IPL 2022: ഡക്ക് മെഷീന്‍, കോലിയെ ആര്‍സിബി പുറത്താക്കണം, ഗോള്‍ഡന്‍ ഡക്കില്‍ ട്രോള്‍
മുംബൈ: ആര്‍സിബി ഗംഭീര വിജയം നേടിയെങ്കിലും വിരാട് കോലിയുടെ ഫോം വീണ്ടും ചര്‍ച്ചയാവുന്നു. ഹൈദരാബാദിനെതിരെ കോലി ഗോള്‍ഡന്‍ ഡക്കായിരുന്നു.സീസണില്‍ മൂന്നാം തവണയാണ് താരം ഗോള്‍ഡന്‍ ഡക്കാവുന്നത്. സീസണില്‍ എടുത്ത് പറയാന്‍ ഒരു ഇന്നിംഗ്‌സ് പോലും കോലിക്കില്ല. ധാരാളം പന്ത് കളിക്കുകയും ചെയ്യുന്നതോടെ കോലി ടീമിനെ തന്നെ സമ്മര്‍ദത്തിലാക്കുന്നുവെന്നാണ് മറ്റൊരു പരാതി. 2016ല്‍ ഒരു സീസണില്‍ 973 റണ്‍സാണ് കോലി അടിച്ചെടുത്തത്. ഇതുവരെ ആ റെക്കോര്‍ഡ് ആരും ഭേദിച്ചിട്ടില്ല. അത്തരമൊരു കളിക്കാരനില്ലെന്ന് ഇത് പ്രതീക്ഷിക്കുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ആരാധകരും ആര്‍സിബിയെ പിന്തുണയ്ക്കുന്നവരും ചേര്‍ന്ന് കോലിയെ ട്രോളിയിരിക്കുകയാണ്.

ടി20യില്‍ മാത്രമല്ല, ഏകദിനത്തിലും ടെസ്റ്റിലും കോലി ഗംഭീരമായി കളിക്കുമെന്ന് നാണമില്ലാതെ ഇപ്പോഴും കാത്തിരിക്കുകയാണെന്ന് ഉദിത് എന്നയാള്‍ ട്വീറ്റ് ചെയ്തു. 33 പന്തില്‍ 30 റണ്‍സെടുക്കുന്നതിനേക്കാള്‍ ഭേദമാണ് ഗോള്‍ഡന്‍ ഡക്കാവുന്നതെന്നും ഉദിത് പരിഹസിച്ചു. 2019 മുതല്‍ കോലി ഹൈദരാബാദിനോട് ആകെ നേടിയത് 84 റണ്‍സാണ്. 9 ഇന്നിംഗ്‌സുകളാണ് കളിച്ചതെന്നും പൃഥ്വി എന്ന ആരാധകന്‍ പറഞ്ഞു. 9.3 മാത്രമാണ് ശരാശരിയെന്നും അദ്ദേഹം വ്യക്തമാക്കി. കോലിയെ ഇനി നന്നാക്കിയെടുക്കാനൊന്നും ആവില്ല. ആ കാലയളവ് ഒക്കെ കഴിഞ്ഞു. ടീമില്‍ നിന്ന് ഒഴിവാക്കുകയാണ് നല്ല ഓപ്ഷനെന്നും തുഷാര്‍ എന്ന ആരാധകന്‍ പറയുന്നു.

ദേവ്ദത്ത് പടിക്കല്‍ കോലിയെ കഴിഞ്ഞ മൂന്ന് സീസണിലും പ്രകടനം കൊണ്ടും റണ്‍സ് കൊണ്ടും മറികടന്നതായും തുഷാര്‍ ട്വീറ്റ് ചെയ്തു. കോലിയുടെ വിക്കറ്റിന് മുമ്പ് എഴുന്നേല്‍ക്കുമെന്നായിരുന്നു വെല്ലുവിളി. എന്നാല്‍ അതില്‍ പരാജയപ്പെട്ടു. എഴുന്നേല്‍ക്കും മുമ്പ് തന്നെ പരാജയപ്പെട്ടെന്നും ആരാധകര്‍ പരിഹസിക്കുന്നു. ആദ്യ പന്ത് കഴിഞ്ഞപ്പോള്‍ തന്നെ സുനില്‍ ഗവാസ്‌കര്‍ അടക്കം കോലിയുടെ വിക്കറ്റില്‍ അമ്പരന്ന് പോയെന്നും ജീത് എന്ന ആരാധകന്‍ പറയുന്നു. ഐപിഎല്ലില്‍ 6500 റണ്‍സ് നേടാന്‍ ഒരു റണ്‍സ് മാത്രം മതി കോലിക്ക്. എന്നാല്‍ ആ ഒരു റണ്‍സ് പോലും കോലിക്ക് നേടാനായില്ലെന്നും ജോണ്‍സ് കുറിച്ചു.

കരിയറില്‍ ആദ്യമയാി മൂന്ന് തവണ കോലി ഡക്കായെന്ന് ആരാധകര്‍ പറയുന്നു. കോലി കളിയില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കണം. അദ്ദേഹത്തില്‍ തന്നെ ഫോക്കസ് ചെയ്യുന്നത് ശരിയല്ലെന്നും ആരാധകര്‍ പറയുന്നു. കോലിയെ ഉപയോഗിച്ച് ഇന്നിംഗ്‌സ് കെട്ടിപ്പടുക്കല്‍ ഇനി സാധ്യമല്ല. അദ്ദേഹത്തെ അവസാന ഓവറുകളില്‍ വെടിക്കെട്ട് നടത്താനായി ഉപയോഗിക്കണമെന്ന നിര്‍ദേശം ഡേവ് എന്ന ആരാധകന്‍ നല്‍കി. രണ്ട് മിനുട്ട് വൈകിയപ്പോഴേക്കും കോലി പുറത്തായി. താരം വിരമിക്കുന്നതാണ് നല്ലത്. ഇനിയും തിരിച്ചുവരവ് സാധ്യമായില്ലെങ്കില്‍, ഏറ്റവും ഗംഭീരമായി കളിക്കുന്ന ഒരു താരത്തിന്റെ തിരിച്ചുവരവില്ലാത്ത പതനം കാണാമെന്ന് ആരാധകര്‍ പറഞ്ഞു.

വിരാട് കോലിയെ പിന്തുണച്ച് മുന്‍ സ്പിന്നര്‍ അമിത് മിശ്ര രംഗത്ത് വന്നു. കോലിക്ക് ഉപദേശം നല്‍കുന്നത് സൂര്യന് നേരെ ടോര്‍ച്ച് തെളിയിക്കുന്നത് പോലെയാണ്. വളരെ കുറച്ച് മത്സരം മതി, വിരാട് പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തും. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം വിരാട് അത് ചെയ്തതാണ്. വീണ്ടും അത്തരമൊരു തിരിച്ചുവരവ് കോലിയില്‍ നിന്നുണ്ടാവുമെന്നും അമിത് മിശ്ര പറഞ്ഞു. അതേസമയം വിരാട് കോലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ബ്രേക്ക് എടുക്കരുതെന്ന് മുന്‍ ഇന്ത്യന്‍ താരം ദിലീപ് വെങ്‌സര്‍ക്കാര്‍ പഞ്ഞു. കളത്തില്‍ സജീവമായി കളിക്കുമ്പോല്‍ മാത്രമേ ഒരാള്‍ക്ക് ഫോം കണ്ടെത്താനാവൂ. വിശ്രമം അനുവദിച്ചാല്‍ അതൊരിക്കലും സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications