വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ജഡ്ഡുവിനെ ഒഴിവാക്കിയാല്‍ 16 കോടി ലാഭിക്കാം! പക്ഷെ.. സിഎസ്‌കെയ്ക്ക് മുന്നറിയിപ്പ്

ആകാശ് ചോപ്രയാണ് ഇക്കാര്യം പറഞ്ഞത്

ഈ സീസണിലെ ഐപിഎല്ലിലെ ഏറ്റവും വലിയ ഫ്‌ളോപ്പുകളിലൊന്നായിരുന്നു കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ സിഎസ്‌കെ പ്ലേഓഫ് പോലുമെത്താതെ പുറത്താവുകയായിരുന്നു. 10 ടീമുകളുടെ ലീഗില്‍ ഒമ്പതാം സ്ഥാനത്താണ് ചെന്നൈ ഫിനിഷ് ചെയ്തത്. 14 മല്‍സരങ്ങളില്‍ വെറും നാലെണ്ണത്തില്‍ മാത്രമേ അവര്‍ ജയിച്ചുള്ളൂ. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് സിഎസ്‌കെ 10 മല്‍സരങ്ങളില്‍ പരാജയമേറ്റു വാങ്ങിയത്.

1

ഒരുപാട് പ്രശ്‌നങ്ങള്‍ സീസണില്‍ സിഎസ്‌കെയെ വലച്ചിരുന്നു. ടൂര്‍ണമെന്റ് ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് എംഎസ് ധോണി നായകസ്ഥാനമൊഴിഞ്ഞ് പകരം രവീന്ദ്ര ജഡേജയെ ചുമതലയേല്‍പ്പിച്ചോടെയാണ് കഷ്ടകാലം തുടങ്ങിയത്. ആദ്യത്തെ നാലു മല്‍സരങ്ങളിലും പരാജയപ്പെട്ട് സിഎസ്‌കെ പതറി. സീസണിന്റെ പകുതിയോടെ ജഡ്ഡു ക്യാപ്റ്റന്‍സിയൊഴിയുകയും പകരം ധോണി നായകസ്ഥാനത്തേക്കു തിരിച്ചെത്തുകയും ചെയ്തിരുന്നു. ജഡേജയ്ക്കു കീഴില്‍ എട്ടു മല്‍സരങ്ങള്‍ കളിച്ച സിഎസ്‌കെ വെറും രണ്ടെണ്ണത്തില്‍ മാത്രമേ ജയിച്ചിരുന്നുള്ളൂ.

2

ധോണി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു തിരിച്ചെത്തിയതിനു പിന്നാലെയാണ് ജഡേജയ്ക്കു പരിക്കേല്‍ക്കുകയും സീസണിലെ ബാക്കിയുള്ള മല്‍സരങ്ങളില്‍ നിന്നും പിന്‍മാറുകയും ചെയ്യുന്നത്. എന്നാല്‍ പരിക്കല്ല വിഷയമെന്നും ജഡേജയും സിഎസ്‌കെ മാനേജ്‌മെന്റും തമ്മിലുള്ള ബന്ധത്തിലുണ്ടായ വീഴ്ചയാണ് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതു ശരി വച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ ജഡേജയെ സിഎസ്‌കെ അണ്‍ഫോളോയും ചെയ്തിരുന്നു. മാത്രമല്ല ജഡ്ഡുവും തിരികെ സിഎസ്‌കെയെ അണ്‍ഫോളോ ചെയ്തിരുന്നു.

3

അടുത്ത സീസണിലും ചെന്നൈയെ താന്‍ തന്നെ നയിക്കുമെന്ന് എംഎസ് ധോണി പ്രഖ്യാപിച്ചിരുന്നു. ഇതോടെ അദ്ദേഹത്തെക്കുടുതല്‍ പണം ചെലവഴിച്ച് നിലനിര്‍ത്തിയ രവീന്ദ്ര ജഡേജയുടെ ഭാവിയെക്കുറിച്ചും അനിശ്ചിതത്വങ്ങളുണ്ട്. സിഎസ്‌കെയുമായി ഇപ്പോള്‍ അത്ര നല്ല രസത്തിലല്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിറകെ ജഡ്ഡുവിനെ അടുത്ത സീസണിനുമുമ്പ് ഒഴിവാക്കുമോയെന്നും ചോദ്യങ്ങളുയരുന്നുണ്ട്. എന്നാല്‍ ജഡേജയെ ഒഴിവാക്കിയാല്‍ അതു വലിയ തിരിച്ചടിയാവുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര.

