Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: മക്കല്ലത്തെ പുറത്താക്കണം, വെങ്കിടേഷ് ഓവര്‍റേറ്റഡ്, കെകെആറിനെ ട്രോളി സോഷ്യല്‍ മീഡിയ

മുംബൈ: ടൂര്‍ണമെന്റിലെ ഏറ്റവും ഗംഭീര തുടക്കം കിട്ടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇപ്പോള്‍ വന്‍ തകര്‍ച്ചയുടെ വക്കിലാണ്. ടീം തകര്‍ന്ന് തരിപ്പണമായി. കഴിഞ്ഞ ദിവസം ടീം ഡല്‍ഹി ക്യാപിറ്റല്‍സിനോടും തോറ്റു. മുംബൈയും ചെന്നൈയും കഴിഞ്ഞാല്‍ കെകെആറാണ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ളത്. അതേസമയം ടീമിന് സോഷ്യല്‍ മീഡിയയില്‍ വ്യാപക ട്രോളാണ്. ബാറ്റിംഗ് നിരയുടെ വന്‍ പരാജയമാണ് ഒരേസമയം ആരാധകരും വിമര്‍ശകരും ചൂണ്ടിക്കാണിക്കുന്നത്. ടീമിന്റെ കോച്ച് ബ്രണ്ടന്‍ മക്കല്ലത്തെയും വെങ്കിടേഷ് അയ്യരെയും ടീമിന് വേണ്ട എന്ന് വരെ സോഷ്യല്‍ മീഡിയയില്‍ വാദം ഉയര്‍ന്നിരിക്കുകയാണ്. ആരാധകരും ഈ ആവശ്യത്തിനൊപ്പം നില്‍ക്കുകയാണ്.

400 റണ്‍സിന്റെ പിച്ച്

കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ രണ്ട് ഇന്നിംഗ്‌സുകളിലുമായി 400 റണ്‍സിലധികം പിറന്ന് പിച്ചിലാണ് കെകെആറിന്റെ ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെട്ടത്. വെറും 146 റണ്‍സാണ് ടീം നേടിയത്. നിതീഷ് റാണയുടെ അര്‍ധ സെഞ്ച്വറി ഇല്ലെങ്കില്‍ നാണംകെടുമായിരുന്നു കെകെആര്‍. ഇതോടെയാണ് ആരാധകര്‍ ടീമിനെതിരെ രംഗത്ത് വന്നത്. കുല്‍ദീപ് യാദവ് മുന്‍ ടീമായ കെകെആറിനെതിരെ നാല് വിക്കറ്റെടുത്തിരുന്നു. എന്നാല്‍ കുല്‍ദീപ് കെകെആറിനെതിരെ പന്തെറിയുന്നത് കൂടുതല്‍ ആവേശത്തോടെയാണെന്ന് ആരാധകര്‍ പറയുന്നു. ടീമിന്റെ കോമാളിത്തരമാണ് റിങ്കുവിനെ എട്ടാം നമ്പറില്‍ കളത്തില്‍ ഇറക്കിയത്. അഞ്ചാം നമ്പറില്‍ ഇറങ്ങിയിരുന്നെങ്കില്‍ കെകെആറിനെ റിങ്കു രക്ഷിക്കുമായിരുന്നുവെന്നും പ്രത്യുഷ് ട്വീറ്റ് ചെയ്തു.

ഷാരൂഖിനെയാണ് ട്രോളേണ്ടത്

കെകെആര്‍ ട്രോളുകള്‍ പോലും അര്‍ഹിക്കാത്ത അത്രയും അപ്രസക്തമായി പോയി. ആ ടീമില്‍ ആരെയും ട്രോളാനില്ല. പകരം ടീം ഉടമ ഷാരൂഖ് ഖാനെ നേരിട്ട് ട്രോളുന്നതാണ് നല്ലതെന്നും ആരാധകര്‍ പറയുന്നു. കരിയറിലെ ഏറ്റവും മികച്ച കാലയളവ് കഴിഞ്ഞവരെയാണ് കെകെആര്‍ ടീമിലുള്‍പ്പെടുത്തുന്നത്. അവര്‍ക്ക് യുവതാരങ്ങളെ വളര്‍ത്തിയെടുത്ത് ഭാവി ശക്തമാക്കാന്‍ നോക്കുന്നില്ല. പിന്നെങ്ങനെ ജയിക്കുമെന്ന് ഡേവ് എന്ന ആരാധകന്‍ ചോദിക്കുന്നു. ആര്‍സിപിയുടെ ബാറ്റിംഗ് കാണുമ്പോള്‍ എനിക്ക് വലിയ വിഷാദം വരാറുണ്ട്. എന്നാല്‍ കെകെആര്‍ ബാറ്റ് ചെയ്യുന്നത് കാണുമ്പോള്‍ ആ വിഷയം കുറച്ച് കുറയുമെന്നും സായ് പരിഹസിച്ചു.

