വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: മുംബൈ ജയിക്കണേ... പ്രാര്‍ത്ഥിച്ച് ഈ നാല് ടീമുകള്‍, തോറ്റാല്‍ ഇവര്‍ പ്ലേ ഓഫ് കാണില്ല

ഒരു റൗണ്ട് മത്സരങ്ങള്‍ മാത്രം ശേഷിക്കെ ആരാവും പ്ലേ ഓഫില്‍ കടക്കുകയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ആരൊക്കെ പ്ലേ ഓഫില്‍ കടക്കും ആര്‍ക്കൊക്കെ പുറത്താവുമെന്ന് ഇപ്പോഴും ഉറപ്പിച്ചു പറയാനാവാത്ത അവസ്ഥയാണുള്ളത്. നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സ് മാത്രമാണ് പ്ലേ ഓഫ് ഉറപ്പിച്ച ടീം. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവരാണ് നിലവില്‍ പ്ലേ ഓഫ് സാധ്യതകളില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഒരു റൗണ്ട് മത്സരങ്ങള്‍ മാത്രം ശേഷിക്കെ ആരാവും പ്ലേ ഓഫില്‍ കടക്കുകയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാനും മൂന്നാം സ്ഥാനത്തുള്ള ലഖ്‌നൗവിനും 16 പോയിന്റാണുള്ളത്. നാലാം സ്ഥാനത്തുള്ള ഡല്‍ഹിക്കും അഞ്ചാം സ്ഥാനത്തുള്ള ആര്‍സിബിക്കും 14 പോയിന്റുമുണ്ട്. കെകെആര്‍, പഞ്ചാബ്, ഹൈദരാബാദ് ടീമുകള്‍ക്ക് 12 പോയിന്റുകളാണുള്ളത്. ഇതില്‍ അവസാന മത്സരത്തില്‍ ഡല്‍ഹിയും ആര്‍സിബിയും തോറ്റാല്‍ പ്ലേ ഓഫ് പട്ടികയിലെ നാലാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടം മാറി മറിയും.

1

ഇന്ന് കെകെആറും ലഖ്‌നൗവും തമ്മിലാണ് പോരാട്ടം. ഇതില്‍ കെകെആര്‍ തോറ്റാല്‍ പ്ലേ ഓഫ് കാണാതെ പുറത്താവും. കെകെആറിനെ തോല്‍പ്പിച്ചാല്‍ ലഖ്‌നൗവിന് പ്ലേ ഓഫില്‍ സീറ്റുറപ്പിക്കാം. സിഎസ്‌കെ രാജസ്ഥാനേയും തോല്‍പ്പിച്ചാല്‍ രണ്ടാം സ്ഥാനക്കാരായി ലഖ്‌നൗവിന് പ്ലേ ഓഫിലെത്താം. കെകെആറിനോട് തോറ്റാലും നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ലഖ്‌നൗവിന് പ്ലേ ഓഫില്‍ സീറ്റ് നേടാനാവുമെന്ന് ഏറെക്കുറെ ഉറപ്പിച്ച് പറയാം.

രാജസ്ഥാന്‍ റോയല്‍സിന്റെയും പ്ലേ ഓഫ് സീറ്റ് ഏറെക്കുറെ സുരക്ഷിതമാണെന്ന് പറയാം. രാജസ്ഥാന്റെ അവസാന മത്സരം സിഎസ്‌കെയോടാണ്. ലഖ്‌നൗവിനെ കെകെആര്‍ തോല്‍പ്പിക്കുകയും സിഎസ്‌കെയെ രാജസ്ഥാന്‍ തോല്‍പ്പിക്കുയും ചെയ്താല്‍ 18 പോയിന്റോടെ സഞ്ജുവിനും സംഘത്തിനും രണ്ടാം സ്ഥാനക്കാരാവാം. എന്നാല്‍ രാജസ്ഥാന്‍ സിഎസ്‌കെയോട് തോറ്റാല്‍ രാജസ്ഥാന് ചിലപ്പോള്‍ പണി കിട്ടിയേക്കും. കെകെആര്‍ ലഖ്‌നൗവിനെയും മുംബൈ ഡല്‍ഹിയേയും ആര്‍സിബിയെ ഗുജറാത്തും തോല്‍പ്പിച്ചാല്‍ രാജസ്ഥാന് മൂന്നാം സ്ഥാനത്തെത്താം. അല്ലാത്ത പക്ഷം ആര്‍സിബിയും ഡല്‍ഹിയും രാജസ്ഥാന്റെ തുല്യപോയിന്റിനൊപ്പമെത്താനും നെറ്റ് റണ്‍റേറ്റ് സ്ഥാനം തീരുമാനിക്കുകയും ചെയ്യും.

