വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'അധികം സന്തോഷിക്കേണ്ട', ഫൈനലില്‍ രാജസ്ഥാന്‍ തോല്‍ക്കും!, മൂന്ന് കാരണങ്ങള്‍ ഇതാ

രാജസ്ഥാനെ ആദ്യ ക്വാളിഫയറില്‍ തോല്‍പ്പിച്ച് ഗുജറാത്ത് ആദ്യം ഫൈനല്‍ ടിക്കറ്റെടുത്തപ്പോള്‍ രണ്ടാം ക്വാളിഫയറില്‍ ആര്‍സിബിയെ തോല്‍പ്പിച്ചാണ് രാജസ്ഥാന്റെ ഫൈനല്‍ പ്രവേശനം

1

അഹമ്മദാബാദ്: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഐപിഎല്‍ 15ാം സീസണിന്റെ ഫൈനല്‍ പോരാളികളെ ഒടുവില്‍ തീരുമാനം ആയിരിക്കുകയാണ്. ആദ്യ ക്വാളിഫയറിലെ നേര്‍ക്കുനേര്‍ പോരാളികളായ ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും തന്നെയാണ് ഏറ്റുമുട്ടുന്നത്. രാജസ്ഥാനെ ആദ്യ ക്വാളിഫയറില്‍ തോല്‍പ്പിച്ച് ഗുജറാത്ത് ആദ്യം ഫൈനല്‍ ടിക്കറ്റെടുത്തപ്പോള്‍ രണ്ടാം ക്വാളിഫയറില്‍ ആര്‍സിബിയെ തോല്‍പ്പിച്ചാണ് രാജസ്ഥാന്റെ ഫൈനല്‍ പ്രവേശനം.

ആരാവും ഫൈനലില്‍ ജയിക്കുകയെന്നത് സംബന്ധിച്ച് പല പ്രവചനങ്ങളുമുണ്ട്. രാജസ്ഥാനെ ആദ്യ ക്വാളിഫയറില്‍ തോല്‍പ്പിച്ച ആത്മവിശ്വാസം ഗുജറാത്തിനുണ്ട്. എന്നാല്‍ ആര്‍സിബിയെ പരാജയപ്പെടുത്തിയെത്തുന്ന രാജസ്ഥാനെ നിസാരക്കാരായി കാണാനാവില്ല. തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ശക്തമായ തിരിച്ചുവരവ് നടത്താന്‍ കെല്‍പ്പുള്ള നിരയാണ് രാജസ്ഥാന്റേത്. ഇത്തവണ ആരാവും കപ്പടിക്കുക ? രാജസ്ഥാന്‍ തോല്‍ക്കാനാണ് സാധ്യത കൂടുതല്‍. മൂന്ന് കാരണങ്ങള്‍ പരിശോധിക്കാം.

ടോപ് ത്രീയെ ആശ്രയിക്കുന്നത് തിരിച്ചടി

ടോപ് ത്രീയെ ആശ്രയിക്കുന്നത് തിരിച്ചടി

രാജസ്ഥാന്‍ റോയല്‍സിന്റെ ഫൈനല്‍ വരെയുള്ള മുന്നേറ്റം പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത് ഒരു കാര്യമാണ്. ടോപ് ത്രീയുടെ പ്രകടനത്തെ ആശ്രയിച്ചാണ് അവര്‍ മുന്നോട്ട് പോകുന്നത്. ടോപ് ത്രീ നിറം മങ്ങിയാല്‍ രാജസ്ഥാന് രക്ഷകരില്ലാത്ത അവസ്ഥ. ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ എന്നിവര്‍ നേരത്തെ പുറത്തായാല്‍ പിന്നെ പ്രതീക്ഷിക്കാവുന്ന താരം ഷിംറോന്‍ ഹെറ്റ്‌മെയര്‍ മാത്രം.

ദേവ്ദത്ത് പടിക്കല്‍, റിയാന്‍ പരാഗ് എന്നിവരില്‍ നിന്ന് ബാറ്റുകൊണ്ട് വലുതായി പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ല. തങ്ങളുടേതായ ദിവസം തിളങ്ങാന്‍ കെല്‍പ്പുള്ളവരാണെങ്കിലും അതിനപ്പുറത്തേക്ക് അവര്‍ക്ക് അത്ഭുതം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് കരുതാനാവില്ല. മികച്ച ബൗളിങ് കരുത്തുള്ള ഗുജറാത്തിനെ രാജസ്ഥാന്റെ ടോപ് ത്രീയെ പെട്ടെന്ന് മടക്കാനായാല്‍ ടീം കൂട്ടത്തകര്‍ച്ച നേരിടുമെന്നുറപ്പ്. ടോപ് ത്രീയെ അമിതമായി ആശ്രയിക്കുന്ന ദൗര്‍ബല്യം രാജസ്ഥാന് തിരിച്ചടിയായേക്കും.

