For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: കുല്‍ദീപിന് പരിക്കാണോ? എറിഞ്ഞിട്ടിട്ടും മാച്ച് വിന്നര്‍ക്ക് നാലോവറില്ലെന്ന് ചോപ്ര

By Vaisakhan MK

മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സ് ഗംഭീര വിജയത്തോടെ പോയിന്റ് ടേബിളിന്റെ മുന്നിലേക്ക് കുതിച്ചിരിക്കുകയാണ്. എന്നാല്‍ മത്സരത്തില്‍ ഏറ്റവും ഞെട്ടിച്ചത് കുല്‍ദീപ് യാദവാണെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഡല്‍ഹി വന്‍ അപരാധം പക്ഷേ കുല്‍ദീപിനോട് ചെയ്‌തെന്ന് പറയുകയാണ് താരം. ഗംഭീരമായി പന്തെറിഞ്ഞ കുല്‍ദീപ് കൊല്‍ക്കത്തയുടെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്. എന്നാല്‍ നാലോവര്‍ പന്തെറിയാന്‍ താരത്തെ റിഷഭ് പന്ത് അനുവദിച്ചില്ല. ഒരോവര്‍ താരത്തിന് മത്സരം കഴിയുമ്പോഴും ബാക്കിയുണ്ടായിരുന്നു. എന്നാല്‍ എന്തുകൊണ്ട് മുഴുവന്‍ ഓവറും കുല്‍ദീപിന് നല്‍കാതിരിക്കുന്നതെന്നും ആകാശ് ചോപ്ര ചോദിച്ചു.

കുല്‍ദീപാണ് പ്ലെയര്‍ ഓഫ് ദ മാച്ച്

കുല്‍ദീപ് തിളങ്ങുന്നത് നമ്മള്‍ കണ്ടു. കെകെആറിനെതിരെ കളിയിലെ താരം എന്നെ സംബന്ധിച്ച് കുല്‍ദീപാണ്. മൂന്നോവറില്‍ താരം വഴങ്ങിയത് വെറും 14 റണ്‍സാണ്. വീഴ്ത്തിയതാകട്ടെ നാല് വിക്കറ്റുകളും. അപ്പോഴും എല്ലാവരും ചിന്തിക്കുക എന്തുകൊണ്ടാണ് മൂന്നോവര്‍ മാത്രം കുല്‍ദീപിന് കിട്ടി എന്നതാണ്. ഇനി കുല്‍ദീപിന് പരിക്കേറ്റിട്ടുണ്ടോ? അക്കാര്യത്തെ കുറിച്ച് എനിക്ക് ഇതുവരെ ഒരറിവും ലഭിച്ചിട്ടില്ല. ഒരാള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നതിനും അപ്പുറത്തുള്ള കാര്യങ്ങളാണ് അതെന്നും ആകാശ് ചോപ്ര പറഞ്ഞു. മത്സരത്തില്‍ ഡല്‍ഹി ജയിച്ചെങ്കിലും, കുല്‍ദീപിന് നാലോവര്‍ നല്‍കാതിരുന്ന റിഷഭ് പന്തിന്റെ തീരുമാനം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ബെസ്റ്റ് ബൗളറെ പൂര്‍ണമായി ഉപയോഗിച്ചില്ലെന്നാണ് വിമര്‍ശനം.

ക്യാപ്റ്റന്‍ എന്തുകൊണ്ട് ഓവര്‍ നല്‍കിയില്ല?

മൂന്നോവറില്‍ ശ്രേയസ് അയ്യര്‍, ആേ്രന്ദ റസ്സല്‍, സുനില്‍ നരെയ്ന്‍, എന്നീ വമ്പന്‍മാരുടെ വിക്കറ്റുകള്‍ അടക്കം നാല് വിക്കറ്റുകളാണ് മൂന്നോവറില്‍ കുല്‍ദീപ് വീഴ്ത്തിയത്. ഇതില്‍ കൂടുതല്‍ ഇനി എന്ത് പ്രകടനമാണ് നടത്തേണ്ടത്. നിങ്ങള്‍ ധാരാളം വിക്കറ്റുകള്‍ വീഴ്ത്തുന്നുണ്ട്. കൊല്‍ക്കത്തയ്‌ക്കെതിരെ ഒരു സീസണില്‍ എട്ട് വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ താരമായിരിക്കുകയാണ് കുല്‍ദീപ്. ഏത് ബൗളര്‍ക്കും ഇത് അപൂര്‍വ നേട്ടമാണ്. കെകെആറുമായി ഡല്‍ഹി ഏറ്റുമുട്ടിയപ്പോള്‍ നാല് വിക്കറ്റുകള്‍ ആദ്യ മത്സരത്തില്‍ ഡല്‍ഹി നേടിയിരുന്നു. ഈ കളിയിലും നാല് വിക്കറ്റെടുത്തു. എന്നാല്‍ ക്യാപ്റ്റന്‍ കുല്‍ദീപിന് നാലോവര്‍ നല്‍കിയില്ല. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നത് വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ലെന്നും ചോപ്ര പറഞ്ഞു.

