വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: മെഗാ ലേലത്തില്‍ വാര്‍ണര്‍ എങ്ങോട്ട്? ഈ രണ്ട് ടീമുകളിലൊന്ന് സ്വന്തമാക്കും- വീരേന്ദര്‍ സെവാഗ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ അടിമുടി മാറ്റങ്ങളോടെയാവും ആരാധകരിലേക്കെത്തുക. ഇതുവരെ എട്ട് ടീമുകളാണ് ടൂര്‍ണമെന്റിലുണ്ടായിരുന്നത്. അഹമ്മദാബാദ്,ലഖ്‌നൗ എന്നീ പുതിയ രണ്ട് ടീമുകളുടെ വരവോടെ 10 ടീമുകളാവും. കൂടാതെ മത്സരത്തിന്റെ എണ്ണത്തിലും വര്‍ധനവ് ഉണ്ടാവും. മെഗാ താരലേലമാണ് പുതിയ സീസണിന് മുന്നോടിയായി നടക്കാന്‍ പോകുന്നത്. പല പ്രമുഖരും ഇതിനോടകം കൂടുമാറ്റം പരസ്യമാക്കി കഴിഞ്ഞു. അതിനാല്‍ വലിയ അഴിച്ചുപണികള്‍ തന്നെ അടുത്ത സീസണിലുണ്ടാവുമെന്നുറപ്പ്.

 IND vs NZ: വെങ്കടേഷിനും ആവേശിനും അരങ്ങേറ്റം? ആദ്യ ടി20യില്‍ ഇന്ത്യന്‍ സാധ്യതാ ഇലവന്‍ IND vs NZ: വെങ്കടേഷിനും ആവേശിനും അരങ്ങേറ്റം? ആദ്യ ടി20യില്‍ ഇന്ത്യന്‍ സാധ്യതാ ഇലവന്‍

1

ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി ഇടക്കിയ ഡേവിഡ് വാര്‍ണര്‍ അടുത്ത സീസണില്‍ പുതിയ തട്ടകത്തിലാവും ഉണ്ടാവും. ഹൈദരാബാദിനെ 2016ല്‍ കിരീടം ചൂടിച്ച ക്യാപ്റ്റനാണ് വാര്‍ണര്‍. എന്നാല്‍ അവസാന സീസണില്‍ ഫോം ഔട്ടായപ്പോള്‍ വാര്‍ണറെ നായകസ്ഥാനത്തുനിന്നും പ്ലേയിങ് 11ല്‍ നിന്നും മാറ്റിയത് വലിയ ചര്‍ച്ചയായിരുന്നു. പ്രതിസന്ധിയില്‍ ടീം വാര്‍ണറെ കൈവിട്ടതിനെതിരേ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

Also Read: 'ഒരു കാരണവുമില്ലാതെ നായകസ്ഥാനത്ത് നിന്ന് മാറ്റി, അപമാനിക്കപ്പെട്ടു', ഹൈദരാബാദിനെതിരേ വാര്‍ണര്‍

2

എന്നാല്‍ ടി20 ലോകകപ്പില്‍ എല്ലാ വിമര്‍ശകരുടെയും വായടപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കാന്‍ വാര്‍ണര്‍ക്ക് സാധിച്ചിരുന്നു. ടൂര്‍ണമെന്റിലെ താരമായതും വാര്‍ണറാണ്.അദ്ദേഹത്തിന്റെ പുതിയ തട്ടകമേതെന്ന് സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാണ്. ആര്‍സിബി,സിഎസ്‌കെ എന്നിവരെക്കൂടാതെ പുതിയ ടീമായ അഹമ്മദാബാദിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കും വാര്‍ണറുടെ പേര് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഇപ്പോഴിതാ വാര്‍ണറുടെ പുതിയ തട്ടകം ഏതായിരിക്കുമെന്നത് സംബന്ധിച്ച് തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.

Also Read: IND vs NZ: ടി20യില്‍ വില്ലിയില്ലാത്ത കിവീസ്, ഇന്ത്യക്കു വിജയപ്രതീക്ഷ- സൗത്തി നയിക്കും

3

'പുതിയ രണ്ട് ടീമുകളിലൊന്നാവും വാര്‍ണറെ സ്വന്തമാക്കുകയെന്നാണ് എന്റെ വിശ്വാസം. പുതിയ താരങ്ങളെ ടീമിലെത്തിക്കാന്‍ അവര്‍ക്ക് അവസരമുണ്ട്. രണ്ട് ടീമുകളും വാര്‍ണര്‍ക്കായി ശ്രമിച്ചേക്കും. മികച്ചൊരു ഓപ്പണറെയും ക്യാപ്റ്റനെയും അവര്‍ക്ക് ആവിശ്യമുണ്ട്. അതിനാല്‍ വാര്‍ണര്‍ക്കായി രണ്ട് ടീമുകളും രംഗത്തെത്തുമെന്ന് ഉറപ്പാണ്'-സെവാഗ് പറഞ്ഞു. ലഖ്‌നൗ ടീം 2016-2017ല്‍ ഐപിഎല്ലില്‍ കളിച്ച് റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിന്റെ ഉടമകളാണ്. അവര്‍ സ്റ്റീവ് സ്മിത്തിനെയാണ് ക്യാപ്റ്റനായി ലക്ഷ്യമിടുന്നതെന്നാണ് വിവരം.

