വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ജഡേജ പോയാല്‍ പോട്ടെ, സിഎസ്‌കെയ്ക്ക് വേറെ പ്ലാന്‍!, ഈ മൂന്ന് പേരിലൊരാളെത്തും

അവസാന സീസണില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലത്തില്‍ ഇന്ത്യ നിലനിര്‍ത്തിയ ജഡേജയെ പുതിയ സീസണിന് മുമ്പ് ടീം കൈവിടുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്

1

ചെന്നൈ: കുറച്ച് ദിവസങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രധാന ചര്‍ച്ച രവീന്ദ്ര ജഡേജയും സിഎസ്‌കെയും തമ്മിലുള്ള ഉടക്കാണ്. 2021 സീസണില്‍ സിഎസ്‌കെ ജഡേജയെ ക്യാപ്റ്റനാക്കിയാണിറങ്ങിയത്. വലിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും നായകനെന്ന നിലയില്‍ ജഡേജ നിരാശപ്പെടുത്തി. ഇതോടെ അദ്ദേഹത്തെ നായകസ്ഥാനത്ത് നിന്ന് മാറ്റി പകരം ധോണി തന്നെ നായകസ്ഥാനത്തേക്ക് തിരിച്ചെത്തുകയും ചെയ്തു.

പിന്നാലെ പരിക്കേറ്റ ജഡേജ ടൂര്‍ണമെന്റില്‍ നിന്നടക്കം പുറത്തായി. ഇതിന് പിന്നാലെ തന്നെ ജഡേജയും സിഎസ്‌കെയും തമ്മിലുള്ള അഭിപ്രായഭിന്നതയുടെ റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഇതിന് വ്യക്തതയില്ലായിരുന്നെങ്കിലും സിഎസ്‌കെയെ ജഡേജ അണ്‍ഫോളോ ചെയ്തതോടെ പ്രശ്‌നമുണ്ടെന്നതിന് കൂടുതല്‍ വ്യക്തത വന്നു.

1

കൂടാതെ ജഡേജയെ സിഎസ്‌കെ അടുത്ത സീസണിന് മുമ്പ് ഒഴിവാക്കുന്നതായുള്ള നിര്‍ണ്ണായക സൂചനകളും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. അവസാന സീസണില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലത്തില്‍ ഇന്ത്യ നിലനിര്‍ത്തിയ ജഡേജയെ പുതിയ സീസണിന് മുമ്പ് ടീം കൈവിടുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ജഡേജ ടീം വിട്ടാല്‍ സിഎസ്‌കെ പകരക്കാരനായി ആരെ പരിഗണിക്കും?. സാധ്യതയുള്ള മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

എംഎസ് ധോണി വിരമിച്ചു, നാല് കാര്യങ്ങളില്‍ ഇന്ത്യ പതറി, ഒപ്പമെത്താന്‍ ആര്‍ക്കും സാധിക്കുന്നില്ലഎംഎസ് ധോണി വിരമിച്ചു, നാല് കാര്യങ്ങളില്‍ ഇന്ത്യ പതറി, ഒപ്പമെത്താന്‍ ആര്‍ക്കും സാധിക്കുന്നില്ല

ബെന്‍ സ്‌റ്റോക്‌സ്

ബെന്‍ സ്‌റ്റോക്‌സ്

സിഎസ്‌കെ നോട്ടമിടുന്ന പ്രധാന താരങ്ങളിലൊരാള്‍ ഇംഗ്ലണ്ട് പേസ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ്. രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയ ബെന്‍ സ്‌റ്റോക്‌സ് നിലവില്‍ ഒരു ടീമിന്റെയും ഭാഗമല്ല. അതുകൊണ്ട് തന്നെ സ്‌റ്റോക്‌സിനെ ടീമിലെത്തിക്കാന്‍ സിഎസ്‌കെ കരുനീക്കങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. ജഡേജയേക്കാള്‍ മികച്ച ടി20 റെക്കോഡുള്ള താരമാണ് സ്‌റ്റോക്‌സ്.

ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങാന്‍ സാധിക്കുന്ന താരത്തെ ടോപ് ഓഡറിലും മധ്യനിരയിലും പരിഗണിക്കാം. പേസറാണെന്നതാണ് എടുത്തു പറയേണ്ടത്. കൂടാതെ നായകനെയും ആവിശ്യമുള്ള സിഎസ്‌കെയ്ക്ക് സ്‌റ്റോക്‌സിനെ നായകനാക്കുകയും ചെയ്യാം. നിലവില്‍ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകനാണ് സ്‌റ്റോക്‌സ്.

