വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'വെറും നെറ്റ് ബൗളറോ അര്‍ജുന്‍ ?', എന്തുകൊണ്ട് അവസരമില്ല ? രോഹിത്തിനെതിരേ ഫാന്‍സ്

മുംബൈ പ്ലേ ഓഫില്‍ കടക്കില്ലെന്ന് ഉറപ്പായതിന് പിന്നാലെ ആരാധകര്‍ ഏറ്റവും കാത്തിരുന്നത് മുംബൈ ഇന്ത്യന്‍സ് അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് അരങ്ങേറ്റത്തിന് അവസരം നല്‍കുന്നത് കാണാനാണ്

1
അർജുനെ പിന്നെ എന്തിന് വാങ്ങി | Fans Against Mumbai Indians | Oneindia Malayalam

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ നിന്ന് പ്ലേ ഓഫ് കാണാതെ ആദ്യം പുറത്തായ ടീമാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ച് തവണ ചാമ്പ്യന്മാരായ രോഹിതും സംഘവും ആദ്യത്തെ എട്ട് മത്സരവും തോറ്റാണ് ഇത്തവണ നാണംകെട്ട് പുറത്തായത്. ഒരു മത്സരം മാത്രം ശേഷിക്കെ മുംബൈ 10 മത്സരങ്ങളാണ് സീസണില്‍ തോറ്റത്. മുംബൈ പ്ലേ ഓഫില്‍ കടക്കില്ലെന്ന് ഉറപ്പായതിന് പിന്നാലെ ആരാധകര്‍ ഏറ്റവും കാത്തിരുന്നത് മുംബൈ ഇന്ത്യന്‍സ് അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് അരങ്ങേറ്റത്തിന് അവസരം നല്‍കുന്നത് കാണാനാണ്.

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും ഇടം കൈയന്‍ പേസറുമായ അര്‍ജുന് അവസരം നല്‍കുന്നതിന്റെ സൂചനകള്‍ പരിശീലകന്‍ മഹേല ജയവര്‍ധനയും നായകന്‍ രോഹിത് ശര്‍മയുമെല്ലാം നല്‍കിയെങ്കിലും ഇതുവരെ അവസരം നല്‍കിയില്ല. നെറ്റ്‌സില്‍ മിന്നും യോര്‍ക്കറുകളുമായി ബാറ്റ്‌സ്മാനെ വിറപ്പിക്കുന്ന അര്‍ജുന്റെ വീഡിയോകള്‍ മുംബൈ തങ്ങളുടെ ഔദ്യോഗിക സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്ക് വെച്ചിരുന്നു. എന്നിട്ടും താരത്തിന് അരങ്ങേറ്റത്തിന് അവസരം നല്‍കിയിട്ടില്ല.

1

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ എല്ലാവരും അര്‍ജുന്റെ അരങ്ങേറ്റം പ്രതീക്ഷിച്ചിരുന്നെങ്കിലും മുംബൈ അദ്ദേഹത്തെ ബെഞ്ചില്‍ തന്നെ ഇരുത്തി. ഇപ്പോഴിതാ അര്‍ജുനെ മുംബൈ പരിഗണിക്കാത്തതിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. നായകന്‍ രോഹിത് ശര്‍മയേയും പരിശീലകന്‍ മഹേല ജയവര്‍ധനയേയുമാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. വെറും നെറ്റ് ബൗളറായി മാത്രമാണോ അര്‍ജുനെ മുംബൈ ടീമിലേക്കെടുത്തതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

മുംബൈ പലര്‍ക്കും അവസരം നല്‍കിയിട്ടും എന്തുകൊണ്ടാണ് അര്‍ജുനെ കളിപ്പിക്കാത്തതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 2021ലും മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു അര്‍ജുന്‍. അന്ന് 20 ലക്ഷം രൂപക്കും ഇത്തവണത്തെ മെഗാ ലേലത്തില്‍ 30 ലക്ഷം രൂപക്കുമാണ് അര്‍ജുനെ മുംബൈ സ്വന്തമാക്കിയത്. ഓള്‍റൗണ്ടറായ താരത്തിന് അരങ്ങേറാനുള്ള പ്രതിഭയുണ്ടെങ്കിലും ഇതുവരെ അദ്ദേഹത്തിന് അവസരം നല്‍കിയിട്ടില്ലെന്നത് നിരാശയുണ്ടാക്കുന്ന കാര്യം തന്നെയാണ്.

2

ഇങ്ങനെ അപമാനിക്കാനാണെങ്കില്‍ മുംബൈ അര്‍ജുനെ വാങ്ങേണ്ടിയിരുന്നില്ലെന്നാണ് കൂടുതല്‍ ആരാധകരും അഭിപ്രായപ്പെട്ടത്. 'എന്ത് തെറ്റ് ചെയ്തിട്ടാണ് ഇപ്പോഴും അര്‍ജുന്‍ ബെഞ്ചില്‍ തന്നെ ഇരിക്കുന്നതെന്ന് പറയാമോ ' എന്നാണ് ഒരു ആരാധകന്‍ ചോദിച്ചിരിക്കുന്നത്. മുംബൈയുടെ എല്ലാ മത്സരവും കാണാന്‍ പണം കൊടുത്ത് മുംബൈ വാങ്ങിയ ഏക ആരാധകനാണ് അര്‍ജുനെന്നാണ് ചില ആരാധകരുടെ വിമര്‍ശനം. വലിയ ഭാവിയുള്ള താരങ്ങളാണ് അര്‍ജുനും ഡെവാള്‍ഡ് ബ്രെവിസും. രണ്ട് പേര്‍ക്കും ആവിശ്യത്തിന് അവസരം നല്‍കാതെ എങ്ങനെ പ്ലേ ഓഫില്‍ കടക്കുമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. രണ്ട് മത്സരം കളിക്കാനുള്ള യോഗ്യത പോലും അര്‍ജുനില്ലേയെന്നാണ് പലരുടേയും സംശയം.

3

മുംബൈ ഇന്ത്യന്‍സ് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റും മുന്‍ ഇന്ത്യന്‍ പേസറുമായ സഹീര്‍ ഖാനെതിരേയും വിമര്‍ശനം ഉയരുന്നു. റില്ലി മെറീഡത്തെന്ന വിദേശ പേസര്‍ തുടര്‍ച്ചയായി തല്ലുവാങ്ങിയിട്ടും അര്‍ജുനെ മുംബൈ പകരം പരിഗണിക്കാത്തതെന്താണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്തായാലും പ്ലേ ഓഫില്‍ കടക്കില്ലെന്നുറപ്പാണ്. അതുകൊണ്ട് തന്നെ ഒരവസരം നല്‍കിയാല്‍ നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. അര്‍ജുന്‍ അത്യാവശം ബാറ്റ് ചെയ്യാനും കഴിവുള്ള താരമാണെന്നതും ആരാധകര്‍ ഓര്‍മിപ്പിക്കുന്നു. മായങ്ക് മാര്‍ക്കണ്ഡെക്ക് ഹൈദരാബാദിനെതിരേ മുംബൈ അവസരം നല്‍കിയപ്പോഴും അര്‍ജുന് സ്ഥാനം ബെഞ്ചില്‍ മാത്രം.

4

ഒന്നും ചെയ്യാനാവാത്ത സഞ്ജയ് യാദവിനെയടക്കം പരിഗണിച്ചിട്ടും അര്‍ജുനെ മുംബൈ തഴഞ്ഞതാണ് ആരാധകരെ കൂടുതല്‍ പ്രകോപിപ്പിച്ചത്. അര്‍ജുന്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഇതിനോടകം തന്റെ മികവ് കാട്ടിയിട്ടുണ്ട്. ഒരു അരങ്ങേറ്റം പോലും നല്‍കാനാവാത്ത വിധം പ്രതിഭയില്ലാത്തവനല്ല അര്‍ജുനെന്നും മുംബൈ ഇന്ത്യന്‍സിന്റെ നടപടി സച്ചിന്‍ ടെണ്ടുല്‍ക്കറെ അപമാനിക്കുന്നതാണെന്നുമാണ് ചില ആരാധകര്‍ പറയുന്നത്. സഞ്ജയ്, മായങ്ക്, ഷൊക്കീന്‍, കാര്‍ത്തികേയ എന്നിവരെല്ലാം ടീമിലേക്കെത്തിയിട്ടും അര്‍ജുനെ മാത്രം പുറത്തിരുത്തിയതാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്.

Story first published: Wednesday, May 18, 2022, 9:52 [IST]
Other articles published on May 18, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X