വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: സമ്മാനത്തുക 20 കോടി മാത്രം, ടീമുകള്‍ക്ക് എങ്ങനെ ഇത് മുതലാകും? ഇതാ കണക്കുകള്‍

ഒരു ഐപിഎല്‍ ടീമിനെ കളത്തിലിറക്കാന്‍ ഫ്രാഞ്ചൈസികള്‍ മുടക്കുന്നത് കോടികളാണ്. ഗുജറാത്ത് 5625 കോടിയോളം രൂപ മുടക്കിയാണ് ഇത്തവണ ഐപിഎല്ലിലേക്കെത്തിയത്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ് കിരീടം നേടിയിരിക്കുകയാണ്. വമ്പന്‍ പോരാട്ടം ഫൈനലില്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഗുജറാത്ത് ഏകപക്ഷീയമായ ജയമാണ് നേടിയെടുത്തത്. കിരീടം നേടിയ ടീമിന് സമ്മാനത്തുകയായി ലഭിക്കുന്നത് 20 കോടി രൂപയാണ്. ഒരു ഐപിഎല്‍ ടീമിനെ കളത്തിലിറക്കാന്‍ ഫ്രാഞ്ചൈസികള്‍ മുടക്കുന്നത് കോടികളാണ്. ഗുജറാത്ത് 5625 കോടിയോളം രൂപ മുടക്കിയാണ് ഇത്തവണ ഐപിഎല്ലിലേക്കെത്തിയത്.

ഇത് പ്രകാരം നോക്കുമ്പോള്‍ 20 കോടി മാത്രം സമ്മാനമായി ലഭിക്കുമ്പോള്‍ സാമ്പത്തികമായി ടീമുകള്‍ക്ക് അത് എങ്ങനെയാവും മുതലാവുക. സിഎസ്‌കെ, മുംബൈ ഇന്ത്യന്‍സ്, ആര്‍സിബി എന്നിവര്‍ക്കെല്ലാം ഉയര്‍ന്ന ബ്രാന്റ് മൂല്യമാണുള്ളത്. ഇതിനനുസരിച്ചുള്ള സമ്മാനത്തുകയല്ല ലഭിക്കുന്നതെന്ന് തന്നെ പറയാം. അങ്ങനെയാണെങ്കില്‍ എങ്ങനെയാണ് ടീമുകള്‍ ലാഭകരമാക്കാന്‍ സാധിക്കുക. കണക്കുകളിതാ.

1

ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിക്കുന്ന തുകയുടെ പകുതി ടീമുകള്‍ക്ക് വീതം വെച്ച് നല്‍കുമെന്ന വസ്തുത പലര്‍ക്കും അറിയില്ല. പ്രഥമ സീസണ്‍ മുതല്‍ 12ാം സീസണ്‍വരെ ഡിഎല്‍എഫായിരുന്നു ഐപിഎല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാര്‍. 40 കോടിയാണ് അവര്‍ ബിസിസി ഐക്ക് നല്‍കിയിരുന്നു. പെപ്‌സി ടൈറ്റില്‍ സ്‌പോര്‍സറായപ്പോള്‍ 79.2 കോടിയും വിവോ ആയപ്പോള്‍ 100 കോടിയില്‍ തുടങ്ങി അത് 440 കോടിയായി മാറി. 2022-23 സീസണായപ്പോള്‍ അത് ടാറ്റ 300 പ്ലസ് കോടിക്കാണ് ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് നേടിയത്. ഇതില്‍ 50 ശതമാനം തുക ബിസിസിഐ എടുക്കുമ്പോള്‍ 50 ശതമാനം തുക ടീമുകള്‍ക്കായി വീതിച്ച് നല്‍കും.

ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ സിയറ്റ് സ്ട്രാറ്റജിക് ടൈം ഔട്ട് അനുവദിക്കാറുണ്ട്. ഇതിന്റെ സ്‌പോണ്‍സര്‍മാരായ സിയറ്റ് 30 കോടിയോളം രൂപയാണ് നല്‍കുന്നത്. ക്രഡ് പവര്‍പ്ലേ, ഡ്രീം 11 ഗെയിം ചെയിഞ്ചര്‍ ഓഫ് ദി മാച്ച് എന്നിവയെല്ലാം സ്‌പോണ്‍സര്‍ഷിപ്പില്‍ നടക്കുന്ന കാര്യമാണ്. 210 കോടിയാണ് ഇതിന് നല്‍കുന്നത്. ഇതിന്റെ ചെറിയൊരു ശതമാനം ബിസിസി ഐക്ക് പോകുമ്പോള്‍ കൂടുതല്‍ ശതമാനവും ടീമുകള്‍ക്ക് വീതം വെച്ച് നല്‍കുകയാണ് ചെയ്യുന്നത്.

2

ചാനല്‍ സംപ്രേഷണത്തില്‍ നിന്ന് ലഭിക്കുന്ന തുകയാണ് മറ്റൊരു പ്രധാന വരുമാനം. ഐപിഎല്ലിന്റെ 10 വര്‍ഷം സോണി സംഷ്രേണാവകാശം നേടിയെടുത്ത് 8207 കോടിയോളം മുടക്കിയാണ്. 2018ല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് അഞ്ച് വര്‍ഷത്തേക്ക് സംപ്രേഷണ അവകാശം നേടിയെടുത്തിരുന്നു. 16400 കോടിയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇതിനായി നല്‍കുന്നത്. ഏകദേശം 3300 കോടിയോളം ഒരു സീസണില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നല്‍കേണ്ടി വരും. ഇതിന്റെ പകുതി തുക ബിസിസി ഐ കൈവശം വെക്കുമ്പോള്‍ പകുതി പണം മറ്റ് ടീമുകള്‍ക്ക് വീതിച്ച് നല്‍കുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഐപിഎല്ലില്‍ 10 സെക്കന്റുള്ള ഒരു പരസ്യത്തിന് വാങ്ങുന്നത് 15 ലക്ഷമാണെന്നതോര്‍ക്കണം.

3

ടീമിന്റെ ജേഴ്‌സിയില്‍ ലോഗോ പരസ്യപ്പെടുത്തുന്നതിലൂടെയും ടീമുകള്‍ക്ക് വരുമാനം ലഭിക്കുന്നു. കൂടാതെ ഒരു മത്സരത്തിന്റെ ടിക്കറ്റ് വരുമാനത്തിന്റെ 80 ശതമാനത്തോളം ഹോം ടീമുകള്‍ക്ക് ലഭിക്കും. ഉദാഹരണത്തിന് വാംഖഡെ സ്‌റ്റേഡിയത്തില്‍ മത്സരം നടക്കുമ്പോള്‍ മുംബൈ ഇന്ത്യന്‍സിനാണ് ടിക്കറ്റ് വരുമാനത്തിന്റെ 80 ശതമാനവും ലഭിക്കുക. കൂടാതെ ടീമിന്റെ ടി ഷര്‍ട്ടും തൊപ്പിയുമെല്ലാം ബ്രാന്റെന്ന നിലയില്‍ വിതരം ചെയ്തും ടീമുകള്‍ക്ക് വരുമാനം ലഭിക്കുന്നു.

4

ടീമുകളുടെ ജഴ്‌സിയില്‍ ചില പരസ്യങ്ങളില്‍ താരങ്ങള്‍ അവതരിപ്പിക്കാറുണ്ട്. ഇതിന്റെ പ്രതിഫലവും ടീമിന് തന്നെയാണ് ലഭിക്കുന്നത്. ഇതെല്ലാം കണക്കാക്കി നോക്കുമ്പോള്‍ വലിയൊരു ആരാധക പിന്തുണയുള്ള ടീമിന് ഐപിഎല്‍ ടീം ലാഭം തന്നെയാണ്. മുംബൈ ഇന്ത്യന്‍സ്, ആര്‍സിബി, സിഎസ്‌കെ, കെകെആര്‍ എന്നിവരെല്ലാം ഉയര്‍ന്ന ബ്രാന്റ് മൂല്യത്തില്‍ നില്‍ക്കുന്ന ഐപിഎല്‍ ടീമുകളാണ്.

Story first published: Tuesday, May 31, 2022, 13:31 [IST]
Other articles published on May 31, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X