
പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്താണ് ടൈറ്റന്‍സ് പ്ലേഓഫിലേക്കു കുതിച്ചത്. റോയല്‍സാവട്ടെ രണ്ടാംസ്ഥാനക്കാരുമായിരുന്നു. റോയല്‍സ് ഫൈനലിനു കച്ചമുറുക്കവെ ഐപിഎല്ലിന്റെ ബ്രോഡ്കാസ്റ്റര്‍മാര്‍ക്കെതിരേ രംഗത്തു വന്നിരിക്കുകയാണ് സഞ്ജുവിന്റെ ഭാര്യ ചാരുലത. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ വിവിധ ടീമുടെ കളിക്കാരുടെ കാരിക്കേറച്ചറുകള് ഉള്‍പ്പെടുത്തിയുള്ള വീഡിയോ സ്റ്റാര്‍ സ്പോര്‍ട്സ് പുറത്തുവിട്ടിരുന്നു. ഇതിലെ വലിയൊരു അബദ്ധത്തെയാണ് ചാരുലത ചോദ്യം ചെയ്തിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ചാരുലത ബ്രോഡ്കാസ്റ്റര്‍മാര്‍ രാജസ്ഥാന് റോയല്‍സ് ടീമിനോടു കാണിച്ച അവഗണനയ്ക്കെതിരേ പ്രതികരിച്ചത്. ഐപിഎല്ലിന്റെ ആദ്യത്തെ ദിവസം കിരീടത്തിലേക്കുള്ള പോരാട്ടത്തിന്റെ ആനിമേഷന്‍ വീഡിയോ കണ്ടിരുന്നു. ഒരു പിങ്ക് ജഴ്സി പോലും ഇതില്‍ ഇല്ലാത്തില്‍ ആശ്ചര്യപ്പെട്ടുവെന്നുമെന്നാണ് പ്രൊമോ വീഡിയോയുടെ സ്ക്രീന്‍ ഷോട്ടിനൊപ്പം ചാരുലത ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.
തൊട്ടടുത്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ രാജസ്ഥാന് റോയല്‍സ് ഫൈനലില്‍ കടന്ന ഫോട്ടോയും ചാരുലത ഷെയര്‍ ചെയ്തിട്ടുണ്ട്. ഫൈനലിലെത്തി, നന്ദിയുണ്ട് എന്നാണ് ഫോട്ടോയ്ക്കൊപ്പം നല്‍കിയിരിക്കുന്നത്.

ചാരുലതയുടെ ഈ സംശയം വളരെ പ്രസക്തവുമാണ്. കാരണം കിസ്കി ധൂം എന്ന പേരോടു കൂടി ഐപിഎല്‍ ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ ഗ്രൂപ്പ് പുറത്തുവിട്ട ആനിമേഷന്‍ വീഡിയോയില്‍ രാജസ്ഥാന് റോയല്‍സിനെ പൂര്‍ണമായി അവഗണിച്ചിരുക്കുന്നതായി കാണാന്‍ സാധിക്കം.

10 ടീമുകള്‍ ഈ സീസണിലെ ഐപിഎല്ലില്‍ മാറ്റുരച്ചെങ്കിലും ബ്രോഡ്കാസ്റ്റര്‍മാര്‍ പുറത്തുവിട്ട പ്രൊമോ വീഡിയോയില്‍ ഒമ്പതു ടീമുകളെ മാത്രമേ കാണാനാവൂ. റേസിങ് ബൈക്കില്‍ വിവിധ ടീമുകളുടെ ക്യാപ്റ്റന്മാര് കുതിക്കുന്നതാണ് വീഡിയോയിലുള്ളത്. അഞ്ചു ട്രേഫികളേന്തിയ ബാഗുമായി രോഹിത് ശര്‍മയും രവീന്ദ്ര ജഡേജയെ പിന്നിലുരുത്തി ബൈക്ക് ഓടിക്കുന്ന എംഎസ് ധോണിയുമാണ് മുന്നില്‍ കുതിക്കുന്നത്. പിന്നാലെ മറ്റു ടീമുകളുടെ നായകരും ബൈക്കുകളില്‍ ഇവരെ പിന്തുടരുന്നു. പക്ഷെ അക്കൂട്ടത്തില്‍ സഞ്ജു സാംസണിനെ മാത്രം കാണാനാവില്ല. റോയല്‍സ് ടീമിനെ ബ്രോഡ്കാസ്റ്റര്‍മാര്‍ പൂര്‍ണമായി തഴഞ്ഞതിനൊയാണ് ഇപ്പോള്‍ ചാരുലത ചോദ്യം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ സീസണിന്റെ തുടക്കത്തിലാണ് സഞ്ജു സാംസണ് രാജസ്ഥാന് റോയല്‍സിന്റെ നായകസ്ഥാനമേറ്റെടുത്തത്. സ്റ്റീവ് സ്മിത്തിനു പകരമായിരുന്നു ഫ്രാഞ്ചൈസി ദീര്‍ഘകാലമായി തങ്ങള്‍ക്കൊപ്പമുള്ള സഞ്ജുവിനെ ചുമതലയേല്‍പ്പിച്ചത്. കഴിഞ്ഞ സീസണില്‍ പക്ഷെ റോയല്‍സിനു മികച്ച പ്രകടനം നടത്താനായില്ല. പ്ലേഓഫ് പോലുമെത്താതെ അവര്‍ പുറത്താവുകയായിരുന്നു.

എന്നാല്‍ ഈ സീസണില്‍ ഗംഭീര തിരിച്ചുവരവാണ് റോയല്‍സ് നടത്തിയത്. ശക്തമായ ഒരു ടീമിനെ ലഭിച്ചതും സഞ്ജുവിനു ഗുണം ചെയ്തു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്നേക്കാള്‍ വളരെയേറെ അനുഭവസമ്പത്തുള്ള ഒരുപിടി താരങ്ങള്‍ സഞ്ജുവിനൊപ്പം റോയല്‍സിലുണ്ടായിരുന്നു. അവരെ മികച്ച ഒത്തിണക്കോടെ മുന്നില്‍ നിന്നു നയിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. സമ്മര്‍ദ്ദഘട്ടങ്ങളില്‍പ്പോലും വളരെ കൂളായി ടീമിനെ സഞ്ജു നയിച്ചതായി കാണാം. അമിതാഹ്ലാദ പ്രകടനമോ, സഞ്ജു ടീമിലെ കളിക്കാരോടു രോഷം പിടിക്കുന്നതോയൊന്നും ഒരിക്കല്‍പ്പോലും കാണാനായിട്ടില്ല. ടീം ഫൈനലില്‍ കടന്നതിനു പിന്നാലെ പലരും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയെ വാനോളം പ്രശംസിക്കുകയും ചെയ്തിരുന്നു. മുന്‍ ഇതിഹാസ നായകനും ഇപ്പോഴും ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ക്യാപ്റ്റനുമായ എംഎസ് ധോണിയോടാണ് ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ സഞ്ജുവിനെ താരതമ്യം ചെയ്തത്. ധോണിയുടെ യഥാര്‍ഥ പിന്‍ഗാമി സഞ്ജുവാണെന്നും ചിലര്‍ പുകഴ്ത്തിയിരുന്നു.