IPL 2022: സൂര്യകുമാറിന് സമ്മര്‍ദം, മുംബൈയെ തോല്‍പ്പിച്ചത് ആ ഓവറെന്ന് മഞ്ജരേക്കര്‍
മുംബൈ: ഇത്തവണത്തെ ഐപിഎല്ലില്‍ മുംബൈ വലിയൊരു പ്രതിസന്ധിയെ നേരിടുകയാണ്. ഈ സീസണിലെ അഞ്ചാമത്തെ തോല്‍വിയാണ് അവര്‍ വഴങ്ങിയിരിക്കുന്നത്. ഇത്തവണ ഒരു ജയം പോലും നേടാത്ത ഏക ടീമായും അവര്‍ മാറിയിരിക്കുകയാണ്. ഇന്നലെ പഞ്ചാബ് കിംഗ്‌സിനോട് പന്ത്രണ്ട് റണ്‍സിനാണ് മുംബൈ തോറ്റത്. 199 റണ്‍സ് വിജയലക്ഷ്യമാണ് മുംബൈ ഉയര്‍ത്തിയത്. എന്നാല്‍ മുംബൈയുടെ പോരാട്ടം 186 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. വമ്പനടികള്‍ക്ക് ശേഷം മുംബൈ സമ്മര്‍ദത്തിലേക്ക് വീണെന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നു. സൂര്യകുമാര്‍ യാദവിനും ആ സമ്മര്‍ദത്തെ അതിജീവിക്കാനായില്ലെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

സൂര്യകുമാര്‍ യാദവ് ഗംഭീര ബാറ്റിംഗാണ് കാഴ്ച്ചവെച്ചത്. ടീമിനെ വിജയത്തിലേക്ക് എത്തിക്കാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചു. പക്ഷേ സൂര്യകുമാര്‍ ചെറിയൊരു അബദ്ധം കാണിച്ചുവെന്ന് മഞ്ജരേക്കര്‍ പറയുന്നു. റബാദയായിരുന്നു 19ാം ഓവര്‍ എറിഞ്ഞത്. നോണ്‍ സ്‌ട്രൈക്കിലുള്ളത് ജയദേവ് ഉനദ്കട്ടും. ആ ഓവറില്‍ തകര്‍ത്തടിക്കാനാണ് സൂര്യകുമാര്‍ ശ്രമിച്ചത്. എന്നാല്‍ റബാദയെ അങ്ങനെ അടിക്കുക കുറിച്ച് ബുദ്ധിമുട്ടാണെന്ന് താരം മനസ്സിലാക്കണമായിരുന്നു. സൂര്യകുമാര്‍ ശരിക്കും അവസാന ഓവര്‍ വരെ കാത്തിരിക്കണമായിരുന്നു. ഒഡീന്‍ സ്മിത്തിന്റെ ഓവര്‍ അദ്ദേഹത്തിന് തകര്‍ത്തടിക്കാമായിരുന്നു. എന്നാല്‍ സമ്മര്‍ദം ശക്തമായതോടെ സൂര്യകുമാര്‍ റബാദയെ അറ്റാക്ക് ചെയ്യാന്‍ ശ്രമിച്ചു. അതോടെ പുറത്തായി. കളി അവിടെ അവസാനിച്ചുവെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

