IPL 2022: റോയല്‍സ് എന്തു കൊണ്ട് തോറ്റു? പിഴച്ചത് സഞ്ജുവിനോ? കാരണങ്ങളറിയാം

ഐപിഎല്ലിന്റെ 15ാം സീസണില്‍ ഫൈനലില്‍ കടക്കാനുള്ള നല്ലൊരു അവസരമാണ് ക്വാളിഫയര്‍ വണ്ണിലേറ്റ പരാജയത്തോടെ സഞ്ജു സാംസണും സംഘവും നഷ്ടപ്പെടുത്തിയത്. ഒരവസരം കൂടി രാജസ്ഥാന്‍ റോയല്‍സിന്റെ മുന്നില്‍ ഇനിയുണ്ടെങ്കിലും അതു ഡു ഓര്‍ ഡൈ മല്‍സരമാണ്. എലിമിനേറ്ററിലെ വിജയികളെയാണ് ക്വാളിഫയര്‍ രണ്ടില്‍ റോയല്‍സ് നേരിടുക.

ഗുജറാത്ത് ടൈറ്റന്‍സിനോടു ഏഴു വിക്കറ്റിന്റെ കനത്ത പരാജയമാണ് റോയല്‍സിനു പ്ലേഓഫില്‍ നേരിട്ടത്. വലിയൊരു സ്‌കോര്‍ നേടിയിട്ടും ശക്തമായ ബൗളിങ് ലൈനപ്പുള്ള റോയല്‍സിനു ജിടിയെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞില്ല. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് ആറു വിക്കറ്റിനു 188 റണ്‍സ് അടിച്ചെടുത്തിരുന്നു. മറുപടിയില്‍ മൂന്നു ബോളും വിക്കറ്റുകളും ബാക്കി നില്‍ക്കെ ടൈറ്റന്‍സ് ലക്ഷ്യം കാണുകയായിരുന്നു. ജയത്തോടെ അവര്‍ അടുത്ത ഞായറാഴ്ച നടക്കാനിരിക്കുന്ന ഫൈനലിലേക്കു മുന്നേറുകയും ചെയ്തു. ഈ മല്‍സരത്തില്‍ റോയല്‍സ് ഇത്രയും കനത്ത പരാജയത്തിലേക്കു വീഴാനുള്ള പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

ബോള്‍ട്ട് നല്‍കിയ തുടക്കം മുതലാക്കാനായില്ല

ബോള്‍ട്ട് നല്‍കിയ തുടക്കം മുതലാക്കാനായില്ല

ഈ സീസണിലുടനീളം ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെ ഓപ്പണിങ് സ്‌പെല്ലുകള്‍ രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് വലിയ ഇംപാക്ട് തന്നെയുണ്ടാക്കിയിരുന്നു. മികച്ച സ്വിങ് കണ്ടെത്തിയ അദ്ദേഹം തുടക്കത്തില്‍ തന്നെ റോയല്‍സിനു വിക്കറ്റ് നേടിക്കൊടുക്കുകയും ചെയ്തിരുന്നു.

ക്വാളിഫയര്‍ വണ്ണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേയും ബോള്‍ട്ടിന്റെ തുടക്കം ഗംഭീരമായിരുന്നു. ആദ്യ ഓവറിലെ രണ്ടാമത്തെ ബോളില്‍ തന്നെ അദ്ദേഹം വൃധിമാന്‍ സാഹയെ അക്കൗണ്ട് തുറക്കും മുമ്പ് സഞ്ജു സാംസണിന്റെ കൈകളിലെത്തിച്ചു.

വലിയ റണ്‍ചേസില്‍ തുടക്കത്തില്‍ തന്നെ ബ്രേക്ക്ത്രൂ ലഭിച്ച റോയല്‍സ് ഇതോടെ വിജയസാധ്യത വര്‍ധിപ്പിക്കുകയും ചെയ്തു.

പക്ഷെ ഈ സീസണിലുടനീളം ബോള്‍ട്ടിനു മികച്ച പിന്തുണയേകിയ പ്രസിദ്ധ് കൃഷ്ണയ്ക്കു മറുഭാഗത്ത് ജിടിയെ സമ്മര്‍ദ്ദത്തിലാക്കാനായില്ല. ഇതോടെ ശുഭ്മാന്‍ ഗില്‍- മാത്യു സഖ്യം രണ്ടാം വിക്കറ്റില്‍ 72 റണ്‍സോടെ അവരെ കളിയിലേക്കു തിരിച്ചുകൊണ്ടുവന്നു. ബൗളര്‍മാര്‍ നിരന്തരം സമ്മര്‍ദ്ദമുണ്ടാക്കി ഇവരിലൊരാളെ നേരത്തേ തന്നെ പുറത്താക്കിയിരുന്നെങ്കില്‍ മല്‍സരഫലം മറ്റൊന്നാവുമായിരുന്നു.