2

ആര്‍സിബിയുടെ അവസാന മത്സരം ഗുജറാത്തിനെതിരെയാണ്. ഗുജറാത്തിനെതിരേ വമ്പന്‍ ജയം നേടുകയെന്നതാണ് ആര്‍സിബിയുടെ മുന്നിലെ ആദ്യത്തെ വെല്ലുവിളി. തോറ്റാല്‍ പ്ലേ ഓഫ് കാണില്ലെന്നുറപ്പ്. ഗുജറാത്തിനെതിരേ ജയിക്കുകയും സിഎസ്‌കെയോട് രാജസ്ഥാനും ലഖ്‌നൗ കെകെആറിനോടും തോല്‍ക്കുകയും ചെയ്താല്‍ ആര്‍സിബിക്ക് 16 പോയിന്റുമായി ഇവര്‍ക്കൊപ്പമെത്താം. ഇതോടെ നെറ്റ് റണ്‍റേറ്റ് പരിശോധിക്കേണ്ടി വരും. ഗുജറാത്തിനോട് തോറ്റാല്‍ ആര്‍സിബിക്ക് വലിയ പ്രതീക്ഷ വേണ്ടെന്ന് തന്നെ പറയാം.

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ അവസാന മത്സരം മുംബൈ ഇന്ത്യന്‍സിനെതിരെയാണ്. സീസണില്‍ 10 മത്സരം തോറ്റ ടീമാണ് മുംബൈയെങ്കിലും ഡല്‍ഹിക്ക് തോല്‍പ്പിക്കുക എളുപ്പമാവില്ല. മുംബൈയെ ഡല്‍ഹി തോല്‍പ്പിച്ചാല്‍ ടീം പ്ലേ ഓഫില്‍ കടക്കുമെന്നുറപ്പ്. മികച്ച നെറ്റ് റണ്‍റേറ്റും റിഷഭ് പന്തിനും സംഘത്തിനുമൊപ്പമുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സ് മുംബൈയെ തോല്‍പ്പിച്ചാല്‍ ആര്‍സിബി, പഞ്ചാബ് കിങ്‌സ്, കെകെആര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ പ്ലേ ഓഫ് കാണാതെ പുറത്താകും. മുംബൈയും സിഎസ്‌കെയും നേരത്തെ തന്നെ പുറത്തായവരാണ്.

3

ഡല്‍ഹി മുംബൈയെ തോല്‍പ്പിച്ചാല്‍ ഗുജറാത്ത്, രാജസ്ഥാന്‍, ലഖ്‌നൗ, ഡല്‍ഹി എന്നിവര്‍ പ്ലേ ഓഫിലേക്കെത്തുകയും മറ്റുള്ളവരെല്ലാം പ്ലേ ഓഫ് കാണാതെ പുറത്താവുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇപ്പോള്‍ ആര്‍സിബി,കെകെആര്‍, പഞ്ചാബ്, ഹൈദരാബാദ് ടീമുകള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് മുംബൈ ഇന്ത്യന്‍സിന്റെ ജയം കാണാനാണ്. എല്ലാം മുംബൈയുടെ കൈകളിലാണെന്ന് പറയാം. അവസാന സ്ഥാനക്കാരായ മുംബൈയുടെ പ്രകടനം പ്ലേ ഓഫ് സീറ്റില്‍ നിര്‍ണ്ണായകമാവും. ഡല്‍ഹിക്കെതിരേ മുംബൈ വമ്പന്‍ ജയം നേടിയാല്‍ ഡല്‍ഹിയുടെ നെറ്റ് റണ്‍റേറ്റിനെയും അത് ബാധിക്കും.

