Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: കിംഗ് ഓഫ് ഓള്‍ സീസണ്‍, കോലി ഇനി ഞെട്ടിക്കുമെന്ന് ആരാധകര്‍, 73ന് കൈയ്യടി

മുംബൈ: ആര്‍സിബി പ്ലേഓഫ് സാധ്യതകള്‍ ശക്തമാക്കിയ സാഹചര്യത്തില്‍ ആരാധകരും മുന്‍ താരങ്ങളും ഒരാളെയാണ് ഹീറോയായി കാണുന്നത്. വിരാട് കോലിയാണ് ആ താരം. ഗുജറാത്തിനെതിരെ ടീം വിജയം നേടാന്‍ തന്നെ കാരണം കോലിയായിരുന്നു. ആരാധകര്‍ താരത്തിന്റെ തിരിച്ചുവരവായിരിക്കും ഇനി കാണുകയെന്ന് അവകാശപ്പെടുന്നു.

മുന്‍ ഇന്ത്യന്‍ താരം അമിത് മിശ്രയുടെ ട്വീറ്റ് ഇതിനോടകം വൈറലായിരിക്കുകയാണ്. എന്തുകൊണ്ടാണ് കിംഗാണെന്ന് കോലി അറിയപ്പെടുന്നതെന്ന് മനസ്സിലായില്ലേ? എല്ലാ സീസണിലെയും രാജാവാണ് കോലി. ചാമ്പ്യന്‍ വിരാട് കോലി ഗംഭീര ഫോമിലേക്ക് മടങ്ങിയെത്തിയതില്‍ സന്തോഷമുണ്ടെന്നും അമിത് മിശ്ര പറഞ്ഞു.

കിംഗ് ഈസ് ബാക്ക്

ആര്‍സിബിക്ക് ജയിക്കേണ്ട മത്സരമായിരുന്നു. കോലി അവസരത്തിനൊത്ത് ഉയര്‍ന്നു. 33 ബോളിലെ ഫിഫ്റ്റി ഗംഭീരമായിരുന്നുവെന്ന് ജോണ്‍സ് എന്ന ആരാധകന്‍ കുറിച്ചു. കിംഗ് ഈസ് ബാക്ക് എന്നും അദ്ദേഹം കുറിച്ചു. ഈ ഫോമില്‍ കോലി ഓസ്‌ട്രേലിയയില്‍ കളിക്കണമായിരുന്നുവെന്നു ആരാധകര്‍ ചൂണ്ടിക്കാണിച്ചു. അടിച്ച് തകര്‍ക്കുന്ന മൂഡിലായിരുന്നു കോലിയെന്ന് ആരാധകര്‍ പറയുന്നു. മത്സരത്തില്‍ കോലിയുടെ ക്യാച്ച് വിട്ടതിനെ കുറിച്ചും ആരാധകര്‍ പറഞ്ഞു. വിരാട് കോലിക്ക് ഭാഗ്യത്തിന്റെ മൂല്യമറിയാമെന്ന് മുഫാദല്‍ വോറ ചൂണ്ടിക്കാണിച്ചു. കോലിയുടെ ഫോം എത്രത്തോളം ആവശ്യമായിരുന്നുവെന്ന് അദ്ദേഹം പവലിയനിലേക്ക് മടങ്ങുമ്പോള്‍ അറിയാന്‍ സാധിക്കുമായിരുന്നുവെന്ന് ജോണ്‍സ് പറഞ്ഞു.

ഭാഗ്യം കോലിക്കൊപ്പം

മുമ്പുള്ള കളികളിലൊക്കെ കോലി ഫോമിന്റെ സൂചന നല്‍കിയിരുന്നു. പക്ഷേ ഒന്നില്‍ അധികം തവണ കോലി റണ്ണൗട്ടായി. താളം കണ്ടെത്താനായി നെറ്റ്‌സില്‍ ഒരുപാട് സമയം ചെലവിട്ടിരുന്നു കോലിയെന്ന് ആര്‍സിബി ഓപ്പറേഷന്‍സ് ഡയറക്ടര്‍ മൈക്ക് ഹീസന്‍ പറഞ്ഞു. ഇത്തരമൊരു ഘട്ടത്തില്‍ ഏതൊരാള്‍ക്കും സ്വന്തം പ്രതിഭയില്‍ വിശ്വാസക്കുറവ് തോന്നാം. തന്റെ ഭാഗ്യം ഇല്ലാതായോ എന്ന് സംശയിക്കാം. എന്നാല്‍ ഗുജറാത്തിനെതിരെ കോലിയുടെ ഇന്നിംഗ്‌സിന് ഭാഗ്യത്തിന്റെ സഹായമുണ്ടായിരുന്നുവെന്ന് ഹീസന്‍ പറയുന്നു. പക്ഷേ അത് ഈ ടൂര്‍ണമെന്റില്‍ നിന്ന് കോലി നേടിയെടുത്തതാണ്. അദ്ദേഹം ആ ഭാഗ്യം അര്‍ഹിച്ചിരുന്നുവെന്നും മൈക്ക് ഹീസന്‍ പറഞ്ഞു.

ഭാഗ്യം എപ്പോഴുമുണ്ടാാവും

ഗുജറാത്തിനെ ശരിക്കും നേരിടാന്‍ എനിക്ക് കഴിഞ്ഞു. പക്ഷേ നേരത്തെ എന്തുകൊണ്ടോ ഭാഗ്യം എന്നെ രക്ഷിച്ചിരുന്നില്ല. 2018ല്‍ ഇംഗ്ലണ്ടില്‍ വെച്ച് 22 റണ്‍സില്‍ നില്‍ക്കെ എന്റെ ക്യാച്ച് വിട്ടിരുന്നു. അവിടെ 149 റണ്‍സടിച്ചിരു്‌നു. അതുപോലെ 2014 മുതല്‍ ഭാഗ്യം എനിക്കൊപ്പമായിരുന്നു. എന്നാല്‍ ഇത്തവണ അത് സംഭവിച്ചത് ഈ മത്സരത്തിലായിരുന്നുവെന്നും കോലി പറഞ്ഞു. പല മികച്ച ഇന്നിംഗ്‌സുകളും എനിക്ക് കളിക്കാന്‍ സാധിച്ചത് ഭാഗ്യം കൊണ്ട് കൂടിയാണ്. എന്റെ പല ക്യാച്ചുകളും ഇതുപോലെ ഡ്രോപ്പ് ചെയ്തിട്ടുണ്ട്. അതിലൂടെ കരിയറിലെ വളരെ മികച്ച ഇന്നിംഗ്‌സുകളും കളിക്കാന്‍ സാധിച്ചിട്ടുണ്ട്. ടീമിനെ എന്നാല്‍ കഴിയാവുന്ന രീതിയില്‍ സഹായിക്കുക മാത്രമാണ് ലക്ഷ്യമെന്നും കോലി പറഞ്ഞു.

Story first published: Saturday, May 21, 2022, 5:07 [IST]
Other articles published on May 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+