Also Read: T20 World Cup 2022: വേദികള്‍ പ്രഖ്യാപിച്ചു,ഫൈനല്‍ മെല്‍ബണില്‍, ആവേശത്തോടെ ആരാധകര്‍

4

അതേ സമയം അഹമ്മദാബാദ് ടീമിന് വാര്‍ണറില്‍ താല്‍പര്യമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ മുതലുണ്ടായിരുന്നു. ലേലത്തിന് മുമ്പ് തന്നെ മൂന്ന് താരങ്ങളെ സ്വന്തമാക്കാനുള്ള അവസരം പുതിയ ടീമുകള്‍ക്കൊണ്ട്. അതിനാല്‍ ടീം മാറാന്‍ തയ്യാറായിരിക്കുന്ന പ്രമുഖ താരങ്ങളെ സ്വന്തമാക്കാന്‍ പുതിയ രണ്ട് ടീമുകള്‍ക്കും സാധിക്കും. ഹൈദരാബാദ് ആരാധകരോട് അവസാന സീസണോടെ വിടപറഞ്ഞ വാര്‍ണര്‍ കഴിഞ്ഞിടെ സിഎസ്‌കെ ജഴ്‌സിയില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിടുകയും പെട്ടെന്ന് ഡിലീറ്റ് ആക്കുകയും ചെയ്തിരുന്നു. ഇത് അദ്ദേഹം സിഎസ്‌കെയിലേക്കെന്ന സൂചനയും നല്‍കുന്നു.

Also Read: 'തന്റെ അഞ്ച് കോടിയുടെ വാച്ച് കസ്റ്റംസ് പിടിച്ചു', വ്യാജ വാര്‍ത്തയെന്ന് വ്യക്തമാക്കി ഹര്‍ദിക് പാണ്ഡ്യ

5

വിരാട് കോലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിനാല്‍ ആര്‍സിബിക്കും പുതിയ നായകനെ വേണം. ടീമിനും പരിഗണിക്കാന്‍ സാധിക്കുന്ന താരമാണ് വാര്‍ണര്‍. ടീമിന്റെ ഓപ്പണിങ്ങിലേക്ക് വാര്‍ണറെ ആവിശ്യമില്ലെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ പരിഗണിക്കാന്‍ സാധ്യതകളേറെ. കെ എല്‍ രാഹുല്‍ പഞ്ചാബ് കിങ്‌സ് വിടുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ അവര്‍ക്കും പുതിയ നായകനെ ആവിശ്യമാണ്. വാര്‍ണറെ പഞ്ചാബും നോട്ടമിടാന്‍ സാധ്യതയുണ്ട്.

Also Read: T20 World Cup 2021: 'ഇത്രയും പ്രതീക്ഷിച്ചില്ല', അപ്രതീക്ഷിത പ്രകടനം നടത്തിയ മൂന്ന് പേരിതാ

6

വാര്‍ണറുടെ ടി20 ലോകകപ്പിലെ പ്രകടനത്തെ സെവാഗ് പ്രശംസിക്കുകയും ചെയ്തു. ഡല്‍ഹി ക്യാപിറ്റല്‍സില്‍ ഒപ്പം കളിച്ചുള്ള ഓര്‍മകളും സെവാഗ് പങ്കുവെച്ചു. 'ഡേവിഡ് വാര്‍ണര്‍ ടി20 താരമെന്ന നിലയില്‍ തുടങ്ങി പിന്നീട് ടെസ്റ്റിലും ഏകദിനത്തിലുമെല്ലാം കളിച്ച് മികവ് കാട്ടിയവനാണ്. ഓസ്‌ട്രേലിയക്കുവേണ്ടി കളിച്ച് സജീവമാകുന്നതിന് മുമ്പ് അവന്‍ ഐപിഎല്ലില്‍ കളിച്ചിരുന്നു. മാനസികമായി വളരെ ശക്തനാണവന്‍. റണ്‍സ് നേടാന്‍ വിശപ്പോടെ അലയുന്നവനാണവന്‍. അതാണ് മൂന്ന് ഫോര്‍മാറ്റിലും സ്ഥിരതയോടെ സ്‌കോര്‍ നേടാന്‍ അവനെ സഹായിക്കുന്നത്'-സെവാഗ് കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, November 16, 2021, 15:16 [IST]
Other articles published on Nov 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X