വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ആദ്യ അഞ്ചോവര്‍ 5 ബൗളര്‍മാര്‍! ബുംറയെ വൈകിച്ചു, രോഹിത്തിനു വിമര്‍ശനം

കമന്റേറ്റര്‍മാര്‍ അദ്ദേഹത്തിന്റെ തന്ത്രങ്ങളെ വിമര്‍ശിച്ചു

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിചിത്രമായ ബൗളിങ് നീക്കത്തെ ചോദ്യം ചെയ്ത് കമന്റേറ്റര്‍മാര്‍. തീര്‍ച്ചും വ്യത്യസ്തമായ ബൗളിങ് പരീക്ഷണമാണ് രോഹിത് ഈ മല്‍സരത്തില്‍ നടത്തിയത്. അതു ക്ലിക്കായതുമില്ല. ടീമിലെ പേസാക്രമണത്തിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറ നാലാം ഓവറിലാണ് ബൗള്‍ ചെയ്യാനെത്തിയത്. ആദ്യത്തെ അഞ്ചോവര്‍ ബൗള്‍ ചെയ്തത് വ്യത്യസ്ത ബൗളര്‍മാരുമായിരുന്നു. രോഹിത് ബൗളിങില്‍ നടത്തിയ ഈ പരീക്ഷണത്തെ കമന്റേറ്റര്‍മാരായ സുനില്‍ ഗവാസ്‌കറും ഡാനി മോറിസണും വിമര്‍ശിക്കുകയും ചെയ്തു.

1

ആദ്യ ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത് ഒട്ടും മല്‍സരമില്ലാത്ത, ഈ സീസണില്‍ അരങ്ങേറിയ യുവതാരം തിലക് വര്‍മയായിരുന്നു. ഈ ഓവറില്‍ ഒരു ബൗണ്ടറിയടക്കം ലഖ്‌നൗ ഏഴു റണ്‍സെടുക്കുകയും ചെയ്തു. ജയദേവ് ഉനാട്കട്ടിനായിരുന്നു അടുത്ത ഓവര്‍. ഈ ഓവറില്‍ രണ്ടു ബൗണ്ടറികള്‍ പായിച്ച ലഖ്‌നൗ ഒമ്പതും റണ്‍സും സ്‌കോര്‍ ചെയ്തു
മൂന്നാമത്തെ ഓവര്‍ ബൗള്‍ ചെയ്തത് സ്പിന്നര്‍ മുരുഗന്‍ അശിനായിരുന്നു. ഈ ഓവറിലും രണ്ടു ബൗണ്ടറികള്‍ ലഖ്‌നൗ കണ്ടെത്തി, ഓവറില്‍ ലഭിച്ചത് 11 റണ്‍സ്. നാലാം ഓവറിലാണ് ജസ്പ്രീത് ബൗള്‍ ചെയ്തത്. അപ്പോഴേക്കും ലഖ്‌നൗ സ്‌കോര്‍ ബോര്‍ഡില്‍ 27 റണ്‍സുണ്ടായിരുന്നു. പക്ഷെ ബുംറ പ്രതീക്ഷ തെറ്റിക്കാതെ തന്റെ ആദ്യ ഓവര്‍ ഗംഭീരമാക്കി. വെറും മൂന്നു റണ്‍സ് മാത്രമേ അദ്ദേഹം വിട്ടുനകിയുള്ളൂ.

2

ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സിന്റെ ഇന്നിങ്‌സിനിടെയായിരുന്നു കമന്റേറ്റര്‍മാരായ സുനില്‍ ഗവാസ്‌കറും ഡാനി മോറിസണും മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ബൗളിങ് തന്ത്രത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ചത്. ഇതു അമ്പരപ്പിക്കുന്നതാണ്. എതിര്‍ ടീമിലെ ഏറ്റവും മികച്ച ബാറ്ററായ കെഎല്‍ രാഹുലിനെതിരേ നിങ്ങളുടെ ഏറ്റവും മിടുക്കനായ ബൗളര്‍ തന്നെ ആദ്യ ഓവര്‍ തുടങ്ങണം.

