വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: രോഹിത് vs രാഹുല്‍, ഇവരില്‍ മികച്ച ടി20 നായകനാര്?

രാഹുലിനു കീഴില്‍ ലഖ്‌നൗ പ്ലേഓഫിന് അരികിലാണ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും നയിച്ചുകൊണ്ടിരിക്കുന്നതു രോഹിത് ശര്‍മയാണ്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു അദ്ദേഹം വിരാട് കോലിയില്‍ നിന്നും ടി20 ടീമിന്റെ ക്യാപ്റ്റന്‍സി ആദ്യം ഏറ്റെടുത്തത്. ടി20 ലോകകപ്പിനു ശേഷം കോലി സ്വയം നായകസ്ഥാനമൊഴിയുകയായിരുന്നു. ഏകദിനത്തില്‍ അദ്ദേഹം ക്യാപ്റ്റനായി തുടരാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും സെലക്ടര്‍മാരും ബിസിസിഐയും ചേര്‍ന്ന് കോലിയെ നീക്കുകയും പകരം രോഹിത്തിനെ ചുമതയേല്‍പ്പിക്കുകയും ചെയ്തു.

1

ഈ വര്‍ഷം സൗത്താഫ്രിക്കയില്‍ നടന്ന ടെസ്റ്റ് പരമ്പരയ്ക്കു ശേഷം കോലി ഈ ഫോര്‍മാറ്റിലെയും ക്യാപ്റ്റന്‍സി രാജിവച്ചതോടെ ടീം പൂര്‍ണമായും രോഹിത്തിന്റെ നിയന്ത്രണത്തിലേക്കു വരികയായിരുന്നു. കെഎല്‍ രാഹുല്‍ പുതിയ വൈസ് ക്യാപ്റ്റനാവുകയും ചെയ്തു. രോഹിത്തിന്റെ അഭാവത്തില്‍ രാഹുല്‍ ഇന്ത്യയെ നയിച്ചെങ്കിലും എല്ലാത്തിലും പരാജയമായിരുന്നു ഫലം. ഇതോടെ രാഹുലിന്റെ ക്യാപ്റ്റന്‍സി ചോദ്യം ചെയ്യപ്പെടുകയും ചെയ്തിരുന്നു. വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് അദ്ദേഹത്തിനു നേരിടേണ്ടി വന്നത്.

2

എന്നാല്‍ ഇപ്പോള്‍ ഐപിഎല്ലില്‍ പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഉജ്ജ്വലമായി നയിച്ചുകൊണ്ട് കെഎല്‍ രാഹുല്‍ വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ്. പ്ലേഓഫിനു തൊട്ടരികെത്തി നില്‍ക്കുകയാണ് ലഖ്‌നൗ. ഇനിയൊരു മല്‍സരം കൂടി ജയിച്ചാല്‍ ലഖ്‌നൗവിനു പ്ലേഓഫിലെത്താം. ഇതാടെ രാഹുലിന്റെ ക്യാപ്റ്റന്‍സിയും പ്രശംസിക്കപ്പെട്ടിരിക്കുകയാണ്. രോഹിത്തിന്റെയും രാഹുലിന്റെയും ക്യാപ്റ്റന്‍സി ഇപ്പോള്‍ ആരാധകര്‍ താരതമ്യം ചെയ്യാനും തുടങ്ങിയിട്ടുണ്ട്. ഇവരില്‍ ആരാണ് മികച്ച ടി20 ക്യാപ്റ്റനെന്നതാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെ ചോദ്യം.

