IPL 2022: വാര്‍ണര്‍ സിഎസ്‌കെയിലേക്ക്! വൈറലായി പുതിയ ഫോട്ടോ, ത്രില്ലടിച്ച് ആരാധകരും

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണ മുന്‍ ക്യാപ്റ്റനും ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരവുമായ ഡേവിഡ് വാര്‍ണര്‍ അടുത്ത സീസണില്‍ ഏതു ഫ്രാഞ്ചൈസിക്കു വേണ്ടിയായിരിക്കും കളിക്കുമെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് ആദ്യം ഒഴിവാക്കപ്പെട്ട വാര്‍ണര്‍ പിന്നാലെ ടീമില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു. എന്തുകൊണ്ടാണ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റിയെന്നതിന് കൃത്യമായ വിശദീകരണം പോലും തനിക്കു അധികൃതരില്‍ നിന്നും ലഭിച്ചില്ലെന്നു ദിവസങ്ങള്‍ക്കു മുമ്പ് വാര്‍ണര്‍ തുറന്നടിക്കുകയും ചെയ്തിരുന്നു.

ഇതോടെയാണ് അടുത്ത സീസണില്‍ ഹൈദരാബാദിന്റെ ഓറഞ്ച് കുപ്പായത്തില്‍ വാര്‍ണര്‍ ഇനിയുണ്ടാവില്ലെന്നു ഏറെക്കുറെ ഉറപ്പായത്. മെഗാ ലേല വരാനിരിക്കെ അദ്ദേഹത്തെ ഹൈദരാബാദ് നിലനിര്‍ത്താനും സാധ്യത കുറവാണ്. അങ്ങനെ വന്നാല്‍ ലേലത്തില്‍ വന്‍ തുകയ്ക്കു വാര്‍ണര്‍ മറ്റൊരു ഫ്രാഞ്ചൈസിയിലേക്കു ചേക്കേറുകയും ചെയ്യും. അതിനിടെ ചെന്നൈ സൂപ്പര്‍ കിങ്‌സായിരിക്കുമോ വാര്‍ണറുടെ തട്ടകമെന്ന സംശയങ്ങളുയര്‍ന്നിരിക്കുകയാണ്. അദ്ദേഹം പങ്കുവച്ച ഒരു ചിത്രമാണ് ഇതിനു വഴിയൊരുക്കിയത്.

 സിഎസ്‌കെ ജഴ്‌സിയില്‍ വാര്‍ണറും മകളും

സിഎസ്‌കെ ജഴ്‌സിയില്‍ വാര്‍ണറും മകളും

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ജഴ്‌സിയിലുള്ള മകള്‍ക്കൊപ്പമുള്ള ചിത്രമായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ വാര്‍ണര്‍ പങ്കുവച്ചത്. മകളെ അദ്ദേഹം തോളിലേറ്റി നില്‍ക്കുന്നതായിരുന്നു ചിത്രം. ഇതു യഥാര്‍ഥ ഫോട്ടോയായിരുന്നില്ല, മറിച്ച് വരച്ച ചിത്രമായിരുന്നു. ഒരു ആരാധകന്‍ അയച്ചുകൊടുത്ത ചിത്രം അദ്ദേഹം ആരാധകരുമായി പങ്കുവയ്ക്കുകയായിരുന്നു.

ഇന്നു രാത്രിയില്‍ ആരാവും വിജയിക്കുകയെന്നറിയില്ല, പക്ഷെ ഈ ഫോട്ടോ പോസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട ആരാധകനോടു തനിക്കു നോ പറയാന്‍ കഴിഞ്ഞില്ലന്ന കുറിപ്പോടെയായിരുന്നു വാര്‍ണര്‍ ചിത്രം പങ്കുവച്ചത്. എന്നാല്‍ കുറച്ചു സമയത്തിനകം അദേഹം ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

 എസ്ആര്‍എച്ചിനായി 95 മല്‍സരങ്ങള്‍

എസ്ആര്‍എച്ചിനായി 95 മല്‍സരങ്ങള്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി 95 മല്‍സരങ്ങളില്‍ ഡേവിഡ് വാര്‍ണര്‍ കളിച്ചിട്ടുണ്ട്. 49.56 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 142.59 സ്‌ട്രൈക്ക് റേറ്റോടെ 4014 റണ്‍സും നേടി. പക്ഷെ ഈ സീസണ്‍ വാര്‍ണറെ സംബന്ധിച്ച് നിരാശാജനകമായിരുന്നു. കരിയറില്‍ ഇത്രയും മോശം സീസണ്‍ അദ്ദേഹത്തിന് മുമ്പൊരിക്കലും ഉണ്ടായിട്ടുമില്ല.

