വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'മുംബൈ എല്ലാം നേരത്തെ തീരുമാനിച്ചു', ഹര്‍ദിക്കിന്റെ പകരക്കാരന്‍ അവന്‍ തന്നെ, ആരെന്നറിയാം

സമീപകാലത്തെ തുടര്‍ പരിക്കുകളും മോശം പ്രകടനവുമെല്ലാം ഹര്‍ദിക്കിനെ ഒഴിവാക്കാന്‍ മുംബൈയെ പ്രേരിപ്പിച്ച ഘടകങ്ങളാണെന്ന് പറയാം

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മെഗാ ലേലത്തിന് മുമ്പ് നാല് താരങ്ങളെയാണ് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയത്. നായകനായി രോഹിത് ശര്‍മ തുടരുമ്പോള്‍, കീറോണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ് എന്നിവരെയും മുംബൈ നിലനിര്‍ത്തി. ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, ട്രന്റ് ബോള്‍ട്ട്, ക്വിന്റന്‍ ഡീകോക്ക് എന്നിവരെയെല്ലാം മുംബൈ ഒഴിവാക്കിയിരിക്കുകയാണ്. ഇതില്‍ ഹര്‍ദിക് പാണ്ഡ്യയെ മുംബൈ കൈവിട്ടതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്.

ഏഴ് വര്‍ഷത്തോളം മുംബൈയുടെ ഭാഗമായിത്തുടര്‍ന്ന ശേഷമാണ് ഹര്‍ദിക് പാണ്ഡ്യയെ ടീം ഒഴിവാക്കിയത്. സമീപകാലത്തെ തുടര്‍ പരിക്കുകളും മോശം പ്രകടനവുമെല്ലാം ഹര്‍ദിക്കിനെ ഒഴിവാക്കാന്‍ മുംബൈയെ പ്രേരിപ്പിച്ച ഘടകങ്ങളാണെന്ന് പറയാം. മുംബൈ വിട്ട ഹര്‍ദിക് അഹമ്മദാബാദിന്റെ നായകനായാണ് പുതിയ സീസണിലേക്കെത്തുന്നത്. 15 കോടി പ്രതിഫലവും ലഭിക്കും. ഹര്‍ദിക്കിന്റെ അഭാവത്തില്‍ മുംബൈ പകരക്കാരനായി ആരെ കൊണ്ടുവരുമെന്നത് എല്ലാവരും ഉറ്റുനോക്കുന്ന ചോദ്യമാണ്. മൂന്ന് താരങ്ങളെയാണ് മുംബൈ ലക്ഷ്യം വെക്കുന്നത്. അത് ആരൊക്കെയാണെന്നറിയാം.

അനുകുല്‍ റോയ്

അനുകുല്‍ റോയ്

2018 മുതല്‍ മുംബൈ ഇന്ത്യന്‍സ് ടീമിനൊപ്പമുള്ള യുവ ഓള്‍റൗണ്ടറാണ് അനുകുല്‍ റോയ്. 2018ലെ അണ്ടര്‍ 19 ലോകകപ്പിലെ ശ്രദ്ധേയ പ്രകടനത്തോടെയാണ് അനുകുല്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. ആറ് മത്സരത്തില്‍ നിന്ന് 14 വിക്കറ്റുമായി അനുകുല്‍ ഗംഭീര പ്രകടനമാണ് നടത്തിയത്. ഇടം കൈയന്‍ സ്പിന്നറും ഇടം കൈയന്‍ ബാറ്റ്‌സ്മാനുമായ താരം രവീന്ദ്ര ജഡേജയെപ്പോലെ ടീമിന് ഗുണം ചെയ്യുന്ന താരമാണ്. എടുത്തുപറയേണ്ട മറ്റൊരു കാര്യം താരത്തിന്റെ ഫീല്‍ഡിങ്ങാണ്. അവസരം ലഭിച്ചപ്പോഴെല്ലാം മിന്നല്‍ ഫീല്‍ഡിങ്ങുമായി ഞെട്ടിക്കാന്‍ അനുകുലിനായിട്ടുണ്ട്.

