വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: കോലി, നിര്‍ത്തി പോകൂ, റിട്ടയര്‍ ചെയ്ത് വീട്ടിലിരിക്കുന്നതാ നല്ലത്, ആരാധകര്‍ കലിപ്പില്‍

By Vaisakhan MK

മുംബൈ: രാജസ്ഥാന്‍ റോയല്‍സിനെതിരായ നിര്‍ണായകമായ രണ്ടാം ക്വാളിഫയറില്‍ വിരാട് കോലി പരാജയപ്പെട്ടിരിക്കുകയാണ്. ഏഴ് റണ്‍സിനായിരുന്നു കോലി പുറത്തായത്. ട്രെന്‍ഡ് ബോള്‍ട്ടിന്റെ പന്തില്‍ ഗംഭീരമായൊരു സിക്‌സര്‍ പറത്തിയ ഓവറിന് ശേഷമായിരുന്നു കോലിയുടെ പുറത്താവല്‍. അതേസമയം കോലിക്കെതിരെ ആരാധകര്‍ കടുത്ത രോഷത്തിലാണ്.

ഈ സീസണിലെ ഏറ്റവും മോശം പെര്‍ഫോമര്‍ കോലിയാണെന്ന് ആരാധകര്‍ തുറന്നടിക്കുന്നു. ടീമിന് ആവശ്യമായി വന്ന ഘട്ടത്തില്‍ കോലി നിരാശപ്പെടുത്തിയെന്ന് ഇവര്‍ പറയുന്നു. വിരാട് റിട്ടയര്‍ ചെയ്ത് വീട്ടിലിരിക്കുന്നതാണ് നല്ലതെന്നും ആരാധകര്‍ പറഞ്ഞു.

വിന്റേജ് കോലി ഔട്ട്

രാവിലെ എഴുന്നേല്‍ക്കുന്നു, ഭക്ഷണം കഴിക്കുന്നു, കളിക്കാനിറങ്ങി പുറത്താവുന്നു, ഉറങ്ങുന്നു, പിന്നെയും അത് ആവര്‍ത്തിക്കുന്നു എന്നാണ് ഒരു ആരാധകന്റെ പരിഹാസം. ഇതാണ് കിംഗ് വിരാട് കോലിയെന്നും ടോണി എന്ന യൂസര്‍ പറയുന്നു. കോലി ആവശ്യമില്ലാത്ത പന്തില്‍ ബാറ്റ് വെച്ചാണ് പുറത്തായതെന്നും, അതില്‍ അമ്പരന്ന് നില്‍ക്കുകയാണെന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. വിന്റേജ് കോലി പുറത്തായെന്നും ട്രോള്‍ വന്നിട്ടുണ്ട്. ആദ്യ രണ്ട് ഓവര്‍ കഴിഞ്ഞാല്‍ പിന്നെ, എന്നാല്‍ ഭായ് ഞാന്‍ പോവട്ടെ എന്ന നിലപാടാണ് കോലിക്കെന്നും ആരാധകര്‍ പറയുന്നു. ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് കൈല്‍ ജാമിസന്റെ പന്തില്‍ കോലി പുറത്തായത് ഇതേ രീതിയിലാണെന്നും ആരാധകര്‍ ഓര്‍മിപ്പിക്കുന്നു.

