വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഫിനിഷര്‍ ധോണി ഇനി വേണ്ട! പകരം മറ്റൊരു റോള്‍- എതിരാളികളുടെ നെഞ്ചിടിപ്പ് കൂടും

ധോാണിയുടെ ഒരുപക്ഷെ അവസാന സീസണായിരിക്കും ഇത്

ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ എന്തു റോളായിരിക്കും നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ അവരുടെ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണിക്കുണ്ടാവുക? മഞ്ഞക്കുപ്പായത്തില്‍ ഒരുപക്ഷെ അദ്ദേഹത്തിന്റെ അവസാനത്തെ സീസണ്‍ കൂടിയായിരിക്കും വരാനിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ സിഎസ്‌കെയെ നാലാം കിരീടത്തിലേക്കു നയിച്ച ശേഷം ധോണി തലയുയര്‍ത്തി പടിയിറങ്ങുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ടീമിനെ ചാംപ്യന്‍മാരാക്കിയെങ്കിലും താന്‍ കളി തുടരുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു.

മെഗാ ലേലത്തിനു മുമ്പ് സിഎസ്‌കെ നിലനിര്‍ത്തിയ നാലു താരങ്ങളിലൊരാള്‍ കൂടിയാണ് ധോണി. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിക്കു ഒട്ടും മൂര്‍ച്ച കുറഞ്ഞിട്ടില്ലെങ്കിലും ബാറ്റിങില്‍ പഴയ ടച്ച് നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നു കഴിഞ്ഞ സീസണുകള്‍ കാണിച്ചുതന്നു. നേരത്തേ ഫിനിഷറുടെ റോളില്‍ സിഎസ്‌കെയെ ഒരുപാട് മല്‍സരങ്ങളില്‍ ധോണി വിജയിപ്പിച്ചിട്ടുണ്ട്. പുതിയ സീസണില്‍ പക്ഷെ അദ്ദേഹത്തിനു ഈ റോളാവില്ല കൂടുതല്‍ യോജിക്കുക. ബാറ്റിങില്‍ ധോണി കുറേക്കൂടി മുന്നിലേക്കു വന്ന് കളിച്ചേ് തീരൂ. ഇതിന്റെ കാരണങ്ങള്‍ നോക്കാം.

 ഫിനിഷറെ വളര്‍ത്തിക്കൊണ്ടു വരണം

ഫിനിഷറെ വളര്‍ത്തിക്കൊണ്ടു വരണം

ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഫിനിഷിങില്‍ ഇനി എംഎസ് ധോണിയെ പഴയതു പോലെ ഏറെക്കാലം ആശ്രയിക്കാനാവില്ല. ധോണിയുടെ വിടവാങ്ങല്‍ മുന്നില്‍കണ്ട് പുതിയൊരു ഫിനിഷറെ സിഎസ്‌കെ വളര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ട്. അതിനു കഴിയണമെങ്കില്‍ ധോണി തന്റെ കസേര മറ്റൊരാള്‍ക്കു ഒഴിഞ്ഞു നല്‍കണം. ആറ്, ഏഴ് പൊസിഷനുകൡ നിന്നു മാറി ടോപ്പ് ഫൈവിലേക്കു ധോണി സ്വയം പ്രൊമോട്ട് ചെയ്യണം.
ധോണിക്കു പകരം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഫിനിഷറുടെ റോളിലേക്കു സിഎസ്‌കെയെ ഉയര്‍ത്തിക്കൊണ്ടു വരാവുന്നതാണ്. ഇനിയും നാലോ, അഞ്ചോ വര്‍ഷം കൂടി ടീമിനു വേണ്ടി കളിക്കാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം. ജഡ്ഡുവല്ലെങ്കില്‍ ഷാരൂഖ് ഖാനെപ്പോലെയുള്ള യുവതാരങ്ങളെ ലേലത്തില്‍ സിഎസ്‌കെയ്ക്കു ഫിനിഷറുടെ റോളില്‍ ടീമിലേക്കു കൊണ്ടു വരേണ്ടി വരും

