Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: സൂപ്പര്‍ സ്റ്റാറാണെന്ന് മറക്കൂ, ഫോം വീണ്ടെടുക്കാന്‍ കോലിക്ക് ടിപ്‌സുമായി മൈക്കിള്‍ വോന്‍

മുംബൈ: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇപ്പോഴത്തെ ഏറ്റവും തലവേദന വിരാട് കോലിയാണ്. തുടര്‍ച്ചയായ പരാജയങ്ങളും, ഗോള്‍ഡന്‍ ഡക്കും കോലിയെന്ന റണ്‍മെഷീന് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. പഞ്ചാബ് കിംഗ്‌സിനെതിരെ ഇന്ന് നടന്ന മത്സരത്തിലും ഗംഭീരമായി തുടങ്ങിയെങ്കിലും നിര്‍ഭാഗ്യകരമായി താരം പുറത്താവുകയായിരുന്നു. താരത്തിന് ഉപദേശവുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനായ മൈക്കിള്‍ വോന്‍. കോലിക്ക് പത്ത് വര്‍ഷം പിറകിലേക്ക് പോകണമെന്നും, അന്ന് എങ്ങനെ കളിക്കാന്‍ സാധിച്ചുവോ അതുപോലെ കളിക്കണമെന്നും മൈക്കിള്‍ വോന്‍ പറഞ്ഞു. അതിനായി ചില ടിപ്‌സുകളും അദ്ദേഹം നിര്‍ദേശിച്ചു.

പത്ത് വര്‍ഷം പിറകോട്ട് പോകൂ

ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി കോലിയുമായി സംസാരിച്ചിട്ടുണ്ടെന്ന് കരുതുന്നു. പത്ത് വര്‍ഷം പിന്നോട്ട് വിരാട് കോലിയോട് സഞ്ചരിക്കാന്‍ പറയണം. അന്ന് ഈ പറഞ്ഞ സൂപ്പര്‍ സ്റ്റാര്‍ഡം കോലിക്കില്ലായിരുന്നു. അന്ന് കോലി വിവാഹം കഴിക്കുകയോ കുട്ടികളുണ്ടാവുകയോ ചെയ്തിട്ടില്ല. അന്ന് എന്ത് പന്ത് വിരാട് കോലി അടിച്ച് പറത്തുമായിരുന്നു. അതിന് വേണ്ടിയായിരുന്നു വിരാട് ക്രീസിലെത്തിയിരുന്നത്. നിങ്ങളുടെ വയസ്സും, ഇതുവരെ ചെയ്ത കാര്യങ്ങളുമെല്ലാം മറക്കൂ. അന്ന് എന്താണോ ചെയ്തത്, അത് പിന്തുടരൂ, തീര്‍ച്ചയായും ഫോം വീണ്ടെടുക്കാന്‍ കോലിക്ക് സാധിക്കുമെന്നും മൈക്കിള്‍ വോന്‍ പറഞ്ഞു.

സ്റ്റാര്‍ട്ടിംഗ് ട്രബിള്‍ മാത്രം

വിരാട് കോലി തുടക്കത്തില്‍ ശ്രദ്ധിച്ച് 35 റണ്‍സ് വരെയെത്തിയാല്‍ പ്രശ്‌നമില്ല. പിന്നെ വലിയ സ്‌കോര്‍ നേടാന്‍ കോലിക്ക് സാധിക്കും. ഒരു സ്റ്റാര്‍ട്ടിംഗ് ട്രബിളാണ് കോലിക്കുള്ളത്. ആദ്യത്തെ പത്ത് റണ്‍സ് കണ്ടെത്താനാണ് കോലി വല്ലാതെ ബുദ്ധിമുട്ടുന്നത്. അത് കഴിഞ്ഞാല്‍ കോലി ഡേഞ്ചറസാണ്. ആ ഘട്ടം കഴിഞ്ഞാല്‍ കോലിക്ക് ഫോം കണ്ടെത്താം. അതിനായി തന്റെ ചെറുപ്പത്തില്‍ കളിച്ചത് പോലുള്ള രീതി അദ്ദേഹം പുറത്തെടുക്കണം. എങ്കില്‍ വളരെ അപകടം പിടിച്ച ബാറ്റ്‌സ്മാനായിരിക്കും കോലിയെന്നും മൈക്കിള്‍ വോന്‍ പറഞ്ഞു. അതേസമയം ഈ സീസണില്‍ വെറും 216 റണ്‍സാണ് 12 മത്സരങ്ങളില്‍ കോലി നേടിയിരിക്കുന്നത്.

ഫിഫ്റ്റി വേണമെന്നില്ല

അതേസമയം ആര്‍സിബി ഒരുപാടൊന്നും വിരാട് കോലിയില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഷോണ്‍ പൊള്ളോക്ക് പറഞ്ഞു. തീര്‍ച്ചയായും വിരാട് കോലി ആര്‍സിബിക്കായി മത്സരങ്ങള്‍ ജയിപ്പിക്കേണ്ടതില്ല. ചെറിയൊരു സംഭാവന മാത്രം ടീം ടോട്ടലിലേക്ക് മതി. അത് ശരിക്കും പറയാന്‍ ബുദ്ധിമുട്ടാണ്. ഇരുപത് പന്തില്‍ നിന്ന് 35 റണ്‍സെടുത്താല്‍ അത് തന്നെ ധാരാളമാണ്. അതുകൊണ്ട് ടീമിന് മുന്നേറാന്‍ സാധിക്കും. കാരണം ആര്‍സിബി അല്ലാതെ തന്നെ ഗംഭീര പ്രകടനമാണ് നടത്തുന്നത്. മറ്റുള്ളവരുടെ പ്രകടനത്തെ ആശ്രയിച്ചാണ് അവര്‍ നില്‍ക്കുന്നത്. സെഞ്ച്വറി വിരാട് അടിക്കണമെന്നില്ല. സമ്മര്‍ദം കുറച്ച് കളിക്കാനാണ് കോലി ശ്രമിക്കേണ്ടതെന്നും പൊള്ളോക്ക് പറഞ്ഞു.

Story first published: Saturday, May 14, 2022, 3:24 [IST]
Other articles published on May 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+