വിരമിച്ച് വീട്ടിലിരിക്കണം

കോലി പുറത്തായത് നന്നായി. മറ്റുള്ളവരെ അപമാനിക്കുന്ന സ്വഭാവമാണ് കോലിയുടേത്. ഷോട്ടുകളിലെ സെലക്ഷന്‍ കൊണ്ടാണ് കോലി ഔട്ടായതെന്നും ഒരു ആരാധകന്‍ കുറിച്ചു. വാങ്ങുന്ന പ്രതിഫലവും, പ്രകടനവും വെച്ച് നോക്കുമ്പോള്‍ ഈ സീസണിലെ ഏറ്റവും മോശം കളിക്കാരന്‍ വിരാട് കോലിയാണെന്ന് ആരാധകര്‍ ആരോപിക്കുന്നു. വിരാട് കോലി ഇങ്ങനെ കളിക്കുകയാണെങ്കില്‍ വിരമിച്ച് വീട്ടിരിക്കുന്നതാണ് നല്ലത്. എന്തിനാണ് ഇങ്ങനെ ട്രോളര്‍മാര്‍ക്ക് അവസരമുണ്ടാക്കി കൊടുക്കുന്നതെന്ന് ഈശ്വര്‍ എന്ന ആരാധകര്‍ ചോദിക്കുന്നു. പ്രസീത് എറിഞ്ഞ പന്ത് വിരാടിനെ എപ്പോഴും പുറത്താക്കുന്ന പന്ത് തന്നെയാണെന്ന് ആശിഷ് പറയുന്നു.

പ്രസീത് മിടുക്കനാണ്

കൈല്‍ ജാമിസണില്‍ നിന്ന് ഒരുപാട് പഠിച്ചിട്ടുണ്ട് പ്രസീദ് കൃഷ്ണ. അതേ ലൈനില്‍ എറിഞ്ഞാണ് കോലിയെ പുറത്താക്കിയതെന്നും പ്രശാന്ത് ഉന്നയിക്കുന്നു. കോലിയുടെ കരിയറിലെ തന്നെ ഏറ്റവും മോശം സീസണാണ് ഇതെന്ന് ജരാര്‍ അലി പറയുന്നു. ഹൊബാര്‍ട്ടിലെ 2011-12 സീസണിലെ കോലിയുടെ പ്രകടനമാണ് ഓര്‍മ വരുന്നതെന്ന് ഭരത് രാമരാജ് എന്ന ആരാധകന്‍ കുറിച്ചു. അതേസമയം കോലിയുടെ പ്രകടനത്തെ നേരത്തെ നിരവധി പേര്‍ വിമര്‍ശിച്ചിരുന്നു. പ്ലേഓഫിലേക്ക് എത്തുന്നതിന് കോലിയുടെ ഇന്നിംഗ്‌സ് നേരത്തെ ആര്‍സിബിയെ സഹായിച്ചിരുന്നു. ഇനിയങ്ങോട്ട് കോലിയുടെ ഗംഭീര പ്രകടനത്തിനാണ് ഐപിഎല്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് മുന്‍ താരങ്ങള്‍ അടക്കം പറഞ്ഞിരുന്നു.

ആര്‍സിബി പുറത്ത്

രണ്ടാം ക്വാളിഫയറില്‍ ആര്‍സിബി പരാജയപ്പെട്ടിരിക്കുകയാണ്. ജോസ് ബട്‌ലറുടെ സെഞ്ച്വറിയുടെ മികവിലാണ് രാജസ്ഥാന്‍ റോയല്‍സ് വിജയിച്ചത്. വിരാട് കോലിയും ഡുപ്ലെസിയും നേരത്തെ പുറത്തായത് ആര്‍സിബിയെ ശരിക്കും ബാധിച്ചിട്ടുണ്ട്. രജത് പാട്ടീദാറിന്റെ ഇന്നിംഗ്‌സാണ് ആര്‍സിബിയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. മൂന്നിന് 130 എന്ന നിലയില്‍ നിന്നാണ് ആര്‍സിബി തകര്‍ന്നടിഞ്ഞത്. 150 റണ്‍സ് കഴിഞ്ഞപ്പോഴേക്ക് എട്ട് വിക്കറ്റ് നഷ്ടമാവുകയായിരുന്നു. അതേസമയം ഫൈനല്‍ ഞായറാഴ്ച്ചയാണ്. രാജസ്ഥാന് ഗുജറാത്തിനെ നേരിടും.

Story first published: Friday, May 27, 2022, 23:36 [IST]
Other articles published on May 27, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X