വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഹാര്‍ദിക് ക്യാപ്റ്റനാവാന്‍ കാരണം അതാവാം!- കോലിയുടെ മുന്‍ കോച്ച് പറയുന്നു

അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ നായകനായി അദ്ദേഹം വന്നേക്കും

ഐപിഎല്ലിന്റെ 15ാം സീസമില്‍ അരങ്ങേറാന്‍ തയ്യാറെടുക്കുന്ന അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനായി ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ വന്നേക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. താരവുമായി ഫ്രാഞ്ചൈസി ഇക്കാര്യം ചര്‍ച്ച ചെയ്തു ധാരണയിലെത്തിയതായും വൈകാതെ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനുമുണ്ടായേക്കുമെന്നാണ് വിവരം. കഴിഞ്ഞ സീസണിലെ ഐപിഎല്ലിനു ശേഷം മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് കൈവിട്ട താരമാണ് ഹാര്‍ദിക്. മോശം ഫോമും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും കാരണമാണ് താരത്തെ മുംബൈ നിലനിര്‍ത്താതിരുന്നത്.

പുതിയ ഫ്രാഞ്ചൈസികളായ അഹമ്മദാബാദിനും ലഖ്‌നൗവിനും മെഗാ ലേലത്തിനു മുമ്പ് തന്നെ ഒഴിവാക്കപ്പെട്ട കളിക്കാരില്‍ നിന്നും മൂന്നു പേരെ ടീമിലേക്കു കൊണ്ടു വരാന്‍ അനുമതിയുണ്ട്. ഇതില്‍ രണ്ടു പേര്‍ ഇന്ത്യന്‍ താരങ്ങളും ഒരാള്‍ വിദേശ താരവുമായിരിക്കണം. ഇന്ത്യന്‍ താരങ്ങൡലൊരാലായിട്ടാണ് ഹാര്‍ദിക് അഹമ്മദബാദ് ഫ്രാഞ്ചൈസിയിലെത്തുന്നത്. റാഷിദ് ഖാന്‍, ഇഷാന്‍ കിഷന്‍/ ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ അവര്‍ നോട്ടമിടുന്ന മറ്റു താരങ്ങള്‍. ഹാര്‍ദിക്കിനെ അഹമ്മദാബാദ് ക്യാപ്റ്റനാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകളോടു പ്രതികരിച്ചരിക്കുകയാണ് വിരാട് കോലിയുടെ മുന്‍ കോച്ച് രാജ്കുമാര്‍ ശര്‍മ.

 ആശ്ചര്യം പ്രകടിപ്പിച്ച് ശര്‍മ

ആശ്ചര്യം പ്രകടിപ്പിച്ച് ശര്‍മ

ഹാര്‍ദിക് പാണ്ഡ്യ അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ നായകനായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തന്നെ ആശ്ചര്യപ്പെടുത്തിയതായി രാജ്കുമാര്‍ ശര്‍മ വ്യക്തമാക്കി. ഹാര്‍ദിക്കിനെ ഒരിക്കലും ക്യാപ്റ്റന്‍ സ്ഥാനത്തേക്കു മുമ്പ് കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ അദ്ദേഹം നായകനാവുമെന്ന റിപ്പോര്‍ട്ടുകള്‍ എന്നെ ആശ്ചര്യപ്പെടുത്തി. ഇന്ത്യയുടെ നിലവിവെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ഹാര്‍ദിക് തന്നെയാണെന്നു ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. അസാധ്യമെന്നു തോന്നുന്ന സാഹചര്യങ്ങളില്‍പ്പോലും ടീമിനെ വിജയിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിയും. ഒരുപാട് തവണ ഹാര്‍ദിക് അതു ചെയ്തിട്ടുണ്ടെന്നും ശര്‍മ വിശദമാക്കി.

 ചര്‍ച്ച ചെയ്തിട്ടുണ്ടാവും

ചര്‍ച്ച ചെയ്തിട്ടുണ്ടാവും

അഹമ്മദാബാദ് ടീമിന്റെ ക്യാപ്റ്റന്‍സിയിലേക്കു വരികയാണെങ്കില്‍ ഇതേക്കുറിച്ച് ഹാര്‍ദിക് പാണ്ഡ്യയുമായി ഫ്രാഞ്ചൈസി ചര്‍ച്ച ചെയ്തിട്ടുണ്ടാവുമെന്ന് എനിക്കുറപ്പാണ്. താരത്തിന്റെ ഐഡിയകള്‍ അവര്‍ക്കു ഇഷ്ടമായതിനാലാവാം നായകസ്ഥാനം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടാവുകയെന്നാണ് കരുതുന്നത്.
പക്ഷെ ക്യാപ്റ്റന്നെന്ന നിലയില്‍ ഹാര്‍ദിക് എത്രമാത്രം മിടുക്കനാണെന്നു സമയം തെളിയിക്കും. മാത്രല്ല നായകസ്ഥാനത്തു നിന്നും അദ്ദേഹത്തെ മാറ്റുമോയെന്നതും കാത്തിരുന്നു തന്നെ കാണേണ്ട കാര്യമാണെന്നും രാജ്കുമാര്‍ ശര്‍മ നിരീക്ഷിച്ചു.

