IPL 2022: കംബാക്ക് കോലീ... ആര്‍സിബിയെ കോലി തന്നെ നയിക്കണം!- കാരണങ്ങളറിയാം

ഐപിഎല്ലിന്റെ പുതിയ സീസണില്‍ ക്യാപ്റ്റന്‍മാരുടെ തിരയുന്ന ഫ്രാഞ്ചൈസികളുടെ കൂട്ടത്തില്‍ ഇത്തവണ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമുണ്ട്. കഴിഞ്ഞ സീസണിനു ശേഷം തീര്‍ത്തും അപ്രതീക്ഷിതമായി ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി നായകസ്ഥാനം രാജിവച്ചിരുന്നു. ഇതോടെയാണ് ആര്‍സിബിക്കു പുതിയ നായകനെ ആവശ്യമായി വന്നിരിക്കുന്നത്.

മെഗാ ലേലത്തില്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍, ഇന്ത്യന്‍ യുവ താരം ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു കൊണ്ടു വരാന്‍ സാധ്യതയുള്ള കളിക്കാരാണ്. എന്നാല്‍ കോലിയെ തന്നെ വീണ്ടും ക്യാപ്റ്റന്‍ സ്ഥാനത്തേക്കു തിരിച്ചു കൊണ്ടുവരുന്നതിനെക്കുറിച്ച് ആര്‍സിബിക്കു ആലോചിക്കാവുന്നതാണ്.

2013 മുതല്‍ ഒമ്പതു വര്‍ഷങ്ങള്‍ അദ്ദേഹം ആര്‍സിബിയുടെ നായകനായിരുന്നു. കിരീടം നേടാനായില്ലെങ്കിലും ചില സീസണുകളില്‍ ആര്‍സിബി ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു. പുതിയ സീസണിലും കോലി തന്നെ ആര്‍സിബി ക്യാപ്റ്റനാവണമെന്നു പറയാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നറിയാം.

 വാര്‍ണറും ശ്രേയസും വരുമെന്നുറപ്പില്ല

വാര്‍ണറും ശ്രേയസും വരുമെന്നുറപ്പില്ല

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെപ്പോലെ മറ്റു ചില ഫ്രാഞ്ചൈസികളും ഡേവിഡ് വാര്‍ണര്‍, ശ്രേയസ് അയ്യര്‍ എന്നിവരെ നോട്ടമിട്ടു വച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ ശക്തമായമാ മല്‍സരം ഈ താരങ്ങള്‍ക്കു വേണ്ടി ലേലത്തില്‍ പ്രതീക്ഷിക്കാം. ആര്‍സിബിയും ലേലത്തില്‍ കൈയ്‌മെയ് മറന്നു പോരാടുമെങ്കിലും രണ്ടിലൊരാളെ ടീമിലെത്തിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ഉറപ്പ് പറയാന്‍ കഴിയില്ല.

ചിലപ്പോള്‍ രണ്ടു പേരെയും ആര്‍സിബിക്കു നഷ്ടമായേക്കാം. അങ്ങനെയെങ്കില്‍ കോലിക്കു തന്നെ വീണ്ടും ക്യാപ്റ്റന്‍സി നല്‍കുന്നതാവും ഏറ്റവും ഉചിതം. ടീമിനൊകെ ഒരു പ്രചോദനം മാത്രമല്ല കോലി ആദ്യ സീസണ്‍ മുതല്‍ ആര്‍സിബി കുടുംബത്തിലെ പ്രധാനപ്പെട്ട അംഗം കൂടിയാണ്. അതുകൊണ്ടു തന്നെ വീണ്ടും നായകസ്ഥാനത്തേക്കു വരുന്നത് അദ്ദേഹത്തെ സംബന്ധിച്ച് വളരെ എളുപ്പമായിരിക്കും.