2

നേരത്തെ ധോണി നയിച്ച റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സിന്റെയും ഭാഗമാവാന്‍ സ്റ്റോക്‌സിനായിട്ടുണ്ട്. 43 ഐപിഎല്ലില്‍ നിന്ന് 2 സെഞ്ച്വറിയും 2 ഫിഫ്റ്റിയുമടക്കം 920 റണ്‍സും 28 വിക്കറ്റും സ്റ്റോക്‌സിന്റെ പേരിലുണ്ട്. ഇംഗ്ലണ്ടിനായി 34 ടി20യില്‍ നിന്ന് 442 റണ്‍സും 19 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഇടം കൈയനായതിനാല്‍ ടീമിന്റെ ബാലന്‍സിനും അത് ഗുണം ചെയ്യും.

IND vs ZIM: ശുബ്മാന്‍ ഗില്‍ ഓപ്പണറാവണ്ട, മൂന്നാം നമ്പര്‍ ബെസ്റ്റ്!, മൂന്ന് കാരണങ്ങളിതാ

ഷക്കീബ് അല്‍ ഹസന്‍

ഷക്കീബ് അല്‍ ഹസന്‍

ജഡേജയെപ്പോലെ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറെയാണ് സിഎസ്‌കെ ലക്ഷ്യമിടുന്നതെങ്കില്‍ ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസനെ പരിഗണിക്കാനും സാധ്യതയുണ്ട്. മോശം പെരുമാറ്റത്തിന്റെ പേരില്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള താരമാണ് ഷക്കീബ്. എന്നാല്‍ പ്രകടനം പരിഗണിച്ചാല്‍ അദ്ദേഹം ടീമിന് മുതല്‍ക്കൂട്ടാവും. അനുഭവസമ്പന്നനായ ഷക്കീബ് മധ്യനിരയില്‍ ജഡേജയുടെ ബാറ്റിങ് പൊസിഷനില്‍ കസറാന്‍ കഴിവുള്ളവനാണ്.

കൂടാതെ പവര്‍പ്ലേയിലടക്കം ഷക്കീബിനെ വിശ്വസിച്ച് പന്തേല്‍പ്പിക്കാം. സിഎസ്‌കെയുടെ ചരിത്രം പരിശോധിച്ചാല്‍ സ്പിന്നര്‍മാര്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്ന ടീമാണ് സിഎസ്‌കെയെന്ന് വ്യക്തമാവും. സിഎസ്‌കെയുടെ പദ്ധതികളോട് ചേര്‍ന്നുനില്‍ക്കുന്ന താരം തന്നെയാണ് ഷക്കീബ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളുടെയെല്ലാം ഭാഗമാവാന്‍ ഷക്കീബിന് സാധിച്ചിട്ടുണ്ട്.

4

71 ഐപിഎല്ലില്‍ നിന്ന് 793 റണ്‍സും 63 വിക്കറ്റും ഷക്കീബിന്റെ പേരിലുണ്ട്. ബംഗ്ലാദേശിനായി 99 ടി20യില്‍ നിന്ന് 2010 റണ്‍സും 121 വിക്കറ്റും വീഴ്ത്താന്‍ അദ്ദേഹത്തിനായിട്ടുണ്ട്. നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയില്ലെങ്കിലും സിഎസ്‌കെ ഷക്കീബിനെ ടീമിലെത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ASIA CUP: കാത്തിരിക്കുന്ന മൂന്ന് വമ്പന്‍ റെക്കോഡുകളറിയാം, ചരിത്ര നേട്ടത്തിലേക്ക് ഹിറ്റ്മാനും

ശുബാങ് ഹെഡ്‌ഗെ

ശുബാങ് ഹെഡ്‌ഗെ

കര്‍ണാടകക്കാരനായ ശുബാങ് ഹെഡ്‌ഗെയെയും സിഎസ്‌കെ പരിഗണിക്കുന്ന താരങ്ങളിലൊരാളാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ള താരത്തിന് ഇപ്പോള്‍ 21 വയസ് മാത്രമാണുള്ളത്. ഇടം കൈയന്‍ ബാറ്റ്‌സ്മാനും ഇടം കൈയന്‍ ഓര്‍ത്തഡോക്‌സ് സ്പിന്നറുമായ ശുബാങ്ങിനെ സിഎസ്‌കെ ടീമിലേക്ക് എത്തിക്കാനുള്ള സാധ്യതകളെ തള്ളിക്കളയാനാവില്ല.

Story first published: Thursday, August 18, 2022, 18:13 [IST]
Other articles published on Aug 18, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X