വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഡിമാന്‍റില്ലാത്ത വെറ്ററന്‍മാര്‍, വാങ്ങിയാലും കളിപ്പിച്ചേക്കില്ല- കൂട്ടത്തില്‍ ശ്രീശാന്തും!

ഈ മാസമാണ് മെഗാ താരലേലം നടക്കുന്നത്

ഐപിഎല്ലിന്റെ മെഗാ ലേലത്തില്‍ 600നടുത്ത് കളിക്കാരാണ് ഇത്തവണ ഉള്‍പ്പെട്ടിട്ടുള്ളത്. ഇക്കൂട്ടത്തില്‍ വെറ്ററന്‍മാരും യുവതാരങ്ങളുമെല്ലാമുണ്ട്. യുവത്വത്തിന്റെ ഗെയിമായാണ് ടി20 ക്രിക്കറ്റ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബാറ്റിങിലും ബൗളിങിലും ഫീല്‍ഡിങിലുമെല്ലാം ചടുലമായ പ്രകടനം നടത്താന്‍ ശേഷിയുള്ളവര്‍ക്കു മാത്രമേ ഈ ഫോര്‍മാറ്റില്‍ നിലനില്‍പ്പുള്ളൂ. അതുകൊണ്ടു തന്നെ ഇത്തരം കളിക്കാര്‍ക്കായിരിക്കും ലേലത്തില്‍ ഏറ്റവുമധികം ഡിമാന്റ്.

1

എങ്കിലും ചില വെറ്ററന്‍ താരങ്ങള്‍ പ്രായത്തെ തോല്‍പ്പിച്ച് ഇപ്പോഴും ടി20യില്‍ മികച്ച പ്രകടനം നടത്തുന്നുണ്ട്. അവര്‍ക്കു വേണ്ടി ഫ്രാഞ്ചൈസികള്‍ ലേലത്തില്‍ രംഗത്തിറങ്ങുമെന്നുറപ്പാണ്. എന്നാല്‍ പ്രായം തളര്‍ത്തിയ ചില വെറ്ററന്‍മാരും ഫോമില്ലാത്തവും ലേലത്തില്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്. ഇവര്‍ക്കു വേണ്ടി ഏതെങ്കിലും ഫ്രാഞ്ചൈസി താല്‍പ്പര്യം പ്രകടിപ്പിക്കുന്ന കാര്യം സംശയവുമാണ്. ലേലത്തില്‍ കൂടുതല്‍ ഓഫറുകള്‍ ലഭിക്കാനിടയില്ലാത്ത, ഇനി വാങ്ങിയാലും അവസരം ലഭിക്കാനിടയില്ലാത്ത ഇന്ത്യയുടെ ചില വെറ്ററന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ചേതേശ്വര്‍ പുജാര

ചേതേശ്വര്‍ പുജാര

ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റെന്നറിയപ്പെടുന്ന ചേതേശ്വര്‍ പുജാര ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തവരുടെ കൂട്ടത്തിലുണ്ട്. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ അവിഭാജ്യ ഘടകമല്ലാത്ത അദ്ദേഹം ടെസ്റ്റിലും ഇപ്പോള്‍ റണ്ണെടുക്കാന്‍ പാടുപെടുകയാണ്. അതുകൊണ്ടു തന്നെ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ നിന്നു പുറത്താവലിന്റെ വക്കിലുമാണ് പുജാര.
ലേലത്തില്‍ 50 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ അടിസ്ഥാന വില.

3

കഴിഞ്ഞ സീസണിലെ ലേലത്തില്‍ പുജാരയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് വാങ്ങിയിരുന്നു. പക്ഷെ ഒരു മല്‍സരത്തില്‍പ്പോലും അദ്ദേഹത്തെ കളിപ്പിക്കാതെ ഒഴിവാക്കുകയായിരുന്നു. ലേലത്തില്‍ പുജാരയെ ആരെങ്കിലും അടിസ്ഥാന വിലയ്ക്കു വാങ്ങിയാലും കഴിഞ്ഞ തവണത്തേതു പോലെ കാഴ്ചക്കാരനായി തുടരേണ്ടി വരും.

 സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

മിസ്റ്റര്‍ ഐപിഎല്ലെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന ഇപ്പോള്‍ പല്ലുകൊഴിഞ്ഞ സിംഹമായി മാറിയിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു കഴിഞ്ഞ അദ്ദേഹത്തെ കഴിഞ്ഞ സീസണിനു ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സ് വേണ്ടെന്നു വയ്ക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ 12 മല്‍സരങ്ങളില്‍ നിന്നും 128 റണ്‍സ് മാത്രമാണ് റെയ്‌നയ്ക്കു നേടാനായത്.

5

റണ്ണെടുക്കാന്‍ പാടുപെട്ട അദ്ദേഹത്തിനു ഫീല്‍ഡിങിലും പഴയ ശൗര്യമില്ലായിരുന്നു. ഫിറ്റ്‌നനസ് പ്രശ്‌നങ്ങളും റെയ്‌നയെ അലട്ടിയിരുന്നു. അതുകൊണ്ടു തന്നെ മെഗാ ലേലത്തില്‍ അദ്ദേഹത്തെ ഏതെങ്കിലും ഫ്രാഞ്ചൈസി വാങ്ങുന്ന കാര്യം സംശയമാണ്. രണ്ടും കല്‍പ്പിച്ച് ലേലത്തില്‍ ഇനിയാരെങ്കിലും വാങ്ങിയാലും വലിയ ഓഫര്‍ റെയ്‌നയ്ക്കു ലഭിക്കാന്‍ സാധ്യതയുമില്ല.

