IPL 2022: ഇവര്‍ ആരെയും എറിഞ്ഞിടും, വിക്കറ്റ് വേട്ടയില്‍ ആ സിഎസ്‌കെ താരത്തെ ഭയപ്പെടണം
മുംബെെ: ഐപിഎല്ലിന്റെ പതിനഞ്ചാം സീസണ്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ഉള്ളത്. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ്. ഐപിഎല്‍ ഫൈനലിന്റെ തുടര്‍ച്ച തന്നെയാണ് ആദ്യത്തെ മത്സരത്തിലും കാണുക. രണ്ട് ടീമുകളും സുപ്രധാന താരങ്ങളെ നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ മാറ്റങ്ങളും ഒപ്പം ധാരാളമായിട്ടുണ്ട്. രണ്ട് ടീമിനും പുതിയ ക്യാപ്റ്റനാണ് ഉള്ളത്. കെകെആറിന് ശ്രേയസ് അയ്യരാണ് ക്യാപ്റ്റനായി ഉള്ളത്. 12.25 കോടിക്കാണ് അയ്യരെ കെകെആര്‍ ടീമിലെത്തിച്ചത്.
സിഎസ്‌കെയ്ക്ക് എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സി ഇനിയുണ്ടാവില്ല. പകരം രവീന്ദ്ര ജഡേജയ്ക്കാണ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയിരിക്കുന്നത്. അന്താരാഷ്ട്ര മത്സരങ്ങള്‍ ഉള്ളത് കൊണ്ട് നിരവധി വിദേശ കളിക്കാര്‍ ഇത്തവണ ഉണ്ടാവില്ല. അതുകൊണ്ട് തന്നെ മത്സരം ഏത് ദിശയിലേക്ക് മാറുമെന്നത് സസ്‌പെന്‍സാണ്. ആര്‍ക്കും കൃതമായ ആധിപത്യമുണ്ടെന്ന് പറയാനാവില്ല. വാങ്കഡെയിലെ പിച്ചില്‍ ബൗളര്‍മാര്‍ക്ക് പക്ഷേ ജോലി എളുപ്പമാവില്ല. എന്നാല്‍ മത്സരത്തിന് മുമ്പ് തന്നെ കളത്തില്‍ വിക്കറ്റുകള്‍ എടുക്കുമെന്ന് പ്രതീക്ഷയുള്ളവരുമുണ്ട്. അത്തരത്തില്‍ മൂന്ന് ഇംപാക്ട് ബൗളര്‍മാരാണ് ഇന്ന് കളത്തില്‍ ഇറങ്ങുന്നത്. ഇന്ന് അവരുടെ ദിനമാവാനാണ് സാധ്യത കൂടുതല്‍.

സിഎസ്‌കെയുടെ കുന്തമുന തന്നെ ഇന്നത്തെ മത്സരത്തിലെ പ്രധാന അപകടകാരി. വിന്‍ഡീസ് താരം കൂടിയായ ഡ്വെയ്ന്‍ ബ്രാവോ. ബാറ്റ് കൊണ്ട് വെടിക്കെട്ട് തീര്‍ക്കാനും പന്ത് കൊണ്ട് എതിരാളികളെ കുരുക്കാനും ഒരുപോലെ സാധിക്കുന്ന താരമാണ് ബ്രാവോ. സിഎസ്‌കെയുടെ ഏറ്റവും വലിയ വിജയമെന്നും, ഐപിഎല്ലിന്റെ ഓള്‍റൗണ്ടര്‍ എന്നും വിശേഷിപ്പിക്കാവുന്ന താരമാണ് ബ്രാവോ. കഴിഞ്ഞ രണ്ട് സീസണിലായി പഴയത് പോലെ മികവിലെത്തിയില്ലെങ്കിലും ധോണി പല ഘട്ടങ്ങളിലായി ബ്രാവോയെ ഉപയോഗിച്ചിരുന്നു. ഒരിക്കലും എഴുതി തള്ളാന്‍ സാധിക്കില്ല ബ്രാവോയെ.
ഇത്തവണ ലേലത്തിലേക്ക് സിഎസ്‌കെ നല്‍കിയെങ്കിലും 4.40 കോടി രൂപയ്ക്ക് തിരിച്ച് പിടിച്ചു. ഒരു വേരിയേഷന്‍സ് ബൗളിംഗില്‍ ഉള്ള താരമാണ് അദ്ദേഹം. മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളില്‍ ബ്രാവോയ്ക്കുള്ള കൈയ്യടക്കം വേറെ ലെവലാണ്. വാങ്കഡെ സ്‌റ്റേഡിയത്തില്‍ 16 മത്സരങ്ങളില്‍ നിന്ന് 21 വിക്കറ്റുകളും ബ്രാവോ നേടിയിട്ടുണ്ട്. ഇത് പരിശോധിക്കുമ്പോള്‍ തന്നെ മനസ്സിലാവും ബ്രാവോ ആദ്യ മത്സരത്തില്‍ തകര്‍ക്കുമെന്ന്. ബ്രാവോയും ആേ്രന്ദ റസ്സലും തമ്മിലുള്ള മത്സരമായും സിഎസ്‌കെ-കെകെആര്‍ പോരാട്ടത്ത കൊണാം.

