വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ലഖ്‌നൗ നായകനായി കെ എല്‍ രാഹുല്‍ ഇനി വേണ്ട, മാറ്റണം, മൂന്ന് കാരണങ്ങളിതാ

ലഖ്‌നൗ എലിമിനേറ്റര്‍ കാണാതെ പുറത്തായപ്പോള്‍ കൂടുതല്‍ ആളുകളും രാഹുലിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ചു. എന്നാല്‍ രാഹുലിന്റെ മെല്ലപ്പോക്ക് ബാറ്റിങ്ങാണ് ടീമിന്റെ തോല്‍വിക്ക് കാരണമെന്ന അഭിപ്രായക്കാരുമുണ്ട്

1

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ എലിമിനേറ്ററില്‍ തോറ്റ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് പുറത്തായിരിക്കുകയാണ്. വാശിയേറിയ പോരാട്ടത്തില്‍ ആര്‍സിബിയോട് 14 റണ്‍സിനാണ് കെ എല്‍ രാഹുലും സംഘവും തോറ്റത്. റണ്ണൊഴുക്ക് കണ്ട മത്സരത്തില്‍ ആര്‍സിബി മുന്നോട്ട് വെച്ച 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗ ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് നേടിയത്. ലഖ്‌നൗവിനായി കെ എല്‍ രാഹുല്‍ 58 പന്തില്‍ 79 റണ്‍സുമായി തിളങ്ങിയെങ്കിലും വിജയത്തിലേക്കെത്തിക്കാനായില്ല. മൂന്ന് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെയാണ് രാഹുല്‍ തിളങ്ങിയത്.

എന്നാല്‍ വിജയത്തിലേക്കെത്തിക്കാനായില്ല. ലഖ്‌നൗ എലിമിനേറ്റര്‍ കാണാതെ പുറത്തായപ്പോള്‍ കൂടുതല്‍ ആളുകളും രാഹുലിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ചു. എന്നാല്‍ രാഹുലിന്റെ മെല്ലപ്പോക്ക് ബാറ്റിങ്ങാണ് ടീമിന്റെ തോല്‍വിക്ക് കാരണമെന്ന അഭിപ്രായക്കാരുമുണ്ട്. അടുത്ത സീസണില്‍ കെ എല്‍ രാഹുലിനെ നായകസ്ഥാനത്ത് നിന്ന് മാറ്റുന്നതാവും ലഖ്‌നൗവിന് കൂടുതല്‍ ഗുണം ചെയ്യുക. മൂന്ന് കാരണങ്ങളറിയാം.

ആക്രമിച്ച് കളിക്കുന്ന ബാറ്റ്‌സ്മാനെ ലഭിക്കും

ആക്രമിച്ച് കളിക്കുന്ന ബാറ്റ്‌സ്മാനെ ലഭിക്കും

നായകനെന്ന നിലയില്‍ കെ എല്‍ രാഹുല്‍ കളിക്കുമ്പോള്‍ അദ്ദേഹത്തിന് സ്വാഭാവിക ശൈലിയില്‍ കളിക്കാന്‍ സാധിക്കുന്നില്ല. പലപ്പോഴും നന്നായി തുടങ്ങുമെങ്കിലും നായകനായതിനാല്‍ത്തന്നെ ആംഗര്‍ റോളിലേക്ക് പലപ്പോഴും തന്റെ റോള്‍ മാറ്റാന്‍ രാഹുല്‍ നിര്‍ബന്ധിതനാവുന്നു. ഇത് മൂലം ഒറ്റക്ക് മത്സരം ജയിപ്പിക്കാന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാനെയാണ് ടീമുകള്‍ക്ക് നഷ്ടമാകുന്നത്. ലഖ്‌നൗവിന്റെ നായകനായി രാഹുല്‍ ഇറങ്ങുമ്പോഴും സമാന പ്രശ്‌നമാണ് നേരിടുന്നത്. പലപ്പോഴും വലിയ സ്‌ട്രൈക്കറേറ്റില്‍ കളിക്കാന്‍ രാഹുലിന് സാധിക്കാതെ വരുന്നു. നായകസ്ഥാനത്ത് നിന്ന് മാറ്റിയാല്‍ തന്റെ സ്വാഭാവിക ശൈലിയില്‍ ഓപ്പണിങ്ങില്‍ തകര്‍ത്തടിക്കാന്‍ രാഹുലിന് സാധിക്കും. ഇത് ടീമിന് കൂടുതല്‍ ഗുണം ചെയ്യാനാണ് സാധ്യത.