 അജിങ്ക്യ രഹാനെ

അജിങ്ക്യ രഹാനെ

ചേതേശ്വര്‍ പുജാരയെപ്പോലെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമായ അജിങ്ക്യ രഹാനെയ്ക്കും ബാറ്റിങില്‍ ഇപ്പോള്‍ പഴയ ആക്രമണോത്സുകത നഷ്ടമായിക്കഴിഞ്ഞു. നേരത്തേ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഭാഗമായിരുന്നപ്പോള്‍ ചില വെടിക്കെട്ട് പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് രഹാനെ. പക്ഷെ ഇപ്പോള്‍ അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ് താഴേക്കാണ്. ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍പ്പോലും റണ്ണെടുക്കാന്‍ വിഷമിക്കുന്ന രഹാനെ ടീമില്‍ നിന്നും പുറത്താവലിന്റെ വക്കിലുമാണ്.

7

കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരമായിരുന്നു അദ്ദേഹം. പക്ഷെ ചുരുക്കം ചില മല്‍സരങ്ങളില്‍ മാത്രമേ കളിക്കാന്‍ അവസരം ലഭിച്ചുളളൂ. ഇവയിലാവട്ടെ രഹാനെയ്ക്കു തിളങ്ങാനുമായില്ല. ലേലത്തില്‍ ചിലപ്പോള്‍ അടിസ്ഥാന വിലയ്ക്കു ആരെങ്കിലും അദ്ദേഹത്തെ വാങ്ങിയാലും കളിപ്പിക്കാനുള്ള സാധ്യത തീരെ കുറവാണ്.

 ശ്രീശാന്ത്

ശ്രീശാന്ത്

ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ പേസറും മലയാളിയുമായ ശ്രീശാന്ത് ഇത്തവണത്തെ മെഗാ ലേലത്തിലെ സര്‍പ്രൈസ് താരങ്ങളിലൊരാളാണ്. കഴിഞ്ഞ സീസണിലെ ലേലത്തിലും അദ്ദേഹം രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും തഴയപ്പെടുകയായിരുന്നു. ഇത്തവണ 590 പേരുടെ ലിസ്റ്റില്‍ ഇടംപിടിച്ചതോടെ ഐപിഎല്ലിലേക്കു തനിക്കു മടങ്ങിവരവിന് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശ്രീശാന്ത്.
2013ലാണ് അദ്ദേഹം അവസാനമായി ഐപിഎല്ലില്‍ കളിച്ചത്. അന്നു രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുന്നതിനിടെ ഒത്തുകളി വിവാദത്തിലകപ്പെട്ടത് അദ്ദേഹത്തിന്റെ കരിയര്‍ തകര്‍ക്കുകയായിരുന്നു.

9

കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും ബിസിസിഐയുടെ വിലക്ക് കാരണം ശ്രീക്ക് മല്‍സരരംഗത്തേക്കു മടങ്ങിയെത്താനായില്ല. ഒടുവില്‍ വര്‍ഷങ്ങള്‍ നീണ്ട നിയമപ്പോരാട്ടത്തിനൊടുവില്‍ അദ്ദേഹം വിലക്ക് ഒഴിവാക്കിയെടുക്കുകയായിരുന്നു. ഇത്തവണ ലേലത്തില്‍ അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കു ശ്രീയെ ആരെങ്കിലും വാങ്ങുമെന്ന പ്രതീക്ഷയിലാണ് മലയാളി ക്രിക്കറ്റ് ആരാധകര്‍.

 ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

ഒരു കാലത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച സ്വിങ് ബൗളര്‍മാരില്‍ ഒരാളായിരുന്ന ഭുവനേശ്വര്‍ കുമാറിന് ഇപ്പോള്‍ സുരേഷ് റെയ്‌നയുടെ അവസ്ഥയാണ്. ഫോമൗട്ടായ ഭുവിയെ ഇപ്പോള്‍ ഒരു ബാറ്റര്‍ക്കും ഭയമില്ല. മാത്രമല്ല എല്ലാവരും അനായാസം റണ്‍സ് വാരിക്കൂട്ടുകയും ചെയ്യുന്നു. തുടര്‍ച്ചയായ പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമാണ് ഭുവിയുടെ കരിയറിലെ വില്ലനായത്. ദേശീയ ടീമിലും അദ്ദേഹത്തിന്റെ സ്ഥാനം വൈകാതെ തെറിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ലേലത്തില്‍ ഭുവിക്കു വേണ്ടി ഒന്നോ, രണ്ടോ ഫ്രാഞ്ചൈസികള്‍ താല്‍പര്യം പ്രകടിപ്പിച്ചേക്കും. പക്ഷെ ഉയര്‍ന്ന തുകയൊന്നും അദ്ദേഹത്തിനു ലഭിക്കാന്‍ സാധ്യതയില്ല.

Story first published: Friday, February 4, 2022, 14:43 [IST]
Other articles published on Feb 4, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X