3

ഇടംകൈയന്‍ ബാറ്ററായ ക്വിന്റണ്‍ ഡികോക്കിനെതിരേ റിസ്റ്റ് സ്പിന്നറായ മുരുഗന്‍ അശ്വിനെക്കൊണ്ട് ബൗള്‍ ചെയ്യിക്കാന്‍ പാടില്ലായിരുന്നു. എന്തിനാണ് നിങ്ങള്‍ ടീമിലെ ഏറ്റവും മികച്ച ബൗളറെ നാലാമത്തെ ഓവര്‍ വരെ വൈകിപ്പിച്ചതെന്നും ഡാനി മോറിസണ്‍ ചോദിച്ചു. ഇതിനു ഗവാസ്‌കറിനു കൃത്യമായ മറുപടിയില്ലായിരുന്നു. എനിക്കും അതു മനസ്സിലായിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

4

ജസ്പ്രീത് ബുംറയെക്കൊണ്ട് കെഎല്‍ രാഹുലിനെ തുടക്കത്തില്‍ തന്നെ ആക്രമിക്കാതിരുന്നത് രോഹിത് ശര്‍മയുടെ ഭാഗത്തു നിന്നുണ്ടായ വലിയ പിഴവ് തന്നെയാണെന്നു സുനില്‍ ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. ഈ സീസണിലെ രണ്ടു മല്‍സരങ്ങളില്‍ രാഹുല്‍ നേരിട്ട ആദ്യ ബോളില്‍ തന്നെ പുറത്തായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ക്കെതിരേയായിരുന്നു ഇത്.
ഇന്നിങ്‌സിലെ രണ്ടാമത്തെ ഓവര്‍ വേണമെങ്കില്‍ ഓഫ് സ്പിന്നര്‍ക്കു നല്‍കാം. പക്ഷെ ഈ സീസണില്‍ നേരത്തേ കളിച്ച രണ്ടിന്നിങ്‌സുകളില്‍ ആദ്യ ബോളില്‍ തന്നെ പുറത്തായ രാഹുലിനെ തുടക്കത്തില്‍ തന്നെ നിങ്ങളുടെ ഏറ്റവും മികച്ച ബൗളറെ ഉപയോഗിച്ച് ആക്രമിക്കണമായിരുന്നുവെന്നും ഗവാസ്‌കര്‍ നിരീക്ഷിച്ചു.

മുംബൈയ്ക്കു ആറാം തോല്‍വി

മുംബൈയ്ക്കു ആറാം തോല്‍വി

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സ് 18 റണ്‍സിന്റെ പരാജയമേറ്റുവാങ്ങി. ഈ സീസണില്‍ മുംബൈയുടെ തുടര്‍ച്ചയായ ആറാമത്തെ തോല്‍വിയാണിത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ മുംബൈ മുമ്പൊരിക്കലും ആദ്യത്തെ ഒമ്പതു കളികള്‍ തോറ്റിട്ടില്ല. 200 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുംബൈയ്ക്കു ലഖ്‌നൗ നല്‍കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ലഖ്‌നൗ നാലു വിക്കറ്റിനു 199 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ടീമിനായി അപരാജിത സെഞ്ച്വറി നേടി. 60 ബോളില്‍ ഒമ്പതു ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കമായിരുന്നു ഇത്.
മറുപടിയില്‍ മുംബൈയ്ക്കു ഒമ്പതു വിക്കറ്റിനു 181 റണ്‍സാണ് നേടാനായത്. 37 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും 31 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസുമാണ് പ്രധാന സ്‌കോറര്‍മാര്‍. തിലക് വര്‍മ 26ഉം കരെണ്‍ പൊള്ളാര്‍ഡ് 25ഉം റണ്‍സെടുത്ത് പുറത്തായി.

Story first published: Saturday, April 16, 2022, 20:20 [IST]
Other articles published on Apr 16, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X