 ആസ്വദിച്ച് കളിക്കണം

ആസ്വദിച്ച് കളിക്കണം

പ്രായം 40 പിന്നിട്ടെങ്കിലും നിലവില്‍ ലോകത്തിലെ ഏറ്റവും ഫിറ്റായിട്ടുള്ള ക്രിക്കറ്റര്‍മാരില്‍ ഒരാളാണ്. നിലവില്‍ വര്‍ഷത്തിലൊരിക്കല്‍ ഐപിഎല്ലില്‍ മാത്രമേ കളിക്കുന്നുള്ളൂവെങ്കിലും അദ്ദേഹം നിരന്തരം മല്‍സരങ്ങളുള്ള ഒരു കളിക്കാരന്റെ ഫിറ്റ്‌നസാണ് നിലനിര്‍ത്തുന്നത്. അതിനാല്‍ തന്നെ ബാറ്റിങില്‍ മുന്നിലേക്കു വരുന്നത് ധോണിക്കു അത്ര വലിയ വെല്ലുവിളിയും സൃഷ്ടിക്കില്ല.
ക്രിക്കറ്ററെന്ന നിലയില്‍ ധോണിക്കു ഇനിയൊന്നും തെളിയിക്കാനില്ല. എല്ലാം നേടിക്കഴിഞ്ഞ അദ്ദേഹത്തിന് ഇനി ഒടും സമ്മര്‍ദ്ദമില്ലാതെ, വിമര്‍ശനങ്ങളെ ഭയക്കാതെ ആസ്വദിച്ചു കളിക്കാം. അതുകൊണ്ടുത തന്നെ ബാറ്റിങില്‍ മുന്‍നിരയിലേക്കു വന്ന് തകര്‍ത്തടിച്ചു കളിക്കാന്‍ ധോണി മടി കാണിക്കരുത്.
അദ്ദേഹത്തിന്റെ മസില്‍ പവറിന് ഇപ്പോഴും കുറവൊന്നും സംഭവിച്ചിട്ടില്ല. അതിനാല്‍ ഏതു ബൗളറെയും പ്രഹരിച്ച് റണ്‍സ് അടിച്ചെടുക്കാന്‍ ധോണിക്കു കഴിയും. ഫാസ്റ്റ് ബൗളര്‍മാരേക്കാള്‍ സ്പിന്നര്‍മാരെ നേരിടുമ്പോഴാണ് അദ്ദേഹം പതറാറുള്ളത്. സ്പിന്നര്‍മാരെ കൈാര്യം ചെയ്യാനുള്ള ചുമതല മോയിന്‍ അലിക്കു വിട്ടുകൊടുത്ത് ധോണി മുന്‍നിരയിലേക്കു വന്ന് ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ ആഞ്ഞടിക്കാന്‍ ശ്രമിക്കണം.

 എതിര്‍ ടീമിന്റെ പ്ലാനിങ് പൊളിക്കണം

എതിര്‍ ടീമിന്റെ പ്ലാനിങ് പൊളിക്കണം

എംഎസ് ധോണി ഒരു മല്‍സരത്തിന്റെ ഏതു ഘട്ടത്തിലായിരിക്കും ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തുകയെന്നു എതിര്‍ ടീമുകള്‍ക്കു കൃത്യമായ ധാരണയുണ്ട്. അതിനു അനുസരിച്ചായിരിക്കും അവര്‍ പ്ലാനിങ് തയ്യാറാക്കുക.. ഇതു തകര്‍ക്കണമെങ്കില്‍ ധോണി സ്ഥിരം പൊസിഷനുകള്‍ മാറി മുന്നിലേക്കു ബാറ്റ് ചെയ്യണം.
സാധാരണയായി 10-15 ഓവറുകള്‍ക്കിടെയാണ് ധോണി ബാറ്റ് ചെയ്യാന്‍ എത്താറുള്ളത്. തുടര്‍ന്ന് കളി അവസാന ഓവര്‍ വരെ നീട്ടിക്കൊണ്ടു പോയി ടീമിനെ വിജയിപ്പിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ സ്ഥിരം ഗെയിം പ്ലാന്‍. ശരദ്ദുല്‍ ടാക്കൂര്‍, ദീപക് ചാഹര്‍ എന്നിവരെപ്പോലെ ഒരു പിഞ്ച് ഹിറ്ററല്ല ധോണി. പക്ഷെ അങ്ങനെയൊരു റോള്‍ അദ്ദേഹത്തിനു ഏറ്റെടുത്ത് കൂടായെന്നതാണ് ചോദ്യം. ധോണി അങ്ങനെ ചെയ്താല്‍ അത് എതിരാളികളുടെ പ്ലാനിങാകെ തകിടം മറിക്കുകയും ചെയ്യും. തന്റെ ബാറ്റിങ് പൊസിഷനിലെയും റോളിലെയും ഈ പ്രവചനീയത മാറ്റുകയാണ് ധോണി പുതിയ സീസണില്‍ ചെയ്യേണ്ടത്. അതിനായാല്‍ ബാറ്റിങില്‍ സിഎസ്‌കെയ്ക്കു വേണ്ടി വലിയ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞേക്കും. ബാറ്റിങില്‍ മുന്‍നിരയിലേക്കു വന്നെങ്കില്‍ മാത്രമേ ധോണിക്കു ഇവയെല്ലാം സാധിക്കുകയുള്ളൂ.

Story first published: Saturday, January 15, 2022, 13:55 [IST]
Other articles published on Jan 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X