വെങ്കിടേഷ് ഒരു സീസണ്‍ വണ്ടര്‍

12 പന്തില്‍ ആറ് റണ്‍സെടുത്ത വെങ്കിടേഷ് അയ്യരെയാണ് ട്രോളുകള്‍ ടാര്‍ഗറ്റ് ചെയ്തത്. ഒരു സീസണ്‍ അദ്ഭുതമെന്ന് വിളിക്കാന്‍ പോലും അര്‍ഹതയില്ലാത്ത കളിക്കാരനാണ് വെങ്കിടേഷ് എന്ന് പുഷ്‌കര്‍ കുറിച്ചു. ശുഭ്മാന്‍ ഗില്ലിനെ നിലനിര്‍ത്തി ഗില്ലിനെയായിരുന്നു പുറത്താക്കേണ്ടിയിരുന്നത്. ടീമില്‍ നിന്ന് ബ്രണ്ടന്‍ മക്കല്ലത്തെയും വെങ്കി മൈസൂരുവിനെയും പുറത്താക്കണമെന്നും മറ്റൊരു ആരാധകന്‍ പറഞ്ഞു. വെങ്കിടേഷ് കളിച്ചത് പോലെ അജിന്‍ക്യ രഹാനെ കളിച്ചിരുന്നെങ്കില്‍ അയാളെ ടാര്‍ഗറ്റ് ചെയ്യാന്‍ ഒരുപാട് പേര്‍ ഉണ്ടാവുമെന്ന് മറ്റൊരു ആരാധകന്‍ ചൂണ്ടിക്കാണിച്ചു. പോള്‍ വാല്‍ത്താട്ടിയെയും സ്വപ്‌നില്‍ അസ്‌നോദ്കറിനെയും പോലെ ഒരു സീസണിലെ അദ്ഭുതം മാത്രമാണ് വെങ്കിടേഷ് അയ്യരെന്ന് ആരാധകര്‍ പറയുന്നു. ദയാബെന്‍ ഇതിലും മികച്ച ഓള്‍ൗണ്ടറാണെന്ന് ആരാധകര്‍ പരിഹസിച്ചു.

റസ്സലിന് ബോധമില്ലേ?

ആന്ദ്രേ റസ്സല്‍ ഒട്ടും ബോധമില്ലാതെയാണ് കളിച്ചതെന്ന് ആരാധകര്‍ ചൂണ്ടിക്കാണിച്ചു. കുല്‍ദീപിന്റെ ഓവറില്‍ ശ്രദ്ധിച്ച് കളിക്കണമായിരുന്നു. സക്കറിയയുടെയും താക്കൂറിന്റെയും ഓവര്‍ അടക്കം നാല് ഓവറുകള്‍ ബാക്കിയുണ്ടായിരുന്നു. 150 റണ്‍സിന് മുകളിലെത്തിക്കാന്‍ റസ്സലിന് സാധിക്കുമായിരുന്നു. എന്നാല്‍ അത് നഷ്ടപ്പെടുത്തി താരമെന്നും ഗുര്‍കിരാത് സിംഗ് ഗില്‍ പറഞ്ഞു. ഔട്ടായ ഉടനെ റസ്സല്‍ ഭക്ഷണം കഴിക്കുന്ന വീഡിയോയും ഇതിനിടെ പുറത്തുവന്നു. ഇതും ആരാധകരെ ചൊടിപ്പിച്ചു. കുല്‍ദീപ് ഗംഭീരമായി പന്തെറിയുമ്പോള്‍ എന്തിനാണ് റസ്സലിനെ ഇറക്കിയതെന്നും, റിങ്കുവാണ് വരേണ്ടിയിരുന്നതെന്നും മന്യ എന്ന ആരാധിക ചൂണ്ടിക്കാണിച്ചു. റസ്സല്‍ ഭക്ഷണം കഴിക്കുന്ന തിരക്കിലാണെന്നും ആരാധകര്‍ പരിഹസിച്ചു. കെകെആറിന്റെ വിദേശ താരങ്ങള്‍ എല്ലാം കൂടി മൂന്ന് റണ്‍സാണ് നേടിയത്. രോഹിത് ശര്‍മ പോലും ഇതിനെ മറികടക്കുമെന്ന് ആരാധകര്‍ പറഞ്ഞു.

Story first published: Friday, April 29, 2022, 8:10 [IST]
Other articles published on Apr 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+