3

ക്രിക്കറ്റ് ഭ്രാന്തന്‍മാരുടെ രാജ്യമാണ് ഇന്ത്യ. മാത്രമല്ല ഇന്ത്യയിലെ ആരാധകര്‍ ഓവറോള്‍ പ്രകടനം വിലയിരുത്തിയല്ല, മറിച്ച് സമീപകാലത്തെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് പലപ്പോഴും തീരുമാനങ്ങളെടുക്കാറുള്ളത്. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സിയുടെ വിധി നിര്‍ണയിക്കുമ്പോള്‍ ഇത്തരമൊരു വിലയിരുത്തല്‍ നടത്തുന്നത് ശരിയായ കാര്യമല്ല.
ഐപിഎല്‍ കടുപ്പമേറിയ ടൂര്‍ണമെന്റ് തന്നെയാണ്. പക്ഷെ ഐപിഎല്ലില്‍ ഒരു ടീമിനെ നന്നായി നയിച്ചതു കൊണ്ടു മാത്രം ഒരാള്‍ ദേശീയ ടീമിനെയും നയിക്കാനുള്ള കഴിവുണ്ടെന്നു പറയാന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെ ഈ സീസണില്‍ ലഖ്‌നൗവിനെ മികച്ച രീതിയില്‍ നയിച്ചതുകൊണ്ടു മാത്രം രാഹുലിന്റെ ക്യാപ്റ്റന്‍സി അളക്കാന്‍ കഴിയില്ല.

4

ഐപിഎല്‍ പോലെയുള്ള ഫ്രാഞ്ചൈസി ലീഗുകളുടെ കാര്യമെടുത്താല്‍ അവിടെ ഒരുപാട് ഘടകങ്ങള്‍ ഒരുമിച്ച് വരുന്നതായി കാണാന്‍ സാധിക്കും. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാരുടെ സാന്നിധ്യം തന്നെയാണ്. മികച്ച പല വിദേശ താരങ്ങളെയും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ഐപിഎല്ലില്‍ സാധിക്കും. ഇതു ക്യാപ്റ്റന്‍മാരുടെ ജോലി കുറേക്കൂടി എളുപ്പമാക്കുകയും ചെയ്യുന്നു.

5

മുംബൈ ഇന്ത്യന്‍സിനെ അഞ്ചു ഐപിഎല്‍ കിരീടങ്ങളിലേക്കു നയിച്ച് റെക്കോര്‍ഡിട്ട ക്യാപ്റ്റനാണ് രോഹിത് ശര്‍മ. പക്ഷെ രാഹുലിനു ഇതുപോലെയുള്ള നേട്ടങ്ങളൊന്നും ഇതുവരെ അവകാശപ്പെടാനില്ല. മാത്രമല്ല നേരത്തേ പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റനായിരുന്നപ്പോള്‍ ടീമിനെ പ്ലേഓഫില്‍ പോലുമെത്തിക്കാന്‍ അദ്ദേഹത്തിനായിരുന്നില്ല. ഈ സീസണില്‍ ലഖ്‌നൗവിനെ ഐപിഎല്‍ കിരീടത്തിലേക്കു നയിക്കാനായാല്‍ അതു രാഹുലിന്റെ ക്യാപ്റ്റന്‍സി കരിയറിലെ ആദ്യത്തെ ചവിട്ടുപടിയായി മാറും.

6

ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്തു രോഹിത് ശര്‍മയെ ഒന്നോ, രണ്ടോ വര്‍ഷം കൂടി മാത്രമേ കാണാനിടയുള്ളൂ. അതിനു ശേഷം ഒരു പകരക്കാരനെ ഇന്ത്യക്കു കണ്ടെത്തിയേ തീരൂ. ക്യാപ്റ്റനെന്ന നിലയില്‍ താന്‍ കൂടുതല്‍ പക്വത നേടിക്കഴിഞ്ഞതായി ഈ സീസണിലെ ഐപിഎല്ലില്‍ കെഎല്‍ രാഹുല്‍ തെളിയിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ ഭാവി നായകസ്ഥാനത്തേക്കു അദ്ദേഹത്തെ തീര്‍ച്ചയായും പരിഗണിക്കാവുന്നതാണ്.
പക്ഷെ രോഹിത്തിന്റെയും രാഹുലിന്റെയും ടി20 ക്യാപ്റ്റന്‍സി താരതമ്യം ചെയ്യുന്നതു തന്നെ അബദ്ധമാണ്. നായകനെന്ന നിലയില്‍ രോഹിത് കൈവരിച്ച നേട്ടങ്ങള്‍ക്കൊപ്പമെത്താന്‍ അദ്ദേഹത്തിനു സാധിക്കുമോയെന്നു കാലം തെളിയിക്കും.

Story first published: Thursday, May 12, 2022, 18:34 [IST]
Other articles published on May 12, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X