വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തോറ്റാലും ജയിച്ചാലും 'സഞ്ജു' നിങ്ങള്‍ ഹീറോയാണ്, ആര്‍ആര്‍ നായകന്റെ സവിശേഷതകളിതാ

രാജസ്ഥാന്‍ - ആര്‍സിബി പോരാട്ടത്തില്‍ എല്ലാവരുടെയും ശ്രദ്ധ സഞ്ജു സാംസണ്‍ എന്ന താരത്തിലേക്കാണ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയറിലേക്കെത്തി നില്‍ക്കുകയാണ്. ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് രാജസ്ഥാന്‍ റോയല്‍സ് തോറ്റെങ്കിലും രണ്ടാം ക്വാളിഫയറില്‍ ആര്‍സിബിയോട് നേരിടാനൊരുങ്ങുകയാണ്. രാജസ്ഥാന്‍ - ആര്‍സിബി പോരാട്ടത്തില്‍ എല്ലാവരുടെയും ശ്രദ്ധ സഞ്ജു സാംസണ്‍ എന്ന താരത്തിലേക്കാണ്. രാജസ്ഥാന്റെ ജയവും തോല്‍വിയും തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവുക സഞ്ജു സാംസണിന്റെ പ്രകടനമാവും.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിന് ഇടം പ്രതീക്ഷിച്ചിരുന്നെങ്കിലും തഴയപ്പെട്ടു. ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ടതിന്റെ മറുപടി ഗുജറാത്തിനെതിരേ തന്നെ സഞ്ജു നല്‍കിയെങ്കിലും ആര്‍സിബിക്കെതിരായ പ്രകടനം നിര്‍ണ്ണായകമാവും. തോറ്റാലും ജയിച്ചാലും സഞ്ജു ഹീറോ തന്നെയാവും. രാജസ്ഥാന്‍ നായകനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ആരെയും ഭയമില്ലാത്ത മനോഭാവം

ആരെയും ഭയമില്ലാത്ത മനോഭാവം

മറ്റ് താരങ്ങളില്‍ നിന്ന് സഞ്ജു സാംസണെ വ്യത്യസ്തനാക്കുന്ന പ്രധാന കാര്യം ആരെയും ഭയമില്ലാത്ത മനോഭാവമാണ്. ബാറ്റിങ്ങിലും സ്വഭാവത്തിലും ആരെയും ഭയമില്ലാത്ത മനോഭാവമാണ് സഞ്ജുവിനുള്ളത്. തന്റെ നിലപാടുകളിലും സഞ്ജു അത് വ്യക്തമാക്കുന്നു. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നിന്ന് തഴയപ്പെട്ടപ്പോള്‍ സഞ്ജു തന്നെ അതൊന്നും ബാധിക്കില്ലെന്ന തരത്തിലുള്ള നിലപാടാണെടുത്തത്. ഇത് പല യുവതാരങ്ങള്‍ക്കും സാധ്യമായിട്ടുള്ള കാര്യമല്ല. ഇന്ത്യന്‍ ടീം സ്ഥാനം സ്വപ്‌നം കണ്ടല്ല സഞ്ജു കളിക്കുന്നത്. എത്ര റണ്‍സ് നേടിയെന്നതല്ല നേടുന്ന റണ്‍സ് ടീമിന് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് നോക്കുന്നതാണ് തന്റെ രീതിയെന്ന സഞ്ജുവിന്റെ നിലപാട് സഞ്ജുവിനെ വ്യക്തമാക്കുന്നു.

ശാന്തത കൈവിടാത്ത താരം

ശാന്തത കൈവിടാത്ത താരം

പല തരത്തിലുള്ള വിമര്‍ശനങ്ങളും സഞ്ജു കരിയറില്‍ ഇതിനോടകം നേരിട്ടിട്ടുണ്ട്. ഇപ്പോഴും നേരിടുന്നുണ്ട്. ഓരോ പിഴവുകളും വലിയ തെറ്റുകളായി ചൂണ്ടിക്കാട്ടുന്ന പല പ്രമുഖരും സഞ്ജുവിന്റെ എതിര്‍ ഭാഗത്തുണ്ട്. സുനില്‍ ഗവാസ്‌കറടക്കം പല പ്രമുഖരും രൂക്ഷമായ ഭാഷയില്‍ പലപ്പോഴും സഞ്ജുവിനെ വിമര്‍ശിച്ച് രംഗത്തെത്താറുണ്ട്. എന്നാല്‍ അപ്പോഴെല്ലാം ശാന്തത കൈവിടാതെയാണ് സഞ്ജു പ്രതികരിച്ചിട്ടുള്ളത്. അനാവശ്യ വിവാദങ്ങളോട് എന്നും അകലം പാലിക്കാന്‍ സഞ്ജു ശ്രമിക്കാറുണ്ട്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍പോലും അദ്ദേഹത്തിന് നിയന്ത്രണം നഷ്ടപ്പെടാറില്ല. രാജസ്ഥാന്‍ റോയല്‍സ് നായകനായിരിക്കുമ്പോള്‍ നിര്‍ണ്ണായക സമയത്ത് സഹതാരങ്ങള്‍ക്ക് പിഴവ് സംഭവിക്കുമ്പോഴും ദേഷ്യപ്പെടാതെ സഞ്ജു കൂടുതലും അവരെ പിന്തുണക്കാനാണ് ശ്രമിക്കാറ്. പല നായകന്മാര്‍ക്കും സാധിക്കാത്ത കാര്യമാണിത്.

കേരളത്തിന്റെ അഭിമാന താരം

കേരളത്തിന്റെ അഭിമാന താരം

കേരളത്തിന്റെ കായിക ചരിത്രം പരിശോധിക്കുമ്പോള്‍ സഞ്ജു സാംസണെപ്പോലെ ക്രിക്കറ്റില്‍ വിജയിച്ച മറ്റൊരു താരമില്ലെന്ന് പറയാം. എസ് ശ്രീശാന്തിന് ശേഷം കേരള ക്രിക്കറ്റില്‍ നിന്ന് രാജ്യത്തെ പ്രതിനിധീകരിച്ച കേരള താരമാണ് സഞ്ജു. കൂടാതെ ഐപിഎല്‍ പോലൊരു ലോകത്തിലെ എല്ലാ പ്രമുഖ താരങ്ങളും പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ നായകനാവുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ഐപിഎല്ലില്‍ നായകനാവുന്ന ആദ്യത്തെ മലയാളിയാണ് സഞ്ജു. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിക്കെതിരേ പല വിമര്‍ശനങ്ങളും ഉയരുമ്പോഴും ടീമിനെ പ്ലേ ഓഫിലേക്കെത്തിക്കാന്‍ സഞ്ജുവിന് സാധിച്ചു. കേരളത്തിലെ സാഹചര്യത്തില്‍ നിന്ന് ഇത്രയും ഉയരങ്ങളിലേക്കെത്തിയത് സഞ്ജുവിന്റെ പ്രതിഭയെ ഉയര്‍ത്തിക്കാട്ടുന്നു.

Story first published: Friday, May 27, 2022, 16:42 [IST]
Other articles published on May 27, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X