വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: അര്‍ജുന്‍ മുംബൈയ്ക്കായി അരങ്ങേറുമോ? തുറന്നു പറഞ്ഞ് ജയവര്‍ധനെ

ഈ സീസണില്‍ ഇനിയും താരത്തെ കളിപ്പിച്ചിട്ടില്ല

ഐപിഎല്ലിന്റെ 15ാം സീസണില്‍ നിന്നും പുറത്തായിക്കഴിഞ്ഞ ആദ്യത്തെ ടീമാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. സീസണിലെ ആദ്യത്തെ എട്ടു മല്‍സരങ്ങളിലും തോറ്റതോടെയാണ് പ്ലേഓഫിലേക്കുള്ള അവരുടെ വഴിയടഞ്ഞത്. ഒമ്പതാമത്തെ മല്‍സരത്തില്‍ രോഹിത് ശര്‍മയും സംഘവും വിജയവഴിയില്‍ തിരിച്ചെത്തുകയായിരുന്നു. പല കോമ്പിനേഷനുകളും മുംബൈ ഈ സീസണില്‍ പരീക്ഷിച്ചു കഴിഞ്ഞു. പക്ഷെ ഒന്നു പോലും ക്ലിക്കായില്ലെന്നു പറയുന്നതാവും ശരി. ബാറ്റിങിലേക്കാള്‍ ബൗളിങിലാണ് മുംബൈ കൂടൂതല്‍ പരീക്ഷണങ്ങള്‍ നടത്തിയത്.

1

സംഘത്തിലുള്ള മിക്ക ബൗളര്‍മാര്‍ക്കും അവസരം നല്‍കിയിട്ടും ഒരാള്‍ക്കു മാത്രം മുംബൈ ഇനിയും അവസരം നല്‍കാത്തതില്‍ ആരാധകര്‍ നിരാശരാണ്. മുന്‍ ബാറ്റിങ് ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും സീം ബൗളിങ് ഓള്‍റൗണ്ടറുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കറാണിത്. മുംബൈ കളിക്കുന്ന ഓരോ മല്‍സരത്തിനു മുമ്പും അര്‍ജുന്റെ പേര് ഉയര്‍ന്നുവരാറുണ്ട്. പക്ഷെ ലൈനപ്പ് പ്രഖ്യാപിക്കുമ്പോള്‍ അക്കൂട്ടത്തില്‍ താരം ഉണ്ടാവാറായില്ല. അര്‍ജുനെ ഈ സീസണില്‍ ഇനി കളിപ്പിക്കുമോയെന്നതിനെക്കുറിച്ച് ഒടുവില്‍ പ്രതികരിച്ചിരിക്കുകയാണ് മുഖ്യ കോച്ച് മഹേല ജയവര്‍ധനെ.

2

കഴിഞ്ഞ സീസണിലും അര്‍ജുന്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു. പക്ഷെ ഒരു മല്‍സരത്തില്‍പ്പോലും താരത്തിനു മുംബൈ അവസരം നല്‍കിയില്ല. ഇതിനിടെ യുഎഇയില്‍ നടന്ന ടൂര്‍ണമെന്റിന്റെ രണ്ടാംപാദത്തത്തിനിടെ പരിക്കു കാരണം അര്‍ജുന് ടീം വിടേണ്ടിയും വന്നു.
ഇത്തവണ മെഗാ ലേലത്തില്‍ 30 ലക്ഷം രൂപയ്ക്കായിരുന്നു താരത്തെ മുംബൈ വാങ്ങിയത്. ബൗളിങ് നിര കഴിഞ്ഞ തവണത്തേതു പോലെ അത്ര മൂര്‍ച്ചയേറിയത് അല്ലാത്തതിനാല്‍ തന്നെ അര്‍ജുന് മുംബൈ അവസരം നല്‍കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ഒമ്പതു മല്‍സരങ്ങള്‍ പൂര്‍ത്തിയായിട്ടും അര്‍ജുന്‍ പുറത്തു തന്നെയാണ്.

3

മുംബൈ ഇന്ത്യന്‍സിനു ഇനി സീസണില്‍ ബാക്കിയുള്ളത് അഞ്ചു മല്‍സരങ്ങളാണ് ഇവയില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിനു അരങ്ങേറാന്‍ അവസരം നല്‍കുമോയെന്നതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുഖ്യ കോച്ച് മഹേല ജയവര്‍ധനെ. സ്‌ക്വാഡിലെ എല്ലാവരും ഒരു ഓപ്ഷന്‍ തന്നെയാണന്നാണ് ഞാന്‍ കരുതുന്നത്. എങ്ങനെയാണ് കാര്യങ്ങള്‍ മുന്നോട്ടു പോവുന്നതെന്നു ഞങ്ങള്‍ നോക്കും. ശരിയായ കോമ്പിനേഷനാണ് പ്രധാനം. എങ്ങനെ മല്‍സരങ്ങള്‍ വിജയിക്കാമെന്നതിനാണ് ഞങ്ങളുടെ മുന്‍തൂക്കമെന്നും ജയവര്‍ധനെ വിശദമാക്കി.

4

ഓരോ മല്‍സരവും ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. ഞങ്ങള്‍ക്കു സീസണിലെ ആദ്യത്തെ വിജയം നേടിയെടുക്കാന്‍ കഴിഞ്ഞു. ഒരുമിച്ച് വിജയങ്ങള്‍ നേടിയെടുത്ത് ആത്മവിശ്വാസം തിരിച്ചുപിടിക്കുകയമാണ് പ്രധാനം. ഏറ്റവും മികച്ച കളിക്കാരെ ഗ്രൗണ്ടിലേക്കു അയക്കേണ്ടതുണ്ട്. അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ അവരില്‍ ഒരാളാണെങ്കില്‍ ഞങ്ങള്‍ അവനെ പരിഗണിക്കും. പക്ഷെ എല്ലാം ടീം കോമ്പിനേഷനെ ആശ്രയിച്ചായിരിക്കുമെന്നും ജയവര്‍ധമെ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം സയ്ദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിലൂടെ അര്‍ജുന്‍ മുംബൈയുടെ സീനിയര്‍ ടീമിനു വേണ്ടി അരങ്ങേറിയിരുന്നു. പക്ഷെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മുംബൈയ്ക്കായി താരം ഇനിയും കളിച്ചിട്ടില്ല. മുംബൈയുടെ അടുത്ത മല്‍സരം വെള്ളിയാഴ്ച ഗുജറാത്ത് ടൈറ്റന്‍സുമായിട്ടാണ്.

മുംബൈ ഇന്ത്യന്‍സ് സ്ക്വാഡ്

മുംബൈ ഇന്ത്യന്‍സ് സ്ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, കരെണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ, ഇഷാന്‍ കിഷന്‍, ഡെവാള്‍ഡ് ബ്രെവിസ്, ബേസില്‍ തമ്പി, മുരുകന്‍ അശ്വിന്‍, ജയ്‌ദേവ് ഉനദ്കട്ട്, മായങ്ക് മാര്‍ക്കാണ്ടെ, എന്‍ തിലക് വര്‍മ്മ, സഞ്ജയ് യാദവ്, ജോഫ്ര ആര്‍ച്ചര്‍, ഡാനിയല്‍ സാംസ്, ടൈമല്‍ മില്‍സ്, ടിം ഡേവിഡ്, റിലേ മെറിഡിത്ത്, മുഹമ്മദ് അര്‍ഷാദ് ഖാന്‍, രമണ്‍ദീപ് സിംഗ്, അന്‍മോല്‍പ്രീത് സിംഗ്, രാഹുല്‍ ബുധി, ഋത്വിക് ഷോക്കീന്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ആര്യന്‍ ജുയല്‍, ഫാബിയന്‍ അലന്‍.

Story first published: Thursday, May 5, 2022, 19:32 [IST]
Other articles published on May 5, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X