IPL 2022: ഫൈനലില്‍ ആരൊക്കെ? സ്വാനിന്‍റെ വമ്പന്‍ പ്രവചനം

ഐപിഎല്ലിന്റെ ക്വാളിഫയര്‍ പോരാട്ടങ്ങള്‍ പടിവാതില്‍ക്കെ എത്തിനില്‍ക്കവെ ഫൈനലിസ്റ്റുകളെ പ്രവചിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ സ്പിന്നറും ഇപ്പോള്‍ കമന്റേറ്ററുമായ ഗ്രേയം സ്വാന്‍. ചൊവ്വാഴ്ചയാണ് ആദ്യ ക്വാളിഫയര്‍ പോരാട്ടം. ജയിച്ചാല്‍ ഫൈനലിലെത്താമെന്നതിനാല്‍ തന്നെ സെമി ഫൈനലിലു തുല്യമാണ് ഈ മല്‍സരം. പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സും രണ്ടാമതെത്തിയ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സും തമ്മിലാണ് പോര്. അതിനു ശേഷം എലിമിനേറ്ററില്‍ മൂന്നാമതെത്തിയ കെഎല്‍ രാഹുലിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും നാലാസ്ഥാനക്കാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടും.

IPL ഫൈനല്‍ പ്രവചിച്ച് ഇതിഹാസ താരം | IPL Final Prediction | #Cricket | OneIndia Malayalam

ക്വാളിഫയര്‍ വണ്ണില്‍ തോല്‍ക്കുന്നവരും എലിമിനേറ്ററില്‍ ജയിക്കുന്നവരും തമ്മിലാണ് ക്വാളിഫയര്‍ രണ്ടില്‍ കൊമ്പുകോര്‍ക്കുക. ഇതിലെ വിജയികളായിരിക്കും ഫൈനലിലെ രണ്ടാമത്തെ ടീം. അടുത്ത ഞായറാഴ്ച അഹമ്മദാബാദിലാണ് കലാശപ്പോരാട്ടം നടക്കുന്നത്.

ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ക്വാളിഫയര്‍ വണ്ണില്‍ രാജസ്ഥാന്‍ റോയല്‍സായിരിക്കും വിജയിക്കുകയെന്നാണ് ഗ്രേയം സ്വാന്‍ പ്രവചിച്ചിരിക്കുന്നത്. ഗുജറാത്തിനെതിരേ ജയിച്ച് രാജസ്ഥാന്‍ ഫൈനലില്‍ കടക്കും. ഗുജറാത്തും രാജസ്ഥാനുമാണ് ഈ സീസണിലെ ഏറ്റവും മികച്ച രണ്ടു ടീമുകളെന്നാണ് ഞാന്‍ സത്യസന്ധമായി കരുതുന്നത്. അതുകൊണ്ടു തന്നെ ഫൈനലിലും ഇവര്‍ തമ്മില്‍ തന്നെയായിരിക്കും നേര്‍ക്കുനേര്‍ വരികയെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്‍െ ഷോയില്‍ സ്വാന്‍ നിരീക്ഷിച്ചു.

ഈ സീസണില്‍ ഏറ്റവുമാദ്യം പ്ലേഓഫിലേക്കു ടിക്കറ്റെടുത്ത ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ്. സീസണിന്റെ തുടക്കം മുതല്‍ ലീഗ് ഘട്ടത്തിന്റെ അവസാനം വരെ ഒരേ രീതിയില്‍ സ്ഥിരത നിലനിര്‍ത്താന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ടീമിനു കഴിഞ്ഞു. 20 പോയിന്റോടെയാണ് ജിടി ലീഗ് ഘട്ടത്തിലെ ചാംപ്യന്‍മാരായത്. 14 മല്‍സരങ്ങളില്‍ 10ലും വിജയിച്ച അവര്‍ വെറും നാലെണ്ണത്തില്‍ മാത്രമേ തോല്‍വിയറിഞ്ഞുള്ളൂ.

രാജസ്ഥാന്‍ റോയല്‍സാവട്ടെ 14 മല്‍സരങ്ങളില്‍ ഒമ്പതെണ്ണത്തില്‍ ജയിച്ചപ്പോള്‍ അഞ്ചെണ്ണത്തില്‍ പരാജയമേറ്റു വാങ്ങി. 18 പോയിന്റാണ് റോയല്‍സ് നേടിയത്. തൊട്ടുതാഴെയുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ഇത്ര തന്നെ ജയവും തോല്‍വിയുമടക്കം 18 പോയിന്റ് തന്നെയാണ് നേടിയത്. എന്നാല്‍ മികച്ച നെറ്റ് റണ്‍റേറ്റില്‍ റോയല്‍സ് രണ്ടാംസ്ഥാനത്തെത്തി.

രണ്ടു താരങ്ങളുടെ മിന്നുന്ന പ്രകടനമാണ് ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കുതിപ്പിനു പ്രധാന കാരണം. ബാറ്റിങില്‍ ഇംഗ്ലീഷ് താരം ജോസ് ബട്‌ലറാണ് ഹീറോയെങ്കില്‍ ബൗളിങില്‍ ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലാണ് റോയല്‍സിന്റെ തുറുപ്പുചീട്ട്. ഈ സീസണില്‍ ഏറ്റവുമധികം റണ്‍സും വിക്കറ്റുകളുമെടുത്ത് ഓറഞ്ച്, പര്‍പ്പിള്‍ ക്യാപ്പുകള്‍ കൈവശം വയ്ക്കുന്നതും ഇവര്‍ തന്നെയാണ്.

14 മല്‍സരങ്ങളില്‍ നിന്നും 48.38 ശരാശരിയില്‍ 146.96 സ്‌ട്രൈക്ക് റേറ്റോടെ 629 റണ്‍സാണ് ബട്‌ലര്‍ അടിച്ചെടുത്തത്. മൂന്നു വീതം സെഞ്ച്വറികളും ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. ബൗൡങിലേക്കു വന്നാല്‍ 14 മല്‍സരങ്ങില്‍ 26 വിക്കറ്റുകളോടെയാണ് ചാഹല്‍ തലപ്പത്തുള്ളത്. 7.67 ഇക്കോണമി റേറ്റിലാണിത്. 40 റണ്‍സിനു അഞ്ചു വിക്കറ്റുകളെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, May 23, 2022, 20:36 [IST]
Other articles published on May 23, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X