തിലക് വര്‍മയുടെ റണ്ണൗട്ട് മത്സരത്തിലെ വലിയ വഴിത്തിരിവായിരുന്നു. ഒരോവറില്‍ 29 റണ്‍സടിച്ചതോടെ ഡേവിഡ് ബ്രൂവിസ് വലിയ മുന്‍തൂക്കം മുംബൈക്ക് നല്‍കിയിരുന്നു. പഞ്ചാബിന്റെ സ്‌കോര്‍ ശരിക്കും നേടിയെടുക്കാമെന്ന വിശ്വാസം മുംബൈ ക്യാമ്പിലുണ്ടായിരുന്നു. തിലക് വര്‍മയും സൂര്യകുമാര്‍ യാദവും മികച്ച കൂട്ടുകെട്ടാണ് ഒരുക്കിയത്. അവര്‍ക്ക് മികച്ച അടിത്തറിയുണ്ടാക്കി, അവസാനം പൊള്ളാര്‍ഡിന് വെടിക്കെട്ടിനുള്ള അവസരമൊരുക്കിയാല്‍മതിയായിരുന്നു. എന്നാല്‍ ആ ഘട്ടത്തില്‍ റണ്ണൗട്ട് വന്നത് പഞ്ചാബിന് ശരിക്കുമൊരു സമ്മാനമായിരുന്നു. അതിലും മോശം കാര്യം പിന്നാലെ മുംബൈക്ക് സംഭവിച്ചു. പൊള്ളാര്‍ഡ് റണ്ണൗട്ടാവുകയും ചെയ്തത് മത്സരത്തിലെ സമ്മര്‍ദം വര്‍ധിപ്പിച്ചെന്ന് മഞ്ജരേക്കര്‍ വ്യക്തമാക്കി.

മത്സരത്തെ പരമാവധി അവസാന ഘട്ടത്തിലേക്ക് കൊണ്ടുപോകാനായിരുന്നു മുംബൈ ശ്രമിച്ചതെന്ന് കോച്ച് മഹേല ജയവര്‍ധനെ പറയുന്നു. ആറ് ബാറ്റ്‌സ്മാന്‍മാരെ വെച്ചാണ് ഞങ്ങള്‍ കളിച്ചത്. മത്സരം ജയിപ്പിക്കാന്‍ സൂര്യകുമാറിനോളം പോന്ന താരങ്ങളില്ല. സൂര്യയെ പവര്‍പ്ലേയില്‍ കളിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. പന്ത് നന്നായി സ്വിംഗ് ചെയ്യുന്നുണ്ടായിരുന്നു. ആ സമയം സൂര്യകുമാര്‍ കളിച്ചാല്‍ താരത്തിന്റെ സ്വാഭാവികമായുള്ള കളിയെ അത് തടസ്സപ്പെടുത്തും. തന്ത്രപരമായി എടുത്ത തീരുമാനമാണിത്. രണ്ട് യുവതാരങ്ങള്‍ വമ്പന്‍ ഷോട്ടുകള്‍ അടിച്ച് കളിയെ മുന്നോട്ട് കൊണ്ടുപോവുകയും, സൂര്യകുമാറും പൊള്ളാര്‍ഡും ചേര്‍ന്ന ഫിനിഷിംഗുമായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ അത് വിജയിച്ചില്ലെന്നും ജയവര്‍ധനെ പറഞ്ഞു.

രോഹിത് മികച്ച തുടക്കമാണ് ടീമിന് നല്‍കിയതെന്ന് ജയവര്‍ധനെ പറയുന്നു. രോഹിത് കളിച്ച ഷോട്ടുകള്‍ എല്ലാം ഗംഭീരമായിരുന്നു. മികച്ച ടൈമിംഗുണ്ടായിരുന്നു. എന്നാല്‍ പുറത്തായതില്‍ രോഹിത്തിനും നിരാശയുണ്ട്. അത്രയും നല്ല തുടക്കം വലിയൊരു സ്‌കോര്‍ ആക്കി മാറ്റാന്‍ സാധിച്ചില്ലെന്നതാണ് പരാതി. രോഹിത് മത്സരത്തിന്റെ അവസാനം വരെ ബാറ്റ് ചെയ്യുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. 15 ഓവര്‍ വരെ ബാറ്റ് ചെയ്ത് വമ്പന്‍ സ്‌കോര്‍ നേടിയിട്ടുണ്ട് രോഹിത്. തീര്‍ച്ചയായും ആ സ്‌റ്റൈല്‍ ബാറ്റിംഗ് ഉടന്‍ കാണാം സാധിക്കും. വളരെ ക്വാളിറ്റിയുള്ള താരമാണ് രോഹിത്. ഹിറ്റ്മാന്റെ ഫോമിനെ കുറിച്ച് തനിക്ക് ആശങ്കകളൊന്നുമില്ലെന്നും, ഏത് സമയത്തും ഫോമിലേക്ക് താരം മടങ്ങിയെത്താമെന്നും ജയവര്‍ധനെ വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications