വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: പഞ്ചാബിന് കപ്പടിക്കണോ ? വേണം ഈ മൂന്ന് മാറ്റങ്ങള്‍, എന്തൊക്കെയാണെന്നറിയാം

പരിശീലകന്‍ അനില്‍ കുംബ്ലെയെ പുറത്താക്കണമെന്നും പുതിയ ശൈലി ടീമിന് വേണമെന്നുമെല്ലാമാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലും പ്രതീക്ഷക്കൊത്ത പ്രകടനമല്ല പഞ്ചാബ് കിങ്‌സ് കാഴ്ചവെച്ചത്. ഇത്തവണ വലിയ മാറ്റങ്ങളോടെ ഇറങ്ങിയിട്ടും കാര്യമായൊന്നും ചെയ്യാന്‍ പഞ്ചാബിന് സാധിച്ചിട്ടില്ല. 13 മത്സരങ്ങളില്‍ നിന്ന് ആറ് ജയവും ഏഴ് തോല്‍വിയുമായി 12 പോയിന്റുള്ള പഞ്ചാബ് ഏഴാം സ്ഥാനത്താണ്. ഇത്തവണയും ടീമിന്റെ പ്ലേ ഓഫ് സാധ്യതകള്‍ കുറവാണ്. ഇതുവരെ കിരീടം നേടാനാവാത്ത പഞ്ചാബിനെതിരേ വലിയ ട്രോളുകളും വിമര്‍ശനങ്ങളും ഇതിനോടകം ഉയര്‍ന്ന് കഴിഞ്ഞു.

പരിശീലകന്‍ അനില്‍ കുംബ്ലെയെ പുറത്താക്കണമെന്നും പുതിയ ശൈലി ടീമിന് വേണമെന്നുമെല്ലാമാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ടീം കപ്പിനായുള്ള പരിശ്രമം നടത്തുന്നതായി തോന്നുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഇത്തവണ മെഗാ ലേലത്തില്‍ മികച്ച ബൗളര്‍മാരെ പഞ്ചാബ് വാങ്ങിയില്ലെന്നും ആക്ഷേപം ഉന്നയിക്കുന്നുണ്ട്. അടുത്ത സീസണില്‍ പഞ്ചാബ് വലിയ മാറ്റങ്ങളോടെയാവും ഇറങ്ങുകയെന്ന് ഉറപ്പ്. കുംബ്ലെയെ പരിശീലകസ്ഥാനത്ത് നിന്ന് നീക്കാനും സാധ്യതകളേറെ. എന്നാല്‍ കുംബ്ലെയെ മാറ്റി പുതിയ പരിശീലകനെത്തിയാല്‍ പഞ്ചാബിന് കപ്പടിക്കാനാവുമോ ? എവിടെയാണ് ടീം മെച്ചപ്പെടേണ്ടത്. നിലവിലെ പ്രകടനം വിലയിരുത്തി ടീം എവിടെയൊക്കെയാണ് മാറ്റം വരുത്തേണ്ടതെന്ന് പരിശോധിക്കാം.

ബാറ്റിങ് സമീപനം മാറണം

ബാറ്റിങ് സമീപനം മാറണം

ടി20ക്കനുസരിച്ചുള്ള ബാറ്റിങ് സമീപനമല്ല പഞ്ചാബ് കിങ്‌സിന്റേതെന്ന് പറയാം. 13 മത്സരത്തിലെ അവരുടെ പ്രകടനവും അവസാന സീസണിലെ അവരുടെ പ്രകടനവും വിലയിരുത്തുമ്പോള്‍ ബാറ്റിങ്ങില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്ന് പറയാം. ഓപ്പണര്‍മാര്‍ അതിവേഗം റണ്‍സുയര്‍ത്തേണ്ടതായുണ്ട്. ജോണി ബെയര്‍സ്‌റ്റോയെ ഓപ്പണറാക്കി പരീക്ഷിച്ചത് വളരെ വൈകിയാണ്. ടീമില്‍ ആരൊക്കെ ആംഗര്‍ റോളില്‍ കളിക്കണമെന്നതും അതിവേഗം ആരൊക്കെ റണ്‍സുയര്‍ത്തണമെന്നതും കൃത്യമായി തീരുമാനിക്കേണ്ടതായുണ്ട്. ഇത്തവണത്തെ പഞ്ചാബിന്റെ പ്രകടനം കാണുമ്പോള്‍ ഇത്തരമൊരു വ്യക്തമായ പദ്ധതികളുടെ പ്രശ്‌നം നിഴലിച്ച് നില്‍ക്കുന്നു. അടുത്ത സീസണില്‍ ടീമിന്റെ ബാറ്റിങ് സമീപനമാണ് ആദ്യം മാറേണ്ടത്.