എട്ടു മല്‍സരങ്ങളില്‍ നിന്നും 24.37 ശരാശരിയില്‍ 107.73 സ്‌ട്രൈക്ക് റേറ്റോടെ 195 റണ്‍സ് മാത്രമാണ് വാര്‍ണര്‍ക്കു സ്‌കോര്‍ ചെയ്യാനായത്. അദ്ദേഹത്തിന്റെ മുന്‍ സീസണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരിക്കലും അംഗീകരിക്കാനാവാത്ത പ്രകടനം കൂടിയാണിത്.

 തീരുമാനത്തിനെതിരേ വാര്‍ണര്‍

തീരുമാനത്തിനെതിരേ വാര്‍ണര്‍

മതിയായ വിശദീകരണം നല്‍കാതെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും തന്നെ നീക്കിയതിനെ വാര്‍ണര്‍ ചോദ്യം ചെയ്തിരുന്നു. ടീമുടമകള്‍, കോച്ചുമാര്‍ എന്നിവരടക്കമുള്ളവരോട് അങ്ങേയറ്റത്തെ ആദരവോടെയാണ് ഞാന്‍ ഇതു പറയുന്നത്. ഒരു തീരുമാനമെടുക്കുകയാണെങ്കില്‍ അത് ഏകകണ്ഠമായിരിക്കണം. ടീമില്‍ നിന്നും നിങ്ങള്‍ ഒഴിവാക്കപ്പെടുയാണെങ്കില്‍ അതിനു കാരണം അറിയേണ്ടതുണ്ട്. മാത്രമല്ല ടീമില്‍ താന്‍ വേണ്ടെന്നത് ആരുടെ തീരുമാനമെന്നും അറിയണമെന്നും വാര്‍ണര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

ഹൈദരാബാദിന്റെ ഏക ഐപിഎല്‍ കിരീടം വാര്‍ണറുടെ ക്യാപ്റ്റന്‍സിയിലായിരുന്നു. 2016ലാണ് എസ്ആര്‍എച്ച് ജേതാക്കളായത്. അന്നു ഫൈനലില്‍ വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ കീഴടക്കകുയായിരുന്നു. ആവേശകരമായ കലാശക്കളിയില്‍ എട്ടു റണ്‍സിനായിരുന്നു ഹൈദരാബാദിന്റെ വിജയം.

 ഉത്തരം ലഭിക്കാത്ത ചോദ്യങ്ങളുണ്ട്

ഉത്തരം ലഭിക്കാത്ത ചോദ്യങ്ങളുണ്ട്

ഫ്രാഞ്ചൈസിക്കു വേണ്ടി നൂറോളം മല്‍സരങ്ങളില്‍ ഞാന്‍ കളിച്ചിട്ടുണ്ട്. പക്ഷെ എനിക്കു ഒരിക്കലും ഉത്തരം ലഭിക്കില്ലെന്നു കരുതുന്ന ചോദ്യങ്ങള്‍ ഇപ്പോഴുമുണ്ട്. ഹൈദരബാദ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും ഞാന്‍ ഒഴിവാക്കപ്പെട്ടത് അപ്രതീക്ഷിതമായിരുന്നു. എന്തുകൊണ്ടാണ് എന്നെ ഈ സ്ഥാനത്തു നിന്നു നീക്കുന്നതെന്നു ആരും അറിയിച്ചതുമില്ലെന്നും വാര്‍ണര്‍ തുറന്നടിച്ചിരുന്നു.

എങ്കിലും അടുത്ത സീസണിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്നു അദ്ദേഹം പറഞ്ഞിരുന്നു. വരാനിരിക്കുന്ന സീസണിലും എസ്ആര്‍എച്ചിന്റെ ജഴ്‌സിയണിയാനാണ് ഇഷ്ടം. പക്ഷെ അതു നടക്കുമോയെന്നറിയില്ല. ഡല്‍ഹിക്കൊപ്പമായിരുന്നു ഐപിഎല്‍ കരിയര്‍ തുടങ്ങിയത്. പിന്നീട് ഹൈദരാബാദിലെത്തുകയായിരുന്നു. ഭാവിയില്‍ ഏതു ടീമിനു വേണ്ടി അവസരം ലഭിച്ചാലും ഇതുവരെ ചെയ്തതു പോലെ 100 ശതമാനം തന്നെ നല്‍കാന്‍ ശ്രമിക്കുമെന്നും വാര്‍ണര്‍ വെളിപ്പെടുത്തിയിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, October 15, 2021, 17:57 [IST]
Other articles published on Oct 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X