സ്പിന്‍ ജോടികള്‍ ഫ്‌ളോപ്പ്

സ്പിന്‍ ജോടികള്‍ ഫ്‌ളോപ്പ്

രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിങിലെ തുറുപ്പുചീട്ടുകളായിരുന്നു സ്റ്റാര്‍ സ്പിന്‍ ജോടികളായ ആര്‍ അശ്വിനും യുസ്വേന്ദ്ര ചാഹലും നിറംമങ്ങിയതാണ് പരാജയത്തിന്റെ രണ്ടാമത്തെ കാരണം. സീസണിലെ മുന്‍ മല്‍സരങ്ങളിലെല്ലാം റോയല്‍സിന്റെ വിജയത്തില്‍ സുപ്രധാന പങ്കുവഹിച്ചവരാണ് ഇരുവരും. 37 വിക്കറ്റുകളാണ് സീസണില്‍ ഇതുവരെ ചാഹല്‍- അശ്വിന്‍ സഖ്യം പിഴുതത്. മറ്റൊരു ടീമിന്റെയും സ്പിന്‍ യൂനിറ്റ് ഇത്രയും വിക്കറ്റുകളെടുത്തിട്ടില്ല.

ജിടിക്കെതിരേ മധ്യ ഓവറുകളില്‍ ഇരുവരും മികച്ച ബൗളിങ് കാഴ്ചവച്ച് ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍ എന്നിവരെ പിടിച്ചുകെട്ടുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ അതു സംഭവിച്ചില്ല. ഹാര്‍ദിക്കും മില്ലറും വളരെ നന്നായി ഇവരെ കൈകാര്യം ചെയ്തതോടെ റോയല്‍സ് ബൗളിങിന്റെ മുനയൊടിഞ്ഞു. എട്ടോവറില്‍ ചാഹല്‍- അശ്വിന്‍ സഖ്യം വഴങ്ങിയത് 72 റണ്‍സാണ്. ഈ സീസണില്‍ രണ്ടാം തവണ മാത്രമാണ് ഒരു കളിയില്‍ രണ്ടു പേര്‍ക്കും വിക്കറ്റ് ലഭിക്കാതെ പോയത്.

മികച്ച തുടക്കം മുതലാക്കാവാതെ സഞ്ജു

മികച്ച തുടക്കം മുതലാക്കാവാതെ സഞ്ജു

ഈ സീസണിലെ മറ്റു മല്‍സരങ്ങളിലെയും പോലെ ഒരിക്കല്‍ക്കൂടി മികച്ചൊരു തുടക്കം ലഭിച്ചിട്ടും അതു മുതലാക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിനായില്ല. ജിടിക്കെതിരേ രണ്ടാം ഓവറില്‍ തന്നെ അദ്ദേഹത്തിനു ബാറ്റ് ചെയ്യാന്‍ ഇറങ്ങേണ്ടി വന്നിരുന്നു. ആദ്യ ബോള്‍ സിക്‌സറടിച്ചു കൊണ്ട് വളരെ അഗ്രസീവായിട്ടാണ് സഞ്ജു ബാറ്റ് വീശിയത്. മുഹമ്മദ് ഷമി, അല്‍സാറി ജോസഫ് എന്നിവരെയെല്ലാം ഒരു കൂസലുമില്ലാതെ അദ്ദേഹം നേരിട്ടു. അഞ്ചു ബൗണ്ടറികളം മൂന്നു സിക്‌സറും സഞ്ജുവിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ക്രീസിന്റെ മറുഭാഗത്ത് ഓപ്പണര്‍ ജോസ് ബട്‌ലര്‍ ബാറ്റിങില്‍ ടൈമിങ് കണ്ടെത്താന്‍ വിഷമിച്ചപ്പോള്‍ സഞ്ജുവിനു അത്തരം പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. എന്നാല്‍ 26 ബോളില്‍ 47 റണ്‍സെടുത്തു നില്‍ക്കെ അദ്ദേഹം പുറത്തായത് റോയലിന്റെ കുതിപ്പ് തടസ്സപ്പെടുത്തി. അഞ്ചോവര്‍ കൂടി സഞ്ജു ക്രീസിലുണ്ടായിരുന്നെങ്കില്‍ 200ന് മുകളില്‍ സ്‌കോര്‍ തന്നെ റോയല്‍സിനു ഉറപ്പായും നേടാമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ മല്‍സരത്തില്‍ റോയല്‍സിനു വിജയസാധ്യതയുമുണ്ടായിരുന്നു. എന്തുകൊണ്ടാണ് ഈ തരത്തില്‍ നല്ല തുടക്കങ്ങള്‍ വലിയ ഇന്നിങ്‌സുകളാക്കി മാറ്റാന്‍ സാധിക്കാത്തതെന്നു സഞ്ജു മനസ്സിലാക്കി പരിഹരിക്കാനുള്ള ശ്രമം നടത്തേണ്ടതും പ്രധാനമാണ്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, May 25, 2022, 11:39 [IST]
Other articles published on May 25, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X