ഹര്‍ദിക്കിനൊപ്പം തന്നെ നില്‍ക്കുന്ന ഫീല്‍ഡിങ്ങാണ് അനുകുലിന്റേത്. ഒരു മത്സരമാണ് അദ്ദേഹം മുംബൈക്കായി കളിച്ചത്. രണ്ട് ഓവര്‍ എറിഞ്ഞ് 11 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും നേടി. ഈ മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചില്ല. ടി20യിലെ അദ്ദേഹത്തിന്റെ കണക്കുകളും വലിയ പ്രതീക്ഷ നല്‍കുന്നതാണ്. 31 ടി20യില്‍ നിന്ന് 304 റണ്‍സാണ് അദ്ദേഹം നേടിയത്. 19 വിക്കറ്റും താരത്തിന്റെ പേരിലുണ്ട്. 141.39 എന്ന മികച്ച സ്‌ട്രൈക്കറേറ്റും താരത്തിനുണ്ട്. മധ്യനിരയില്‍ വമ്പന്‍ ഷോട്ടുകള്‍ക്ക് കളിക്കാന്‍ അനുകുലിന് മികവുണ്ട്. അതുകൊണ്ട് തന്നെ അനുകുലിനാണ് മുഖ്യ പരിഗണന നല്‍കുന്നത്.

റിഷി ധവാന്‍

റിഷി ധവാന്‍

വലിയ ഇടവേളക്ക് ശേഷം ഇത്തവണത്തെ ഐപിഎല്ലിലൂടെ തിരിച്ചുവരാന്‍ തയ്യാറെടുക്കുന്ന റിഷി ധവാനെയും മുംബൈ നോട്ടമിടുന്നു. നേരത്തെ മുംബൈ ഇന്ത്യന്‍സിനുവേണ്ടി കളിച്ചിട്ടുള്ള റിഷി പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകളുടെയും ഭാഗമായിട്ടുണ്ട്. സമീപകാലത്തെ മിന്നും പ്രകടനമാണ് റിഷി ധവാനെ മുംബൈ നോട്ടമിടാന്‍ കാരണം. മീഡിയം പേസ് ഓള്‍റൗണ്ടറായ താരം മധ്യനിരയില്‍ തകര്‍പ്പന്‍ ബാറ്റിങ്ങും കാഴ്ചവെക്കാന്‍ കെല്‍പ്പുള്ളവനാണ്. 26 ഐപിഎല്ലില്‍ നിന്ന് 18 വിക്കറ്റും 153 റണ്‍സുമാണ് റിഷിയുടെ പേരിലുള്ളത്. ഇന്ത്യക്കായി മൂന്ന് ഏകദിനവും ഒരു ടി20യും അദ്ദേഹം കളിച്ചിട്ടുണ്ട്. 2016ന് ശേഷം ഇന്ത്യന്‍ ടീമിലും കളിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടില്ല.

ഷാരൂഖ് ഖാന്‍

ഷാരൂഖ് ഖാന്‍

ഓള്‍റൗണ്ടറായ ഷാരൂഖ് ഖാന്‍ മധ്യ നിരയില്‍ ഫിനിഷര്‍ റോളില്‍ കളിക്കാന്‍ കെല്‍പ്പുള്ളവനാണ്. പഞ്ചാബ് കിങ്‌സ് താരമായ ഷാരൂഖ് ഖാനെ ടീം കൈവിട്ടതോടെ മുംബൈ ഇന്ത്യന്‍സ് അദ്ദേഹത്തെ നോട്ടമിട്ടിരിക്കുകയാണ്. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള ഷാരൂഖ് സമീപകാലത്തെ ആഭ്യന്തര ടൂര്‍ണമെന്റുകളിലെല്ലാം തമിഴ്‌നാടിനായി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. തന്റെ ഉയരക്കൂടുതലിനെയും കരുത്തിനെയും കളത്തില്‍ നന്നായി ഉപയോഗിക്കുന്ന ഷാരൂഖ് ഖാന്‍ ഹര്‍ദിക്കിന്റെ പകരക്കാരനായി ഫിനിഷര്‍ റോളില്‍ യോഗ്യനാണ്.

Story first published: Wednesday, January 26, 2022, 11:46 [IST]
Other articles published on Jan 26, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X