വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: രാഹുലിനെ എന്തു കൊണ്ട് പഞ്ചാബ് നിലനിര്‍ത്തിയില്ല? വെളിപ്പെടുത്തി കുംബ്ലെ

കഴിഞ്ഞ സീസണ്‍ വരെ ടീമിന്റെ നായകനായിരുന്നു അദ്ദേഹം

ഐപിഎല്ലിന്റെ 15ാം സീസണിനു മുന്നോടിയായി നടക്കാനിരിക്കു മെഗാ ലേലത്തിനു മുമ്പ് എന്തുകൊണ്ടാണ് നായകനും ടീമിന്റെ നട്ടെല്ലുമായ കെഎല്‍ രാഹുലിനെ കൈവിട്ടതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് പഞ്ചാബ് കിങ്‌സ് മുഖ്യ കോച്ച് അനില്‍ കുംബ്ലെ. രണ്ടു കളിക്കാരെ മാത്രമേ പഞ്ചാബ് നിലനിര്‍ത്തിയിട്ടുള്ളു. ഒന്ന് ഓപ്പണര്‍ മായങ്ക് അഗര്‍വാളാണെങ്കില്‍ രണ്ടാമത്തെയാള്‍ ദേശീയ ടീമിനു വേണ്ടി ഇനിയും അരങ്ങേറിയിട്ടില്ലാത്ത പേസര്‍ അര്‍ഷ്ദീപ് സിങാണ്.

14 കോടി രൂപയ്ക്കായിരുന്നു മായങ്കിനെ വരാനിരിക്കുന്ന സീസണിലും നിലനിര്‍ത്താന്‍ പഞ്ചാബ് തീരുമാനിച്ചത്. അര്‍ഷ്ദീപിനു നാലു കോടിയും ലഭിക്കും. ഇത്തവണത്തെ ഐപിഎല്ലില്‍ റിട്ടെന്‍ഷനില്‍ രണ്ടു കളിക്കാരെ മാത്രം നിലനിര്‍ത്തിയ ഏക ടീമും പഞ്ചാബാണ്.

 നിലനിര്‍ത്താന്‍ ആഗ്രഹിച്ചു

നിലനിര്‍ത്താന്‍ ആഗ്രഹിച്ചു

തീര്‍ച്ചയായും പഞ്ചാബ് കിങ്‌സ് അടുത്ത സീസണിലും കെഎല്‍ രാഹുലിനെ ടീമില്‍ നിലനിര്‍ത്താന്‍ ആഗ്രഹിച്ചിരുന്നതായി അനില്‍ കുംബ്ലെ പറഞ്ഞു. നിലനിര്‍ത്തേണ്ട കളിക്കാരെ തീരുമാനിക്കുമ്പോള്‍ ഞങ്ങളുടെ പ്രധാന വെല്ലുവിളി രാഹുലിന്റെ കാര്യത്തിലായിരുന്നു. കാരണം അദ്ദേഹം ടീമില്‍ തുടരണമെന്നായിരുന്നു ഞങ്ങളുടെ താല്‍പ്പര്യം. ഈ കാരണം കൊണ്ടു തന്നെയാണ് രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് പഞ്ചാബിന്റെ ക്യാപ്റ്റനായി രാഹുലിനെ തിരഞ്ഞടുത്തത്. ടീമിന്റെ നട്ടെല്ലായി അദ്ദേഹത്തെ മാറ്റിയെടുക്കുകയായിരുന്നു ലക്ഷ്യം. പക്ഷെ ഇത്തവണ രാഹുല്‍ ടീമില്‍ തുടരാതെ ലേലത്തിന്റെ ഭാഗമാവാന്‍ തീരുമാനിക്കുകയായിരുന്നു. ഞങ്ങള്‍ ഈ തീരുമാനത്തെ ബഹുമാനിക്കുന്നു, കൡക്കാര്‍ക്കു അതിനുള്ള അവകാശമുണ്ടെന്നും കുംബ്ലെ കൂട്ടിച്ചേര്‍ത്തു.

