വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഇഷാനെ കൈവിട്ട് മുംബൈ സൂര്യയെ നിലനിര്‍ത്തിയത് മണ്ടത്തരമോ? പരിശോധിക്കാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും ശക്തമായ ടീമുകളിലൊന്നാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ച് കിരീടങ്ങള്‍ അലമാരയിലെത്തിച്ച മുംബൈ എല്ലാ സമയത്തും മികച്ച താരനിരയെ അണിനിരത്തിയിട്ടുള്ള ടീമാണ്. അവസാന സീസണില്‍ പ്ലേ ഓഫ് കാണാതെ പോയ മുംബൈ ഇത്തവണ വലിയൊരു ഉടച്ചുവാര്‍ക്കലിനുള്ള തയ്യാറെടുപ്പിലാണ്. അതിന്റെ ഭാഗമായുള്ള നടപടികളാണ് മെഗാ ലേലത്തിന് മുമ്പായുള്ള താരങ്ങളുടെ നിലനിര്‍ത്തലില്‍ നിന്ന് മുംബൈ വ്യക്തമാക്കുന്നത്.

രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരെ മുംബൈ നിലനിര്‍ത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ഇതില്‍ മൂന്നാമനായ ഇന്ത്യക്കാരന്‍ ആരാണെന്നറിയാനാണ് എല്ലാവരും കാത്തിരുന്നത്. ഹര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവരില്‍ ഒരാളെയാണ് മുംബൈ നിലനിര്‍ത്തുകയെന്നത് വ്യക്തമായിരുന്നു. ഇതില്‍ നിന്ന് സൂര്യകുമാര്‍ യാദവിനെയാണ് മുംബൈ നിലനിര്‍ത്തിയത്. ഹര്‍ദിക്കിന്റെ സമീപകാല പ്രകടനവും മോശം ഫോമും ടീമിലെ സ്ഥാനം നഷ്ടമാവാന്‍ കാരണമാണ്. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷാനെ തഴഞ്ഞ് സൂര്യയെ മുംബൈ നിലനിര്‍ത്തിയതിനോട് പലര്‍ക്കും വിയോജിപ്പുണ്ട്. ഇഷാനെ തഴഞ്ഞ് മുംബൈ സൂര്യയെ നിലനിര്‍ത്താനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

IPL 2022: ക്യാപ്റ്റന്മാരെ ആവിശ്യമുള്ളവര്‍ക്ക് സന്തോഷിക്കാം, അവസരം കാത്ത് ഒഴിവാക്കപ്പെട്ട അഞ്ച് താരങ്ങള്‍IPL 2022: ക്യാപ്റ്റന്മാരെ ആവിശ്യമുള്ളവര്‍ക്ക് സന്തോഷിക്കാം, അവസരം കാത്ത് ഒഴിവാക്കപ്പെട്ട അഞ്ച് താരങ്ങള്‍

സൂര്യകുമാര്‍ യാദവിന്റെ സ്ഥിരത

സൂര്യകുമാര്‍ യാദവിന്റെ സ്ഥിരത

ഇഷാന്‍ കിഷന്‍ ആക്രമണോത്സുകതയുള്ള ബാറ്റ്‌സ്മാനാണ്. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ ഇഷാന് മികവുമുണ്ട്. എന്നാല്‍ സ്ഥിരത പരിഗണിക്കുമ്പോള്‍ സൂര്യകുമാറിന് മുന്‍തൂക്കം അവകാശപ്പെടാം. 2018-2021വരെയുള്ള സീസണുകള്‍ പരിശോധിക്കുമ്പോള്‍ സൂര്യ എല്ലാ സീസണിലും 300 ലധികം റണ്‍സ് നേടിയിട്ടുണ്ട്. ഇഷാന്‍ 2020 സീസണില്‍ സൂര്യയെക്കാള്‍ റണ്‍സ് നേടിയിട്ടുണ്ടെങ്കിലും മറ്റ് രണ്ട് സീസണിലും സൂര്യയെക്കാള്‍ പിന്നിലാണ്. 2021ല്‍ ഫോം ഔട്ടിനെത്തുടര്‍ന്ന് പല മത്സരങ്ങളിലും ഇഷാന്‍ ടീമിന് പുറത്തായിരുന്നു. ഇതെല്ലാം പരിഗണിക്കുമ്പോള്‍ സൂര്യകുമാര്‍ യാദവിനെ മുംബൈ നിലനിര്‍ത്തിയതില്‍ തെറ്റ് പറയാനാവില്ല.