നരെയ്‌നെ വീഴ്ത്തിയില്ലേ?

രണ്ട് ഇടങ്കൈയ്യന്‍മാര്‍ ക്രീസിലുണ്ടായിരുന്നു എന്നത് സത്യമാണ്. നിതീഷ് റാണയും റിങ്കുവുമായിരുന്നു ആ സമയം ക്രീസില്‍. എന്നാല്‍ സുനില്‍ നരെയ്ന്‍ ഇടങ്കൈയ്യനാണ്. നരെയ്‌നെ കുല്‍ദീപ് ആ മത്സരത്തില്‍ വീഴ്ത്തിയതാണ്. ഔഒരുപാട് ലെഫ്റ്റ് ഹാന്‍ഡ് ബൗളര്‍മാരെ കുല്‍ദീപ് വീഴ്ത്തിയിട്ടുണ്ട്. ആര്‍ക്ക് പന്തെറിഞ്ഞാലും പന്ത് ടേണ്‍ ചെയ്യും. വിക്കറ്റെടുക്കുകയും ചെയ്യുമെന്ന് ചോപ്ര പറയുന്നു. ഇതുവരെ കുല്‍ദീപിനെ വളരെ നന്നായിട്ടാണ് ഡല്‍ഹി ഉപയോഗിച്ചത്. അതി ഗംഭീരമായി തന്നെ കുല്‍ദീപ് പന്തെറിയുകയും ചെയ്തു. മികച്ച ടേണ്‍ കൊണ്ട് ബാറ്റ്‌സ്മാന്‍മാരെ കുരുക്കുകയാണ് കുല്‍ദീപ്. പന്ത് ഫ്‌ളൈറ്റ് ചെയ്യിക്കാന്‍ കുല്‍ദീപിന് ഭയമില്ല. പന്തിന്റെ വേഗവും വര്‍ധിച്ചിട്ടുണ്ടെന്നും ആകാശ് ചോപ്ര പറഞ്ഞു.

കുല്‍ചാ ഫോമിലെത്തി

മോശം സമയം ഏതൊരു കളിക്കാരനും ഉണ്ടാവും. എന്നാല്‍ എല്ലാ കാലവും ഒരാള്‍ക്ക് മോശം കാലം ഉണ്ടാവില്ല. കുല്‍ദീപ് യാദവും യുസവേന്ദ്ര ചാഹലും ആ ഘട്ടം കഴിഞ്ഞു തിരിച്ചുവന്നു. കുല്‍ചായെ ഇത്തരത്തില്‍ കാണാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ പറഞ്ഞു. ഈ സീസണിലെ വിക്കറ്റ് വേട്ടക്കാരില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ചാഹലും കുല്‍ദീപുമാണ് ഉള്ളത്. ചാഹല്‍ എട്ട് കളിയില്‍ നിന്ന് 18 വിക്കറ്റുകള്‍ നേടി ഒന്നാം സ്ഥാനത്താണ്. കുല്‍ദീപ് ഇത്രയും കളിയില്‍ നിന്ന് 17 വിക്കറ്റുകളാണ് വീഴ്ത്തിയത്. കെകെആര്‍ ദീര്‍ഘകാലം കുല്‍ദീപിനെ ഫോമൗട്ടിന്റെ പേരില്‍ തഴഞ്ഞിരുന്നു. എന്നാല്‍ താരം തിരിച്ചുവന്ന് മറുപടി നല്‍കിയിരിക്കുകയാണ്.

Story first published: Friday, April 29, 2022, 21:02 [IST]
Other articles published on Apr 29, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+