ഹാര്‍ദിക് ചോദിച്ചുവാങ്ങിയതാവാം

ഹാര്‍ദിക് ചോദിച്ചുവാങ്ങിയതാവാം

അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ നായകസ്ഥാനം ഹാര്‍ദിക് പാണ്ഡ്യ ചോദിച്ചു വാങ്ങിയതാവാമെന്നാണ് താന്‍ കരുതുന്നതെന്നു ഇന്ത്യയുടെ മുന്‍ ഓഫ് സ്പിന്നര്‍ നിഖില്‍ ചോപ്ര അഭിപ്രായപ്പെട്ടു.
ഉയര്‍ച്ചകളും താഴ്ചകളും ഏതൊരു ക്രിക്കറ്ററുടെയും കരിയറിന്റെ ഭാഗമാണ്. പക്ഷെ ഫോമിലായിരുന്നപ്പോള്‍ ഹാര്‍ദിക് മുംബൈയെ ഒരുപാട് മല്‍സരങ്ങളില്‍ വിജയിപ്പിച്ചിട്ടുണ്ട്. അദ്ഭുതപ്പെടുത്തുന്ന ഫാഷനിലായിരുന്നു ഇത്. ഈ കാരണത്താലാവാം അഹമ്മദാബാദ് ഫ്രാഞ്ചൈസി ഇങ്ങനെയൊരു തീരുമാനമെടുത്തിട്ടുണ്ടാവുക. ഹാര്‍ദിക് ക്യാപ്റ്റനാവാന്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് എനിക്കു തോന്നുന്നത്. ഇനി മറ്റാരുടെയും നിഴലില്‍ കളിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ലായിരിക്കാം, സ്വന്തമായൊരു ടീമിനെ വാര്‍ത്തെടുക്കാനും ആഗ്രഹമുണ്ടാവും. ഈ ചിന്ത നല്ലതാണ്. ഹാര്‍ദിക് പെട്ടെന്നു തന്റെ ഫോം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

അരങ്ങേറ്റം 2015ല്‍

അരങ്ങേറ്റം 2015ല്‍

2015ലെ ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിനോടൊപ്പമാണ് ബറോഡയില്‍ നിന്നുള്ള താരം കൂടിയായ ഹാര്‍ദിക് പാണ്ഡ്യ അരങ്ങേറിയത്. 2021 വരെയുള്ള ആറു സീസണുകളിലായി 92 മല്‍സരങ്ങളില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. 153.16 സ്‌ട്രൈക്ക് റേറ്റില്‍ 1476 റണ്‍സാണ് ഹാര്‍ദിക്കിന്റെ സമ്പാദ്യം. ബൗളിങിലും ശ്രദ്ധേയമായ പ്രകടനം നടത്തിയ താരം 42 വിക്കറ്റുകളും വീഴ്ത്തി.
പക്ഷെ 2018ല്‍ പുറംഭാഗത്തിനേറ്റ പരിക്ക് ഹാര്‍ദിക്കിന്റെ കരിയറിനെ തളര്‍ത്തുകയായിരുന്നു. ശസ്ത്രക്രിയക്കു വിധേയനായി മല്‍സസരംഗത്തേക്കു മടങ്ങിയെത്തിയെങ്കിലും താരത്തിനു പഴയ ഫോം ആവര്‍ത്തിക്കാനായില്ല. ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം പലപ്പോഴും ബൗളിങില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വരികയും ചെയ്തു. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ഒരോവര്‍ പോലും ബൗള്‍ ചെയ്യാന്‍ ഹാര്‍ദിക്കിനായിരുന്നില്ല. നിലവില്‍ ക്രിക്കറ്റില്‍ നിന്നും ബ്രേക്കെടുത്തിരിക്കുന്ന താരം ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള കഠിന ശ്രമത്തിലാണ്.

Story first published: Tuesday, January 11, 2022, 16:08 [IST]
Other articles published on Jan 11, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X