സമ്മര്‍ദ്ദത്തിന് അടിമപ്പെടുന്നു

സമ്മര്‍ദ്ദത്തിന് അടിമപ്പെടുന്നു

നായകനെന്ന നിലയില്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കുന്നതില്‍ രാഹുല്‍ ഒരു പരാജയമാണെന്ന് തന്നെ പറയാം. പഞ്ചാബ് കിങ്‌സിന്റെ നായകനായപ്പോഴും സമാന പ്രശ്‌നം രാഹുല്‍ നേരിട്ടിരുന്നു. ടീം വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ഉചിതമായ തീരുമാനങ്ങളെടുക്കാനും സമ്മര്‍ദ്ദ ഘട്ടത്തില്‍ വെല്ലുവിളി ഏറ്റെടുത്ത് മുന്നില്‍ നിന്ന് നയിക്കാനും രാഹുല്‍ അത്ര മിടുക്കനല്ല. ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ലഭിച്ചപ്പോഴും സമ്മര്‍ദ്ദം രാഹുലിനെ കീഴ്‌പ്പെടുത്തിയിരുന്നു.

ആര്‍സിബിക്കെതിരായ എലിമിനേറ്ററില്‍ ആര്‍സിബി വലിയ സ്‌കോര്‍ നേടിയപ്പോഴുള്ള രാഹുലിന്റെ ശരീര ഭാഷ തന്നെ തോറ്റവരെപ്പോലെയായിരുന്നു. കൂടാതെ ബാറ്റിങ് ഓഡറില്‍ കൃത്യമായി താരങ്ങളെ ഇറക്കാനും നായകനെന്ന നിലയില്‍ രാഹുലിന് സാധിക്കാതെ പോയി. എവിന്‍ ലൂയിസിനെ ആറാമനായി ഇറക്കിയ തീരുമാനമെല്ലാം വലിയ മണ്ടത്തരം തന്നെയാണ്. ടി20 ഫോര്‍മാറ്റില്‍ അതിവേഗ തീരുമാനങ്ങളെടുക്കേണ്ട ഘട്ടത്തില്‍ രാഹുല്‍ പലപ്പോഴും നിരാശപ്പെടുത്തുണ്ടെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.

 ആക്രമണോത്സകത കുറവ്

ആക്രമണോത്സകത കുറവ്

ടി20 ഫോര്‍മാറ്റില്‍ ആക്രമണോത്സകത വളരെ പ്രധാനപ്പെട്ട ഘടകമാണ്. എതിരാളികളെ പ്രകോപിപ്പിക്കുകയും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടാനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടതുമെല്ലാം വളരെ പ്രധാനപ്പെട്ട കാര്യമാണ്. താരങ്ങളെ ഊര്‍ജ്ജ സ്വലതയോടെ നിലനിര്‍ത്താന്‍ നായകന്‍ ആക്രമണോത്സകതയുള്ള താരമായിരിക്കണം. രാഹുല്‍ പൊതുവേ ശാന്തനായ താരമാണ്. താരങ്ങളെ ഉന്മേഷവാന്മാരാക്കാനും പ്രചോദിപ്പിക്കാനും പലപ്പോഴും രാഹുല്‍ എന്ന നായകന്‍ പരാജയപ്പെടുന്നു. എംഎസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ എന്നിവരിലെല്ലാം കാണുന്ന പോരാട്ടവീര്യം നായകനെന്ന നിലയില്‍ പലപ്പോഴും രാഹുലില്‍ കാണാന്‍ സാധിക്കുന്നില്ല. നല്ലൊരു ബാറ്റ്‌സ്മാനായി മാത്രം രാഹുലിനെ പരിഗണിച്ചാല്‍ അതിവേഗം സ്ഥിരതയോടെ ബാറ്റ് ചെയ്യുന്ന ഒരു താരത്തെ ടീമിന് ലഭിക്കും. നായകനാക്കുമ്പോള്‍ അദ്ദേഹത്തിന് ആ പദവിയോട് കൂറുകാട്ടാന്‍ ആവുന്നില്ലെന്ന് പറയാം.

Story first published: Thursday, May 26, 2022, 16:28 [IST]
Other articles published on May 26, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X