സംതുലിതമായ പ്ലേയിങ് 11നെ ഇറക്കണം

സംതുലിതമായ പ്ലേയിങ് 11നെ ഇറക്കണം

ഇത്തവണത്തെ പഞ്ചാബിന്റെ പ്ലേയിങ് 11ല്‍ നിരവധി പ്രശ്‌നങ്ങള്‍ കാണാന്‍ സാധിച്ചിരുന്നു. സംതുലിതമായ പ്ലേയിങ് 11നെ സൃഷ്ടിക്കാന്‍ ഇത്തവണ പഞ്ചാബിന് സാധിച്ചില്ലെന്ന് പറയാം. ആരൊക്കെ എവിടെയൊക്കെ ബാറ്റ് ചെയ്യണമെന്നതില്‍ വ്യക്തമായ ധാരണ ഇത്തവണ ഇല്ലാതെ പോയി. ജോണി ബെയര്‍സ്‌റ്റോയെ ഉപയോഗിച്ചതിലും ഷാരൂഖ് ഖാനെ ഉപയോഗിച്ചതിലുമെല്ലാം ടീമിന് പിഴച്ചു. ഫിനിഷര്‍ റോളില്‍ ഷാരൂഖിന് തിളങ്ങാനാവാതെ വന്നപ്പോള്‍ പൂര്‍ണ്ണമായും സൈഡ് ബെഞ്ചിലിരുത്താതെ കൂടുതല്‍ പിന്തുണ നല്‍കേണ്ടതായിരുന്നു. മധ്യനിരയിലേക്ക് ഓള്‍റൗണ്ടര്‍ റിഷി ധവാനെ പരിഗണിച്ചത് വളരെ വൈകിയാണ്. അടുത്ത സീസണില്‍ താരങ്ങളുടെ മികവ് മനസിലാക്കി മികച്ച പ്ലേയിങ് 11നെ സൃഷ്ടിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം പഞ്ചാബ് വീണ്ടും നാണംകെടും.

ടീമില്‍ നിരന്തരം അഴിച്ചുപണി പാടില്ല

ടീമില്‍ നിരന്തരം അഴിച്ചുപണി പാടില്ല

പഞ്ചാബ് കിങ്‌സ് ഇത്തവണ നിരവധി മാറ്റങ്ങള്‍ പ്ലേയിങ് 11ല്‍ വരുത്തിയിട്ടുണ്ട്. ഷാരൂഖ് ഖാന്‍, ഒഡെയ്ന്‍ സ്മിത്ത്, ജോണി ബെയര്‍സ്‌റ്റോ, മായങ്ക് അഗര്‍വാള്‍ എന്നിവരെയെല്ലാം പഞ്ചാബ് ഉപയോഗിച്ചതില്‍ പിഴവ് സംഭവിച്ചു. പ്ലേയിങ് 11ലെ താരങ്ങളുടെ ബാറ്റിങ് പൊസിഷനില്‍ അടിക്കടി മാറ്റങ്ങള്‍ വരുത്തി. ഇതെല്ലാം പഞ്ചാബിന് തിരിച്ചടിയായി മാറി. അനില്‍ കുംബ്ലെയെന്ന പരിശീലകനെ പഞ്ചാബ് മാറ്റേണ്ടതായുണ്ട്. ടി20ക്കനുസരിച്ചുള്ള പദ്ധതികള്‍ മെനയുന്നതില്‍ കുംബ്ലെ പരാജയമാണെന്ന് പറയാതിരിക്കാനാവില്ല. കഗിസോ റബാഡ, അര്‍ഷദീപ് സിങ് എന്നിവര്‍ പേസ് നിരയില്‍ ഭേദപ്പെട്ട് നിന്നെങ്കിലും മികച്ച മൂന്നാം പേസറുടെ അഭാവം പഞ്ചാബിലുണ്ടായിരുന്നു. ഇത്തവണ മെഗാ ലേലത്തില്‍ കൂടുതല്‍ പണം കൈവശമുണ്ടായിരുന്ന ടീമുകളിലൊന്നായിരുന്നിട്ടും അതിനെ വേണ്ടവിധം ഉപയോഗിക്കാന്‍ പഞ്ചാബിനായില്ല.

Story first published: Thursday, May 19, 2022, 16:52 [IST]
Other articles published on May 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X