 മാക്‌സ്വെല്ലിനു സമ്മര്‍ദ്ദം കൂടും

മാക്‌സ്വെല്ലിനു സമ്മര്‍ദ്ദം കൂടും

ഡേവിഡ് വാര്‍ണര്‍, ശ്രേയസ് എന്നിവരെ സ്വന്തമാക്കാന്‍ സാധിക്കാതെ വന്നാല്‍ ഇപ്പോള്‍ ടീമിന്റെ ഭാഗമായ ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനെവും ആര്‍സിബി നായകസ്ഥാനത്തേക്കു പരിഗണിച്ചേക്കുക. പക്ഷെ ഈ നീക്കം പ്രതീക്ഷിച്ച ഫലം നല്‍കാനിടയില്ല. കാരണം സൗത്താഫ്രിക്കയുടെ ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സ് വിരമിച്ചതോടെ മാക്‌സ്വെല്ലിനു മേല്‍ ഉത്തരവാദിത്വം വര്‍ധിച്ചിരിക്കുകയാണ്. ഫിനിഷറുടെ റോള്‍ മാക്‌സിക്കു ഏറ്റെടുക്കേണ്ടി വരും. അതിനിടെ ക്യാപ്റ്റന്‍സിയുടെ ഭാരം കൂടി പേറേണ്ടി വന്നാല്‍ അതു അദ്ദേഹത്തിന്റെ പ്രകടനത്തെ തന്നെ ബാധിച്ചേക്കും.

നായകന്റെ റോളില്ലാതെ മാക്‌സിയെ കയറൂവിടുന്നതായിരിക്കും നല്ലത്.

കഴിഞ്ഞ സീസണില്‍ അദ്ദേഹം ആര്‍സിബിക്കായി നാലാം നമ്പറിലായിരുന്നു ഇറങ്ങിയത്. ഈ റോളില്‍ മാക്‌സിക്കു ക്രീസില്‍ നിലയുറപ്പിക്കാനും ഒടുവില്‍ ഷോട്ടുകള്‍ കളിക്കാനുമുള്ള സമയം ലഭിച്ചിരുന്നു. പക്ഷെ ഫിനിഷറാവേണ്ടി വന്നാല്‍ അദ്ദേഹത്തിനു അധികം സമയം ലഭിക്കില്ല. ക്രീസിലെത്തിയ ഉടന്‍ ആഞ്ഞടിക്കേണ്ടി വരും. ഈ റോളില്‍ എത്രത്തോളം മാക്‌സി വിജയിക്കുമെന്നു കണ്ടു തന്നെ അറിയണം. അതിനിടെ ക്യാപ്റ്റന്‍സി കൂടി നല്‍കിയാല്‍ അതു അമിതഭാരമായി മാറും. അതിനാല്‍ തന്നെ കോലിയെ നായകന്റെ റോള്‍ നല്‍കിയാല്‍ ഈ വെല്ലുവിളിയും ആര്‍സിബിക്കു മറികടക്കാം.

 കോലിക്കു പലതും തെളിയിക്കാം

കോലിക്കു പലതും തെളിയിക്കാം

ഒമ്പതു സീസണുകള്‍ ആര്‍സിബിയെ നയിച്ചിട്ടും കിരീടമില്ലാത്തതിനാല്‍ ഏറെ പഴി കേട്ട ക്യാപ്റ്റനാണ് വിരാട് കോലി. തന്നെ പരിഹസിച്ചവര്‍ക്കു കിരീട വിജയത്തോടെ മറുപടി നല്‍കാന്‍ അദ്ദേഹത്തിനു നായകസ്ഥാനത്തു തിരിച്ചെത്തിയാല്‍ അവസരം ലഭിക്കും. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സിയില്‍ നിന്നും കോലി പൂര്‍ണമായി ഒഴിഞ്ഞിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇനി ആര്‍സിബിയുചെ നായകസ്ഥാനത്തേക്കു വന്നാല്‍ അദ്ദേഹത്തിനു ഐപിഎല്‍ കിരീടത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും. ഇതു ഒരുപക്ഷെ ആര്‍സിബിയെ ചാംപ്യന്‍മാരാക്കാനും അദ്ദേഹത്തെ സഹായിച്ചേക്കും.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, January 27, 2022, 18:51 [IST]
Other articles published on Jan 27, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X