 മായങ്ക് ക്യാപ്റ്റനായേക്കും

മായങ്ക് ക്യാപ്റ്റനായേക്കും

രാഹുലിനു കീഴില്‍ 24 മല്‍സരങ്ങളാണ് പഞ്ചാബ് കിങ്‌സ് കളിച്ചിട്ടുള്ളത്. ഇതില്‍ 10 എണ്ണത്തില്‍ ടീമിനു വിജയം നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. രാഹുലിന്റെ ഓപ്പണിങ് പങ്കാളിയായ മായങ്ക് അഗര്‍വാള്‍ പഞ്ചാബിന്റെ അടുത്ത ക്യാപ്റ്റനായി വരാന്‍ കഴിവുള്ള താരമാണെന്നു കുംബ്ലെ വ്യക്തമാക്കി.
മായങ്കിന്റെ കാര്യമെടുത്താല്‍ കഴിഞ്ഞ മൂന്ന്- നാലു വര്‍ഷങ്ങളായി അവര്‍ ഞങ്ങളോടൊപ്പമുണ്ട്. ടീമിനു വേണ്ടി വളരെ നന്നായി പെര്‍ഫോം ചെയ്യുകയും ചെയ്തു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഞാന്‍ പഞ്ചാബ് കിങ്‌സിനൊപ്പമുണ്ട്. വളരെ മികച്ച താരമായിട്ടാണ് മായങ്കിനെ കാണുന്നത്. തീര്‍ച്ചയായിട്ടും നായകസ്ഥാനത്തേക്കു വരാന്‍ സാധ്യതയുള്ള ക്രിക്കറ്റര്‍ കൂടിയാണ് അവന്‍. ഏറെക്കാലമായി ഐപിഎല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലും മായങ്കുണ്ടെന്നും കുംബ്ലെ വിശദമാക്കി.

 രാഹുല്‍ 2018 മുതല്‍ പഞ്ചാബില്‍

രാഹുല്‍ 2018 മുതല്‍ പഞ്ചാബില്‍

2018ലാണ് രാഹുല്‍ പഞ്ചാബ് കിങ്‌സിന്റെ ഭാഗമാവുന്നത്. അതിനു മുമ്പ് ഹോം ഫ്രാഞ്ചൈസിയായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടൊപ്പമായിരുന്നു അദ്ദേഹം. പക്ഷെ ആര്‍സിബിയില്‍ താരത്തിനു വേണ്ടത്ര അവസരം ലഭിച്ചില്ല. 2017ലെ സീസണിനു ശേഷം ഒഴിവാക്കപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് രാഹുലിനെ പഞ്ചാബ് തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടു വരുന്നത്. ഇതു വലിയ വിജയമായി മാറുകയും ചെയ്തു.
ഓപ്പണറായി ഇറങ്ങിയ രാഹുല്‍ ടീമിനു വേണ്ടി റണ്‍സ് വാരിക്കൂട്ടി. വിക്കറ്റ് കീപ്പറുടെ അധികച്ചുമതല കൂടി അദ്ദേഹം ഏറ്റെടുക്കുകയും ചെയ്തു. 2020ലാണ് രാഹുലിനെ പഞ്ചാബിന്റെ ക്യാപ്റ്റന്‍സിയേല്‍പ്പിക്കുന്നത്. ബാറ്റിങില്‍ അദ്ദേഹം തകര്‍പ്പന്‍ പ്രകടനം തുടര്‍ന്നെങ്കിലും ക്യാപ്റ്റന്‍സിയില്‍ ഈ മിടുക്ക് ആവര്‍ത്തിക്കാനായില്ല. പ്ലേഓഫ് കാണാതെ സീസണില്‍ പഞ്ചാബ് പുറത്താവുകയായിരുന്നു. കഴിഞ്ഞ സീസണിലും ടീമിനെ പ്ലേഓഫിലെത്തിക്കാന്‍ രാഹുലിനായില്ല.

അതേസമയം, പഞ്ചാബ് നിലനിര്‍ത്താതിരുന്നതോടെ രാഹുല്‍ അടുത്ത സീസണില്‍ പുതുതായെത്തുന്ന ലഖ്‌നൗ, അഹമ്മദാബാദ് എന്നീ ഫ്രാഞ്ചൈസികളിലൊന്നിന്റെ ക്യാപ്റ്റനാവുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ലഖ്‌നൗ ഫ്രാഞ്ചൈസിയിലേക്കു താരം മാറാനാണ് സാധ്യത കൂടുതലെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഐപിഎല്ലിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ തുകയ്ക്കായിരിക്കും രാഹുല്‍ ലഖ്‌നൗവില്‍ എത്തിയേക്കുക. 20 കോടി വരെ താരത്തിനു പ്രതിഫലമായി ലഭിക്കുമെന്നും സൂചനകളുണ്ട്.

Story first published: Wednesday, December 1, 2021, 11:17 [IST]
Other articles published on Dec 1, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X