4

രവീന്ദ്ര ജഡേജയുടെ കാര്യത്തില്‍ ഗൗരവമുള്ള ഒരുപാട് ചോദ്യങ്ങളുയരുന്നുണ്ട്. അവസാനത്തെ കുറച്ച് മല്‍സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു അദ്ദേഹത്തിന്റെ സേവനം ലഭിച്ചില്ല. അതിനു മുമ്പ് തന്നെ ജഡജ നായകസ്ഥാനത്തു നിന്നും സ്വയമൊഴിയുകയും ചെയ്തു. 16 കോടി രൂപയ്ക്കാണ് ഈ സീസണിലെ മെഗാ ലേലത്തിനു മുമ്പ് അദ്ദേഹത്തെ നിലനിര്‍ത്തിയത്. അടുത്ത വര്‍ഷം ജഡ്ഡു ടീമിനെ നയിക്കുകയും ചെയ്യുന്നില്ലെന്നും ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.

5

ക്യാപ്റ്റന്‍സി രവീന്ദ്ര ജഡേജയുടെ പ്രകടനത്തെ ബാധിച്ചതായി എംഎസ് ധോണി വിശദീകരിച്ചതാണ്. എല്ലാം ഓക്കെയാണെന്നാണ് ടീം ക്യാംപില്‍ നിന്നുള്ള വാര്‍ത്ത. പക്ഷെ അതു അങ്ങനെ തന്നെയാണോയെന്നു നമുക്ക് അടുത്ത സീസണില്‍ അറിയാന്‍ സാധിക്കും. ജഡേജയെ സിഎസ്‌കെ റിലീസ് ചെയ്യുകയാണെങ്കില്‍ അവര്‍ക്കു 16 കോടി ലാഭിക്കാന്‍ കഴിയും, പക്ഷെ അദ്ദേഹത്തെപ്പോലെയൊരാളെ സിഎസ്‌കെയ്ക്കു കണ്ടെത്താന്‍ സാധക്കില്ലെന്നും ആകാശ് ചോപ്ര മുന്നറിയിപ്പ് നല്‍കി. ഈ സീസണില്‍ 10 മല്‍സരങ്ങളിലാണ് ചെന്നൈയ്ക്കായി ജഡേജ കളിച്ചത്. ഇവയില്‍ നിന്നും 19.33 ശരാശരിയില്‍ നേടാനായത് 116 റണ്‍സ് മാത്രമാണ്. ബൗളിങില്‍ അഞ്ചു വിക്കറ്റുകള്‍ മാത്രമേ ജഡ്ഡുവിനു ലഭിച്ചുള്ളൂ.

ഈ സീസണിലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്ക്വാഡ്

ഈ സീസണിലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്ക്വാഡ്

എംഎസ് ധോണി, രവീന്ദ്ര ജഡേജ, മോയിന്‍ അലി, റുതുരാജ് ഗെയ്ക്വാദ്, റോബിന്‍ ഉത്തപ്പ, ഡ്വയ്ന്‍ ബ്രാവോ, അമ്പാട്ടി റായുഡു, ദീപക് ചാഹര്‍, കെഎം ആസിഫ്, തുഷാര്‍ ദേശ്പാണ്ഡെ, ശിവം ദുബെ, മഹീഷ് തീക്ഷണ, രാജ്‌വര്‍ധന്‍ ഹംഗര്‍ഗെക്കര്‍, സിമര്‍ജീത് സിംഗ്, ഡെവണ്‍ കോണ്‍വേ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, മിച്ചല്‍ സാന്റ്‌നര്‍, ആദം മില്‍നെ, സുബ്രാന്‍ഷു സേനാപതി, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, സി ഹരി നിശാന്ത്, എന്‍ ജഗദീശന്‍, ക്രിസ് ജോര്‍ഡന്‍, കെ ഭഗത് വര്‍മ്മ.

Story first published: Wednesday, May 25, 2022, 13:33 [IST]
Other articles published on May 25, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X