ചഹാലിന്റെ മോശം ഫോം

ചഹാലിന്റെ മോശം ഫോം

രാജസ്ഥാന്റെ ഇതുവരെയുള്ള കുതിപ്പില്‍ ഏറ്റവും നിര്‍ണ്ണായകമായ കാര്യങ്ങളിലൊന്ന് യുസ് വേന്ദ്ര ചഹാലിന്റെ സ്പിന്‍ ബൗളിങ്ങാണ്. മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്തി എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ചഹാലിന് സാധിച്ചിരുന്നു. ഇത് രാജസ്ഥാന്റെ വിജയങ്ങളില്‍ നിര്‍ണ്ണായകമാവുകയും ചെയ്തിരുന്നു. 16 മത്സരങ്ങളില്‍ നിന്ന് 26 വിക്കറ്റുകളാണ് ചഹാല്‍ വീഴ്ത്തിയത്. എന്നാല്‍ അവസാന നാല് മത്സരങ്ങളിലും ചഹാലിന്റെ ഫോം മികച്ചതല്ല. വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുകാട്ടാത്ത ചഹാല്‍ റണ്‍സ് വിട്ടുകൊടുക്കുന്നതിലും പിശുക്കുകാട്ടുന്നില്ല. ഗുജറാത്തിന്റെ റാഷിദ് ഖാന്‍ രാജസ്ഥാന് കടുത്ത ഭീഷണിയാവുമെന്ന കാര്യത്തില്‍ സംശയമില്ല. റാഷിദിന്റെ സ്പിന്നിന് രാജസ്ഥാന്റെ കൈയിലുള്ള മറുപടി ചഹാലാണ്. ഫ്‌ളാറ്റ് പിച്ചില്‍ ആര്‍ അശ്വിന് കാര്യമായൊന്നും ചെയ്യാനില്ലാത്തതിനാല്‍ രാജസ്ഥാന്റെ പ്രതീക്ഷകള്‍ ചഹാലിന്റെ തോളിലാണ്. എന്നാല്‍ നിലവിലെ ചഹാലിന്റെ ഫോം രാജസ്ഥാന് തലവേദനയാണ്.

ഗുജറാത്തിന്റെ ഫിനിഷിങ് കരുത്ത്

ഗുജറാത്തിന്റെ ഫിനിഷിങ് കരുത്ത്

ഗുജറാത്തിനെ ഈ സീസണില്‍ മറ്റുള്ളവരില്‍ നിന്നെല്ലാം വ്യത്യസ്തരാക്കുന്നത് ഒരു കാര്യത്തിലാണ്. അത് ഫിനിഷിങ്ങിലെ മികവാണ്. രാജസ്ഥാന്‍ റോയല്‍സിനെതിരേ ഗുജറാത്തിന് മുന്‍തൂക്കം നല്‍കുന്നതും ഫിനിഷിങ്ങിലെ ഈ മികവാണ്. രാജസ്ഥാന്റെ ഫിനിഷറായി ഷിംറോന്‍ ഹെറ്റ്‌മെയറാണുള്ളത്. ഗ്രൂപ്പു ഘട്ടത്തില്‍ നന്നായി കളിച്ച ഹെറ്റ്‌മെയര്‍ ഇടക്ക് നാട്ടിലേക്ക് മടങ്ങിയിരുന്നു. തിരിച്ചെത്തിയ ശേഷം ഹെറ്റ്‌മെയര്‍ക്ക് പഴയ ഫോമിലേക്ക് ഉയരാനായിട്ടില്ല. റിയാന്‍ പരാഗിനെ ഫിനിഷറെന്ന നിലയില്‍ വിശ്വസിക്കാന്‍ സാധിക്കുന്ന താരമല്ല. ആര്‍ അശ്വിനെയും വിശ്വസ്തനായി വിശേഷിപ്പിക്കാനാവില്ല.

അതേ സമയം ഗുജറാത്തിനെ സംബന്ധിച്ച് മികച്ച ഫിനിഷര്‍മാരാണ് ടീമിലുള്ളത്. രാഹുല്‍ തെവാത്തിയ, ഡേവിഡ് മില്ലര്‍ എന്നീ സൂപ്പര്‍ ഫിനിഷര്‍മാരാണ് ഗുജറാത്തിനുള്ളത്. രണ്ട് പേരും മികച്ച ഫോമിലുമാണ്. ഇതിനോടകം നിരവധി മത്സരങ്ങള്‍ ഇവര്‍ ഭംഗിയായി ഫിനിഷ് ചെയ്യുകയും ചെയ്തു. രാജസ്ഥാന്റെ ഫിനിഷര്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഗുജറാത്തിന്റെ ഫിനിഷര്‍മാര്‍ക്ക് കരുത്ത് കൂടുതല്‍ തന്നെയാണ്.

Story first published: Saturday, May 28, 2022, 13:00 [IST]
Other articles published on May 28, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X