IPL 2022: ഇവര്‍ ഇനി മുംബൈയ്‌ക്കൊപ്പമുണ്ടാവില്ല! ഒഴിവാക്കുന്ന താരങ്ങള്‍

അഞ്ചു തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും മോശം ഐപിഎല്‍ സീസണായിരുന്നു ഇത്തവണത്തേത്. 14ല്‍ 10 കളികളിലും തോറ്റ രോഹിത് ശര്‍മയും സംഘവും അവസാനസ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അവസാന കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തോല്‍പ്പിച്ച് ജയത്തോടെ വിടവാങ്ങാനായെങ്കിലും മുമ്പൊരിക്കലും നേരിട്ടിട്ടാല്ലത്ത തിരിച്ചടികാണ് മുംബൈയ്ക്കുണ്ടായത്.

മെഗാ ലേലത്തില്‍ മുംബൈയുടെ ഭാഗത്തു നിന്നുണ്ടായ പാളിച്ചകളാണ് ഈ ദയനീയ പ്രകടനത്തിനു കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടത്. ഇഷാന്‍ കിഷനു വേണ്ടി 15.25 കോടിയെന്ന റെക്കോര്‍ഡ് തുക വാരിയെറിഞ്ഞതും ഈ സീസണില്‍ കളിക്കില്ലെന്നുറപ്പായിട്ടും ജോഫ്ര ആര്‍ച്ചര്‍ക്കായി കോടികള്‍ മുടക്കിയതും മുംബൈയുടെ പ്രധാന അബദ്ധങ്ങളായിരുന്നു. മെഗാ ലേലത്തിനു മുമ്പ് പല പ്രമുഖ താരങ്ങളെയും കൈവിടേണ്ടി വന്ന മുംബൈയ്ക്കു ഇവരെയൊന്നും തിരിച്ചകൊണ്ടുവരാനായിരുന്നില്ല. എന്നാല്‍ അടുത്ത സീസണില്‍ ഈ പിഴവുകള്‍ തിരുത്താന്‍ തന്നെയായിരിക്കും മുംബൈയുടെ ശ്രമം. ഈ സീസണില്‍ തങ്ങളുടെ ഭാഗമായിരുന്ന ചിലരെ മുംബൈ കൈവിടാന്‍ സാധ്യതയുണ്ട്. മുംബൈ നിലനിര്‍ത്താനിടയില്ലാത്ത ചില കളിക്കാര്‍ ആരൊക്കെയായിരിക്കുമെന്നു നോക്കാം.

ടൈമല്‍ മില്‍സ്

ടൈമല്‍ മില്‍സ്

ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ ടൈമല്‍ മില്‍സിനെ സംബന്ധിച്ച് മുംബൈ ഇന്ത്യന്‍സിനോടൊപ്പം നിരാശാജനകമായ സീസണായിരുന്നു ഇത്. ബൗളിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കാതെ പോയ അദ്ദേഹം സീസണിന്റെ പകുതിയില്‍ വച്ച് പരിക്കേറ്റ് പിന്‍മാറുകയും ചെയ്തു. അഞ്ചു മല്‍സരങ്ങളിലാണ് മുംബൈയ്ക്കായി മില്‍സ് ബൗള്‍ ചെയ്തത്. ഇവയില്‍ നിന്നും വീഴ്ത്തിയത് ആറു വിക്കറ്റുകള്‍ മാത്രമായിരുന്നു. 11ന് മുകളില്‍ ഇക്കോണമി റേറ്റിലായിരുന്നു ഇത്.

അടുത്ത സീസണില്‍ ജോഫ്ര ആര്‍ച്ചര്‍ ടീമിനൊപ്പം ചേരാനിരിക്കെ മില്‍സിനെ മുംബൈയ്ക്കു ഇനി ആവശ്യമില്ല. അതിനാല്‍ തന്നെ ലേലത്തിനു മുമ്പ് അദ്ദേഹത്തെ മുംബൈ കൈവിടാന്‍ സാധ്യത കൂടുതലാണ്. ഡാനിയേല്‍ സാംസ്, ജയദേവ് ഉനാട്കട്ട് എന്നീ രണ്ടു ഇടംകൈയന്‍ പേസര്‍മാര്‍ മുംബൈ നിരയില്‍ വേറെയുള്ളതും മില്‍സിനു തിരിച്ചടിയാണ്. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റെന്നറിയപ്പെടുന്ന അദ്ദേഹം അപൂര്‍വ്വമായി മാത്രമേ ന്യൂബോള്‍ പരീക്ഷിക്കാറുള്ളൂ.

ഫാബിയന്‍ അലെന്‍

ഫാബിയന്‍ അലെന്‍

വെസ്റ്റ് ഇന്‍ഡീസിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ഫാബിയന്‍ അലെനാണ് ഇനി മുംബൈ ഇന്ത്യന്‍സിനൊപ്പം കാണാന്‍ സാധ്യതയില്ലാത്ത മറ്റൊരാള്‍. ഈ സീസണില്‍ ഒരേയൊരു മല്‍സരത്തില്‍ മാത്രമേ അലെനെ മുംബൈ കളിപ്പിച്ചുള്ളൂ. ഈ മല്‍സരത്തില്‍ 11.5 ഇക്കോണമി റേറ്റില്‍ നേടിയത് ഒരു വിക്കറ്റ് മാത്രമാണ്. അതിനു ശേഷം ഒരു അവസരം പോലും അലെനു നല്‍കാന്‍ മുംബൈ തയ്യാറായില്ല.

മുംബൈയുടെ ടീം ഘടന നോക്കിയാല്‍ അലെന്‍ അവര്‍ക്കു നല്ലൊരു സൈനിങ് ആയിരുന്നില്ലെന്നു തന്നെ പറയാം. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവം നികത്താന്‍ ശേഷിയുള്ള ഒരാളെയായിരുന്നു ടീമിലേക്കു കൊണ്ടു വരേണ്ടിയിരുന്നത്.

അടുത്ത മിനി ലേലത്തില്‍ മുംബൈ തീര്‍ച്ചയായു മികച്ച ഓള്‍റൗണ്ടര്‍ക്കു വേണ്ടി രംഗത്തിറങ്ങുമെന്നുറപ്പാണ്. കരെണ്‍ പൊള്ളാര്‍ഡ് ഈ സീസണില്‍ ശരാശരിയിലും താഴെ പ്രകടനം നടത്തിയതിനാല്‍ ഭാവിയിലേക്കു ഒരു പകക്കാരനെ മുംബൈയ്ക്കു കണ്ടെത്തിയേ തീരൂ. വിദേശ താരങ്ങളുടെ ക്വാട്ടയില്‍ നിയന്ത്രണമുള്ളതിനാല്‍ തന്നെ ഇന്ത്യന്‍ താരങ്ങള്‍ക്കായിരിക്കും മുംബൈ മുന്‍തൂക്കം നല്‍കിയേക്കുക.

മായങ്ക് മര്‍ക്കാണ്ഡെ

മായങ്ക് മര്‍ക്കാണ്ഡെ

അണ്‍ക്യാപ്ഡ് ഇന്ത്യന്‍ യുവ സ്പിന്നര്‍ മായങ്ക് മര്‍ക്കാണ്ഡെയാണ് മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കാന്‍ സാധ്യതയുള്ള മറ്റൊരു താരം. 2018ല്‍ മുംബൈയ്‌ക്കൊപ്പമുള്ള മിന്നുന്ന പ്രകടനത്തിലൂടെയാണ് ലെഗ് സ്പിന്നര്‍ കൂടിയായ മര്‍ക്കാണ്ഡെ താരപദവിയിലേക്കുയര്‍ന്നത്. പിന്നീട് രാജസ്ഥാന്‍ റോയല്‍സിലേക്കു ചേക്കേറിയ താരത്തിനു അവിടെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാനായില്ല. ഇത്തവണത്തെ മെഗാ ലേലത്തില്‍ മര്‍ക്കാണ്ഡെയെ മുംബൈ തിരികെ കൊണ്ടുവരികയായിരുന്നു.

പക്ഷെ രണ്ടാം വരവില്‍ ആദ്യത്തേതു പോലെയൊരു മാജിക്ക് ആവര്‍ത്തിക്കാന്‍ താരത്തിനു സാധിച്ചില്ല. മുരുഗന്‍ അശ്വിനായിരുന്നു മുംബൈ ടീമിലെ മറ്റൊരു പ്രധാന സ്പിന്നര്‍. അശ്വിനു മുംബൈ പ്രഥമ പരിഗണന നല്‍കിയപ്പോള്‍ മര്‍ക്കാണ്ഡെ തഴയപ്പെട്ടു. സീസണ്‍ അവസാനിക്കാനിരിക്കെയായിരുന്നു അദ്ദേഹത്തെ മുംബൈ രണ്ടു മല്‍സരങ്ങളില്‍ മാത്രം കളിപ്പിച്ചത്. പുതുമുഖം റിത്വിക് ഷോക്കീനെയും പരീക്ഷിച്ച ശേഷമാണ് മര്‍ക്കാണ്ഡെയെ മുംബൈ കളിപ്പിച്ചത്.

താരത്തിനോടുള്ള ഈ സമീപനം കാണുമ്പോള്‍ തന്നെ മുംബൈ ടീമില്‍ ദീര്‍ഘകാലം ഉണ്ടാവില്ലെന്നുറപ്പാണ്. മര്‍ക്കാണ്ഡെയെ ഒഴിവാക്കി പകരം ലേലത്തില്‍ കഴിവ് തെളിയിച്ച ഒരു അന്താരാഷ്ട്ര സ്പിന്നറെയായിരിക്കും മുംബൈ ലക്ഷ്യമിടുക.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, May 24, 2022, 16:20 [IST]
Other articles published on May 24, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X