IPL 2022: ആര്‍സിബിക്ക് പിഴച്ചതെവിടെ? തോല്‍വിക്ക് മൂന്നു കാരണങ്ങള്‍

ഐപിഎല്ലിന്റെ പ്ലേഓഫില്‍ കലമുടയ്ക്കുകയെന്ന പതിവ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇത്തവണയും തെറ്റിച്ചില്ല. എലിമിനേറ്ററില്‍ കരുത്തരായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനം തകര്‍ത്തെറിഞ്ഞ ആര്‍സിബിക്കു പക്ഷെ രണ്ടാം ക്വാളിഫയറില്‍ ഈ മിടുക്ക് ആവര്‍ത്തിക്കാനായില്ല. സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് ഫഫ് ഡുപ്ലെസിയും സംഘത്തിനും താങ്ങാവുന്നതിലും അപ്പുമറമായിരുന്നു. ഫലമാവട്ടെ ഏഴു വിക്കറ്റിന്റെ തോല്‍വിയോടെ ആര്‍സിബി പുറത്താവുകയായിരുന്നു.

ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും ആര്‍സിബിയേക്കാള്‍ ഒരുപടി മുകളില്‍ തന്നെയായിരുന്നു റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിയെ 157 റണ്‍സിലൊതുക്കിയ റോയല്‍സ് ജോസ് ബട്‌ലറടെ (60 ബോളില്‍ 106*) സെഞ്ച്വറിയിലേറി വിജയം കൈക്കലാക്കുകയായിരുന്നു. മൂന്നു വിക്കറ്റുകള്‍ വീതം പങ്കിട്ട പ്രസിദ്ധ് കൃഷ്ണയും ഒബെഡ് മക്കോയും റോയല്‍സ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഞായറാഴ്ച നടക്കാനിരിക്കുന്ന ഫൈനലില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സാണ് റോയല്‍സിന്റെ എതിരാളികള്‍. റോയല്‍സിനോടു ആര്‍സിബി പരാജയപ്പെടാനുള്ള പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

ജോസ് ബട്‌ലറുടെ ഇന്നിങ്‌സ്

ജോസ് ബട്‌ലറുടെ ഇന്നിങ്‌സ്

രാജസ്ഥാന്‍ റോയല്‍സിന്റെ റണ്‍മെഷീന്‍ ജോസ് ബട്‌ലറുടെ സംഹാര താണ്ഡവത്തിനു മുന്നില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബൗളര്‍മാര്‍ നിസ്സഹായരാവുകയായിരുന്നു. നേരത്തേ നടന്ന ക്വാളിഫയര്‍ വണ്ണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ തുടക്കത്തില്‍ റണ്ണെടുക്കാന്‍ ബട്‌ലര്‍ പാടുപെട്ടിരുന്നു. പക്ഷെ ആര്‍സിബിക്കെതിരേ തുടക്കം മുതല്‍ അദ്ദേഹം തന്റെ ഏറ്റവും മികച്ച ഫോമില്‍ തന്നെയായിരുന്നു.

ആര്‍സിബിയുടെ ഒരു ബൗളര്‍മാരും ബട്‌ലര്‍ക്കു ഭീഷണിയായില്ല. പേസ്- സ്പിന്‍ വ്യത്യാസമില്ലാതെ എല്ലാവരെയും അദ്ദേഹം കൈകാര്യം ചെയ്തു. ആദ്യ ഓവറില്‍ തന്നെ മുഹമ്മദ് സിറാജിനെതിരേ യശസ്വി ജയ്‌സ്വാള്‍ 16 റണ്‍സ് അടിച്ചുകൂട്ടിയതോടെ ബട്‌ലറും ആഘോഷത്തില്‍ പങ്കുചേരുകയായിരുന്നു. പവര്‍പ്ലേയില്‍ തന്നെ റോയല്‍ 67 റണ്‍സ് അടിച്ചെടുത്തിരുന്നു. 23 ബോളുകളില്‍ നിന്നാണ് ബട്‌ലര്‍ തന്റെ ഫിഫ്റ്റി തികച്ചത്. വൈകാതെ 59 ബോളില്‍ അദ്ദേഹം തന്റെ സെഞ്ച്വറിയും കണ്ടെത്തി. ഈ സീസണിലെ നാലാമത്തെ സെഞ്ച്വറി കൂടിയാണ് ബട്‌ലര്‍ നേടിയത്. അദ്ദേഹത്തെ തുടക്കത്തില്‍ പുറത്താക്കുന്നതില്‍ വന്ന വീഴ്ചയാണ് മല്‍സരം ആര്‍സിബി കൈവിടാനുള്ള ഒരു പ്രധാന കാരണം.

തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടം

തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടം

ഒരു ഘട്ടത്തില്‍ ആര്‍സിബി 180നടുത്ത് റണ്‍സെങ്കിലും സ്‌കോര്‍ ചെയ്യുമെന്ന തരത്തിലായിരുന്നു മുന്നേറിയത്. പക്ഷെ അവസാന ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായതോടെ അവരുടെ കണക്കുകൂട്ടലുകള്‍ പിഴച്ചു. അവസാനത്തെ അഞ്ചോവറില്‍ വെറും 34 റണ്‍സാണ് ആര്‍സിബിക്കു ലഭിച്ചത് ഇതിനിടെ അഞ്ചു വിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്തു. രജത് പാട്ടിദാറിനൊഴികെ മറ്റാര്‍ക്കും ആര്‍സിബി ബാറ്റിങ് നിരയില്‍ ദേപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായില്ല. അദ്ദേഹം 42 ബോളില്‍ 58 റണ്‍സ് അടിച്ചെടുത്തു.

പ്രസിദ്ധ് കൃഷ്ണ തന്റെ ആദ്യ ഓവറില്‍ തന്നെ വിരാട് കോലിയെ പുറത്താക്കിയതോടെ ആര്‍സിബി സമ്മര്‍ദ്ദത്തിലായി. പിന്നീട് ഒബെഡ് മക്കോയുടം ബൗളിങിലെ വേരിയേഷനുകള്‍ ആര്‍സിബിക്കു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. കളിയുടെ വളരെ നിര്‍ണായകമായ ഘട്ടത്തിലാണ് 27 റണ്‍സെടുത്ത ഡുപ്ലെസിയുടെ മടക്കം. 11ാം ഓവറിലായിരുന്നു ഇത്. വൈകാതെ ഗ്ലെന്‍ മാക്‌സ്വെല്ലും പുറത്തായി. മാക്‌സിയുടെ വിക്കറ്റാണ് ആര്‍സിബിയുടെ തകര്‍ച്ചയ്ക്കു തുടക്കമിട്ടത്. 44 റണ്‍സിനിടെ ആറു വിക്കറ്റുകള്‍ ആര്‍സിബി നഷ്ടപ്പെടുത്തി. മുന്‍ മല്‍സരങ്ങളില്‍ മികച്ച ഫിനിഷിങിലൂടെ ടീമിനെ രക്ഷിച്ചിട്ടുള്ള ദിനേശ് കാര്‍ത്തിക് ഫ്‌ളോപ്പാവുകയും ചെയ്തതോടെ ആര്‍സിബിയുടെ പതനം പൂര്‍ത്തിയാവുകയും ചെയ്തു.

ബിഗ് ത്രീ നിരാശപ്പെടുത്തി

ബിഗ് ത്രീ നിരാശപ്പെടുത്തി

റോയല്‍സ് ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിലെ ഏറ്റവും വലിയ മൂന്ന് താരങ്ങള്‍ വിരാട് കോലി, ഫഫ് ഡുപ്ലെസി, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവരാണ്. എന്നാല്‍ ഈ മൂന്നു പേര്‍ക്കും രണ്ടാം ക്വാളിഫയറില്‍ മാത്രമല്ല ടൂര്‍ണമെന്റിലാകെ തന്നെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താനായിട്ടില്ലെന്നു കാണാം. വളരെയേറെ അനുഭസമ്പത്തുള്ള, മാച്ച് വിന്നര്‍മാര്‍ കൂടിയായ മൂന്നു പേരും ടീമിനെ ബാറ്റിങില്‍ മുന്നില്‍ നിന്നും നയിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

റോയല്‍സുമായുള്ള രണ്ടാം ക്വാളിഫയറില്‍ ആദ്യ ഓവറില്‍ ട്രെന്റ് ബോള്‍ട്ടിനെതിരേ സിക്‌സര്‍ പായിച്ച കോലി തൊട്ടടുത്ത ഓവറില്‍ പ്രസിദ്ധ് കൃഷ്ണയ്ക്കു വിക്കറ്റ് സമ്മാനിച്ചു മടങ്ങി.

ഡുപ്ലെസി ക്രീസില്‍ തുടര്‍ന്നെങ്കിലും വളരെ സ്ലോ ഇന്നിങ്‌സായിരുന്നു കളിച്ചത്. മൂന്നാമനായി എത്തിയ രജത് പാട്ടിദാറാണ് അഗ്രസീവായി ഷോട്ടുകള്‍ പായിച്ച് ഡുപ്ലെസിയുടെ സമ്മര്‍ദ്ദം കുറച്ചത്. 11ാം ഓവറില്‍ 27 ബോളില്‍ 25 റണ്‍സെടുത്ത ഡുപ്ലെസി മടങ്ങി. പിന്നീട് മാക്‌സ്വെല്ലില്‍ നിന്നും ഒരു വെടിക്കെട്ട് ഇന്നിങ്‌സ് ആര്‍സിബി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ 14ാം ഓവറില്‍ വൈഡാവേണ്ടിയികുന്ന ബോളില്‍ അനാവശ്യ ഷോട്ട് കളിച്ച അദ്ദേഹത്തെ ഫൈന്‍ ലെഗില്‍ ഒബെഡ് മക്കോയ് ഡൈവിങ് ക്യാച്ചിലൂടെ പുറത്താക്കി.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, May 28, 2022, 10:03 [IST]
Other articles published on May 28, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X