പഞ്ചാബ് കിങ്‌സിന്റെ പ്ലേ ഓഫ് സാധ്യത വളരെ കുറവാണ്. ഹൈദരാബാദിനെതിരായ അവസാന മത്സരം ജയിക്കുകയും മുംബൈ ഡല്‍ഹിയേയും ആര്‍സിബിയേ ഗുജറാത്തും തോല്‍പ്പിക്കുയും ചെയ്താല്‍ പഞ്ചാബിന് 14 പോയിന്റിലേക്കെത്താനാവും. നെറ്റ് റണ്‍റേറ്റില്‍ കാര്യമായി നേട്ടമില്ലാത്ത പഞ്ചാബിന് പ്ലേ ഓഫ് സീറ്റ് നേടുക കടുപ്പമാണെന്ന് തന്നെ പറയാം. കെകെആറിന്റെ സാധ്യതകളും പരുങ്ങലിലാണ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരായ അവസാന മത്സരത്തില്‍ കെകെആര്‍ വമ്പന്‍ ജയം നേടേണ്ടതായുണ്ട്. ഗുജറാത്ത് ആര്‍സിബിയേയും മുംബൈ ഡല്‍ഹിയേയും തോല്‍പ്പിച്ചാലും 14 പോയിന്റുമായി നെറ്റ് റണ്‍റേറ്റില്‍ കെകെആറിന് പ്രതീക്ഷ അര്‍പ്പിക്കേണ്ടി വരും. അങ്ങനെ സംഭവിച്ചാലും നെറ്റ് റണ്‍റേറ്റ് മികച്ചതല്ലാത്ത കെകെആറിന് പ്ലേ ഓഫ് സാധ്യത 10 ശതമാനത്തില്‍ താഴെയാണെന്ന് പറയാം.

4

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പ്ലേ ഓഫ് സാധ്യതയും വളരെ കുറവാണെന്ന് തന്നെ പറയാം. മുംബൈയെ തോല്‍പ്പിച്ചെങ്കിലും 12 പോയിന്റോടെ എട്ടാം സ്ഥാനത്താണ് ഹൈദരാബാദ്. അവസാന മത്സരത്തില്‍ പഞ്ചാബിനെ തോല്‍പ്പിക്കുകയും ആര്‍സിബി, ഡല്‍ഹി, കെകെആര്‍ ടീമുകളെല്ലാം തോല്‍ക്കുകയും ചെയ്താലും ഹൈദരാബാദിന്റെ സാധ്യതകള്‍ വളരെ വിരളമാണ്. അഞ്ച് തുടര്‍ തോല്‍വികള്‍ ഹൈദരാബാദ് വഴങ്ങിയതിന് ശേഷമാണ് മുംബൈയോട് ജയിച്ചത്. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

ഇതുവരെയുള്ള പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ ഗുജറാത്തും രാജസ്ഥാനും ലഖ്‌നൗവും ഡല്‍ഹിയും തന്നെ പ്ലേ ഓഫില്‍ കടക്കുമെന്ന് തന്നെയാണ് പറയാന്‍ സാധിക്കുക. ഗുജറാത്ത് 20 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. രാജസ്ഥാന്‍ മികച്ച ഫോമിലാണ്. ഷിംറോന്‍ ഹെറ്റ്‌മെയറും തിരിച്ചെത്തിയതോടെ രാജസ്ഥാന്റെ കരുത്തുയര്‍ന്നു. 0.034 എന്ന മികച്ച നെറ്റ് റണ്‍റേറ്റമുള്ള രാജസ്ഥാന്‍ അവസാന മത്സരം തോറ്റാലും നെറ്റ് റണ്‍റേറ്റിന്റെ കരുത്തില്‍ പ്ലേ ഓഫിലേക്കെത്തുമെന്ന് തന്നെ കരുതാം. ലഖ്‌നൗവിനും കരുത്ത് നെറ്റ് റണ്‍റേറ്റാണ്. 0.262 ആണ് നെറ്റ് റണ്‍റേറ്റ്. അതുകൊണ്ട് തന്നെ അവസാന മത്സരം തോറ്റാലും ലഖ്‌നൗവിന് കാര്യമായ തിരിച്ചടി ലഭിച്ചേക്കില്ല.

5

ഡല്‍ഹിക്കും നെറ്റ് റണ്‍റേറ്റ് പോസിറ്റീവാണ്. 0.255 ആണ് ടീമിന്റെ നെറ്റ് റണ്‍റേറ്റ് വരുന്നത്. എന്നാല്‍ ആര്‍സിബിയുടെ നെറ്റ് റണ്‍റേറ്റ് -0.323 ആണ്. കെകെആറിന്റെ നെറ്റ് റണ്‍റേറ്റ് 0.160ഉും പഞ്ചാബിന്റേത് -0.043ഉം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റേത് -0.230ഉുമാണ്. - നെറ്റ് റണ്‍റേറ്റുള്ളവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. അതുകൊണ്ട് തന്നെ ഡല്‍ഹി പ്ലേ ഓഫ് ടിക്കറ്റെടുക്കാനാണ് സാധ്യത കൂടുതല്‍.

Story first published: Wednesday, May 18, 2022, 12:21 [IST]
Other articles published on May 18, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X