്പിന്‍ ദൗര്‍ബല്യം

ബുംറയാണ് വിറപ്പിച്ചവനെന്ന് പറയുമ്പോഴും കണക്കുകള്‍ നോക്കുമ്പോള്‍ ഗെയ്ല്‍ പ്രയാസപ്പെട്ടത് സ്പിന്നിനെതിരെയാണ്. ഐപിഎല്ലില്‍ ഗെയ്‌ലിനെ കൂടുതല്‍ തവണ പുറത്താക്കിയത് സ്പിന്നര്‍മാരായ ഹര്‍ഭജന്‍ സിങ്ങും ആര്‍ അശ്വിനുമാണ്. അഞ്ച് തവണ വീതം ഇരുവരും ഗെയ്‌ലിനെ പുറത്താക്കി.

അശ്വിന്‍ സിഎസ്‌കെയിലായിരുന്നപ്പോള്‍ ഓപ്പണറായി ഇറങ്ങുന്ന ഗെയ്‌ലിനെ തളക്കാന്‍ സിഎസ്‌കെ നായകന്‍ ധോണിയുടെ വജ്രായുധമായിരുന്നു അശ്വിന്‍. ഗെയ്‌ലിനെ ആദ്യ ഓവറില്‍ത്തന്നെ പുറത്താക്കാനും അശ്വിന് സാധിച്ചിട്ടുണ്ട്.

കുത്തിത്തിരിയുന്ന സ്പിന്നില്‍ പലപ്പോഴും മികച്ച ടൈമിങ് കണ്ടെത്താന്‍ ഗെയ്ല്‍ പ്രയാസപ്പെട്ടിരുന്നു. എന്നാല്‍ നിലയുറപ്പിച്ച് കഴിഞ്ഞാല്‍ സ്പിന്നിനെയും പേസിനെയും ഒരുപോലെ വിറപ്പിക്കാന്‍ ഗെയ്‌ലിന് സാധിക്കും.

ബുംറ ഏറെ നാളായി പുറത്ത്

ബുംറ ഏറെ നാളായി പുറത്ത്

ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി ടീമിന് പുറത്താണ്. 2022ലെ ഏഷ്യാ കപ്പും ടി20 ലോകകപ്പും നഷ്ടമായ ബുംറക്ക് വരാനിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും കളിക്കാനാവില്ല.

ഐപിഎല്‍ 16ാം സീസണിലൂടെയാവും ബുംറ തിരിച്ചുവരവ് നടത്തുക. ബുംറയുടെ ഫിറ്റ്‌നസിന് ഇന്ത്യ വലിയ പ്രാധാന്യം നല്‍കുന്നു. ആവിശ്യത്തിന് വിശ്രമം നല്‍കി ഈ വര്‍ഷം ഇന്ത്യ വേദിയാവുന്ന ടി20 ലോകകപ്പിന് മുമ്പ് പൂര്‍ണ്ണ ഫിറ്റ്‌നസിലേക്ക് ബുംറയെയെത്തിക്കുകയാണ് ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നത്.

Also Read: IND vs NZ: അര്‍ഷദീപിന്റെ പ്രശ്‌നമെന്ത്? ആശങ്കപ്പെടുത്തുന്നത് അതാണ്-ചൂണ്ടിക്കാട്ടി ബാലാജി

ഗെയ്‌ലിന്റെ ഐപിഎല്‍ കണക്കുകള്‍

ഗെയ്‌ലിന്റെ ഐപിഎല്‍ കണക്കുകള്‍

142 ഐപിഎല്ലുകളാണ് കരിയറില്‍ ഗെയ്ല്‍ കളിച്ചത്. 39.72 എന്ന മികച്ച ശരാശരിയില്‍േ 4965 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇതില്‍ 6 സെഞ്ച്വറിയും 31 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 175 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 18 വിക്കറ്റും അദ്ദേഹം ഐപിഎല്ലില്‍ നേടി.

ദേശീയ ടീമിനായി 79 ടി20യില്‍ നിന്ന് 1899 റണ്‍സാണ് ഗെയ്ല്‍ നേടിയത്. വിക്കറ്റ് നേടിയത് 20. രണ്ട് സെഞ്ച്വറിയും 14 ഫിഫ്റ്റിയുമാണ് ഗെയ്‌ലിന്റെ അന്താരാഷ്ട്ര ടി20 കരിയറിലുള്ളത്.

Story first published: Wednesday, February 1, 2023, 14:46 [IST]
Other articles published on Feb 1, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X