സൂര്യകുമാര്‍ യാദവിന്റെ ഫിനിഷിങ് മികവ്

സൂര്യകുമാര്‍ യാദവിന്റെ ഫിനിഷിങ് മികവ്

ടീമിനെ വിജയത്തിലെത്തിക്കുന്നതില്‍ വലിയ മിടുക്കുകാട്ടുന്ന താരമാണ് സൂര്യകുമാര്‍ യാദവ്. പ്രധാനമായും റണ്‍സ് പിന്തുടരുമ്പോള്‍ സ്ഥിരത കാട്ടാന്‍ സൂര്യകുമാറിന് സാധിക്കുന്നുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും നിലയുറപ്പിച്ച് കളിക്കാന്‍ സൂര്യക്ക് സാധിക്കും. സമ്മര്‍ദ്ദത്തിന് പെട്ടെന്ന് കീഴപ്പെടാത്ത താരംകൂടിയാണ് സൂര്യകുമാര്‍. അതുകൊണ്ട് തന്നെ വിശ്വസ്തനുമാണ്. എതിര്‍ ബൗളര്‍മാരില്‍ എപ്പോഴും സമ്മര്‍ദ്ദം നിലനിര്‍ത്താന്‍ ഇഷാനെക്കാള്‍ സൂര്യക്ക് സാധിക്കും. നിലയുറപ്പിച്ചാല്‍ സൂര്യയുടെ വിക്കറ്റ് നേടുക വളരെ പ്രയാസമാണ്. അതുകൊണ്ട് തന്നെ സൂര്യകുമാറിനെ മുംബൈ കൂടുതല്‍ വിശ്വാസം അര്‍പ്പിച്ചുവെന്ന് പറയാം.

മധ്യ ഓവറുകളില്‍ റണ്‍സുയര്‍ത്താനുള്ള മികവ്

മധ്യ ഓവറുകളില്‍ റണ്‍സുയര്‍ത്താനുള്ള മികവ്

മറ്റ് ബാറ്റ്‌സ്മാന്‍മാരില്‍ നിന്ന് സൂര്യകുമാറിനെ വ്യത്യസ്തനാക്കുന്നത് മധ്യ ഓവറുകളിലെ ബാറ്റിങ് മികവാണ്. പവര്‍പ്ലേക്ക് ശേഷമുള്ള മധ്യ ഓവറുകളിലാണ് മിക്ക ടീമും പ്രയാസപ്പെടുന്നത്. പ്രതീക്ഷിച്ച രീതിയില്‍ റണ്‍സുയര്‍ത്താന്‍ പല താരങ്ങള്‍ക്കും സാധിക്കാറില്ല. എന്നാല്‍ സൂര്യകുമാര്‍ അനായാസമായി റണ്‍സുയര്‍ത്തും. ബൗണ്ടറികളിലൂടെയും വ്യത്യസ്തമായ ഷോട്ടുകളിലൂടെയും റണ്‍സുയര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കാറുണ്ട്. ബൗളര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്ന ഫുട് വര്‍ക്കും സൂര്യക്ക് അവകാശപ്പെടാം. മധ്യ ഓവറുകളിലെ ഈ മികവാണ് സൂര്യയെ നിലനിര്‍ത്താനുള്ള കാര്യങ്ങളിലൊന്ന്.

ഇഷാന്റെയും സൂര്യയുടെയും കരിയര്‍

ഇഷാന്റെയും സൂര്യയുടെയും കരിയര്‍

23കാരനായ ഇഷാന്‍ കിഷന്‍ 61 ഐപിഎല്‍ മത്സരങ്ങളാണ് കളിച്ചത്. 28.47 ശരാശരിയില്‍ 1452 റണ്‍സാണ് ഇഷാന്‍ നേടിയിട്ടുള്ളത്. ഒരു സെഞ്ച്വറി പോലും നേടാത്ത ഇഷാന്റെ ഉയര്‍ന്ന സ്‌കോര്‍ 99 റണ്‍സാണ്. ഒമ്പത് അര്‍ധ സെഞ്ച്വറിയാണ് ഇഷാന്‍ നേടിയിട്ടുള്ളത്.

31കാരനായ സൂര്യകുമാര്‍ യാദവ് 115 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 28.9 ശരാശരിയില്‍ നേടിയത് 2341 റണ്‍സാണ്. ഇതില്‍ 13 അര്‍ധ സെഞ്ച്വറിയാണ് ഉള്‍പ്പെടുക. 82 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

Story first published: Wednesday, December 1, 2021, 16:47 [IST]
Other articles published on Dec 1, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X