Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവന്‍ ഒറ്റയ്ക്ക് മതി ആരെയും തീര്‍ക്കാന്‍, മൂന്നാം നമ്പറില്‍ ഫ്‌ളോപ്പായ വിജയ് ശങ്കറിന് വന്‍ ട്രോള്‍

മുംബെ: ഗുജറാത്ത് കിംഗ്‌സിന്റെ സൂപ്പര്‍ താരം വിജയ് ശങ്കറിന് വീണ്ടു ട്രോള്‍. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ മൂന്നാം നമ്പറില്‍ ഗംഭീര പ്രകടനം നടത്തുമെന്ന് കരുതിയെങ്കില്‍ പരാജയപ്പെടുകയായിരുന്നു വിജയ് ശങ്കര്‍. ഗംഭീരമായൊരു യോര്‍ക്കറിലാണ് താരം ബൗള്‍ഡായത്. രണ്ട് വിക്കറ്റിന് പതിനഞ്ച് എന്ന നിലയിലേക്ക് വീണിരുന്നു ഗുജറാത്ത്. മൂന്നാം നമ്പറില്‍ വിജയ് ശങ്കര്‍ ഇത്തവണ ഫോമിലേക്ക് ഉയരുമെന്നായിരുന്നു പലരും പ്രതീക്ഷിച്ചത്. എന്നാല്‍ ഇത്തവണയും റണ്‍സെടുക്കാന്‍ അദ്ദേഹം ബുദ്ധിമുട്ടുന്നതാണ് കണ്ടത്. കഴിഞ്ഞ സീസണിലെ പോലെ തന്നെ വിജയ് ശങ്കര്‍ പരാജയപ്പെടുകയായിരുന്നു. സോഷ്യല്‍ മീഡിയ അദ്ദേഹത്തെ രൂക്ഷമായി പരിഹസിക്കുകയും ചെയ്തു.

1

മൂന്നാം സ്ഥാനത്ത് വിജയ് ശങ്കറിനെ ഇറക്കിയത് വന്‍ അബദ്ധമാണെന്ന് ആരാധകര്‍ ചൂണ്ടിക്കാണിച്ചു. ഒരുപാട് പേര്‍ ഈ തീരുമാനത്തെ പരിഹസിച്ചു. ടീമുകളോട് മൂന്നാം നമ്പറില്‍ തന്നെ ഇറക്കണമെന്ന് മാസങ്ങള്‍ക്ക്മുമ്പ് ഒരു അഭിമുഖത്തില്‍ വിജയ് ശങ്കര്‍ പറഞ്ഞിരുന്നു. ഗുജറാത്ത് ഇത് കാര്യമായി എടുത്തെന്നായിരുന്നു അര്‍ഫാന്‍ എന്ന യൂസറുടെ ട്രോള്‍. താരങ്ങളെല്ലാം മൂന്നാം നമ്പറില്‍ വിജയ് ഇറങ്ങുന്നത് കണ്ടാല്‍ ചിരിക്കുമെന്ന് ആരാധകര്‍ പറയുന്നു. ക്രിക്കറ്റ് ലോകത്തെ പോള്‍ പോഗ്ബയാണ് വിജയ് ശങ്കര്‍ എന്ന് ട്രോളുകളുണ്ട്. വിജയ് ശങ്കറിന്റെ ട്രോളുകള്‍ അദ്ദേഹം എടുത്ത റണ്‍സിനെ മറികടന്ന് മുന്നിലെത്തിയെന്നും ചില ആരാധകര്‍ പരിഹസിക്കുന്നു.

ഇവന്‍ ഒറ്റയ്ക്ക് മതി ടീമുകളെ തോല്‍പ്പിക്കാന്‍ എന്ന പരിഹാസവും ചിലര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഹൈദരാബാദ് കണ്ടറിഞ്ഞാണ് താരത്തെ മാറ്റിയതെന്നും ചിലര്‍ ചൂണ്ടിക്കാണിച്ചു. 2019ല്‍ ലോകകപ്പ് ടീമിന്റെ ഭാഗമായതിന് കാര്യമായിട്ടുള്ള പ്രകടനം വിജയ് ശങ്കര്‍ നടത്തിയിരുന്നില്ല. ബാറ്റിംഗിലും ബൗളിംഗിലും താരം വന്‍ പരാജയമായിരുന്നു. തുടര്‍ന്നാണ് ഹൈദരാബാദ് താരത്തെ ഒഴിവാക്കിയത്. ഗുജറാത്തിലെ ബാറ്റിംഗ് ലൈനപ്പ് ശരാശരി മാത്രമാണെന്നും ആരാധകര്‍ പറയുന്നു. ലഖ്‌നൗവിന്റേത് മികച്ച ലൈനപ്പാണെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ കടലാസില്‍ മാത്രമാണ് ലഖ്‌നൗ കരുത്തരെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ഇത് സത്യവുമായിരുന്നു മത്സരത്തില്‍ ഗുജറാത്ത് തകര്‍ത്തടിച്ച് വിജയവും നേടി.

അതേസമയം ലഖ്‌നൗവിന്റെ ജേഴ്്‌സിക്ക് വന്‍ ട്രോളാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് നേരിട്ടത്. വളരെ മോശം ജേഴ്‌സിയാണിതെന്ന് ആരാധകര്‍ പറയുന്നു. ഈ ജേഴ്‌സി വര്‍ഷത്തില്‍ 14 തവണ കാണാന്‍ ആരാധകര്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്ന് ഒരു ആരാധകന്‍ കുറിച്ചു. ലഖ്‌നൗവിന്റെ താരങ്ങള്‍ പെട്ടെന്ന് പുറത്തായത് നന്നായി. അധിക നേരം ഈ ജഴ്‌സി അതുകൊണ്ട് കാണേണ്ടി വരില്ലല്ലോ എന്നും ആരാധകര്‍ ചോദിക്കുന്നു. ക്രിക്കറ്റ് ജഴ്‌സികളില്‍ ഏറ്റവും മോശം ജേഴ്‌സിയാണ് ലഖ്‌നൗവിന്റേതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ബാറ്റ് ചെയ്യുമ്പോള്‍ ലൈറ്റ്‌സിന് കീഴില്‍ ഈ ജേഴ്‌സി കൂടുതല്‍ മോശമായിട്ടാണ് തോന്നുന്നതെന്നും ആരാധകര്‍ പറഞ്ഞു. വലിയ ആളുകള്‍ കുട്ടികളുടെ പൈജാമ ഇട്ടത് പോലെയുണ്ടെന്നും പരിഹാസം വന്നിട്ടുണ്ട്.

Story first published: Tuesday, March 29, 2022, 7:36 [IST]
Other articles published on Mar 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+