കീവീസ് പേസ് പടക്കുതിര ആദം മില്‍നെയാണ് മറ്റൊരു അപകടകാരിയായ താരം. ദീപക് ചാഹറിന്റെ അഭാവത്തില്‍ മില്‍നെ തിളങ്ങാന്‍ സാധ്യത ഏറെയാണ്. 1.90 കോടി രൂപയ്ക്കാണ് താരലേലത്തില്‍ സിഎസ്‌കെ മില്‍നെയെ സ്വന്തമാക്കി. അതിവേഗത്തില്‍ പന്തെറിയാനും, ബാറ്റ്‌സ്മാനെ സമ്മര്‍ദത്തിലാക്കാനുള്ള കഴിവ് മില്‍നെയ്ക്കുണ്ട്. മുംബൈ ഇന്ത്യന്‍സിലായിരുന്നു മുമ്പ് മില്‍നെ കളിച്ചത്. അതുകൊണ്ട് തന്നെ വാങ്കഡെയില്‍ മുമ്പ് കളിച്ചിട്ടുമുണ്ട് താരം. അതിന്റെ മൂന്‍തൂക്കം അദ്ദേഹത്തിനുണ്ട്. ന്യൂബോളില്‍ എങ്ങനെ സിഎസ്‌കെ മുന്നേറുമെന്ന ചോദ്യത്തിനുത്തരമാണ് മില്‍നെ. കെകെആറിന് വലിയ വെല്ലുവിളിയായിരിക്കും കിവീസ് താരം. ബൗണ്‍സറും യോര്‍ക്കറുകളും ഡെത്ത് ഓവറുകളില്‍ എറിയാനു മിടുക്കനാണ് മില്‍നെ. കെകെആറിന് സിഎസ്‌കെയെ ഭയക്കാന്‍ മില്‍നെ വലിയ ഉദാഹരണമാണ്. സെന്‍ട്രല്‍ ഡിസ്ട്രിക്ടസിനായി ആറ് മത്സരത്തില്‍ നിന്ന് 9 വിക്കറ്റെടുത്താണ് മില്‍നെയുടെ വരവ്.

ഐപിഎല്ലില്‍ ഒരു മുഖവുരയും വേണ്ടാത്ത താരമാണ് സുനില്‍ നരെയ്ന്‍. കെകെആറിന്റെ ഏറ്റവും വിജയശില്‍പ്പിയാണ് നരെയ്ന്‍. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് വെടിക്കെട്ട് ബാറ്റിംഗും, എറിഞ്ഞ് പിടിക്കേണ്ടിടത്ത് അതും സാധ്യമാക്കുന്ന മാന്ത്രികനാണ് നരെയ്ന്‍. അപാര ഫോമിലാണ് താരം ഇപ്പോള്‍ കളിക്കുന്നത്. അടുത്തിടെ സമാപിച്ച ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു താരം നടത്തിയത്. ഫൈനലില്‍ മാന്‍ ഓഫ് ദ മാച്ചും താരമായിരുന്നു. സിഎസ്‌കെയ്‌ക്കെതിരെ കെകെആറിന്റെ എക്കാലത്തെയും വലിയ കരുത്താണ് നരെയ്ന്‍. 19 മത്സരത്തില്‍ 24 വിക്കറ്റാണ് സിഎസ്‌കെയ്‌ക്കെതിരെ നരെയ്ന്‍ ഇതുവരെ നേരിടയത്. കെകെആറിന്റെ തിരിച്ചുവരവിന് പ്രധാന കാരണവും നരെയ്ന്‍ തന്നെയാണ്. സ്പിന്‍ ബൗളിംഗില്‍ ചെന്നൈയെ തളയ്ക്കാന്‍ നരെയ്‌ന് സാധിക്കുമെന്ന് ഉറപ്പാണ്. എങ്കില്‍ ചാമ്പ്യന്മാര്‍ക്ക് ആദ്യ പോരാട്ടം വിജയിക്കുക കടുപ്പമാകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications