IPL 2022: വാര്‍ണര്‍ക്ക് പകരം ഇവനെ കൊടുക്കാമായിരുന്നു, എന്തൊരു മുട്ടിക്കളി, വില്യംസണ് ട്രോള്‍
മുംബൈ: ഐപിഎല്ലില്‍ നിര്‍ണായകമായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പരാജയപ്പെട്ടിരിക്കുകയാണ്. 21 റണ്‍സിന് ഡല്‍ഹി ക്യാപിറ്റല്‍സിനോടാണ് അവര്‍ പരാജയപ്പെട്ടത്. തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. നിക്കോളാസ് പൂരാനും, മാക്രവും ഗംഭീരമായി കളിച്ചപ്പോള്‍ ടീം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ ഇന്നിംഗ്‌സ് ഒരിക്കല്‍ കൂടി വലിയ വിമര്‍ശനങ്ങള്‍ക്കും ട്രോളുകളും കാരണമായിരിക്കുകയാണ്. സീസണില്‍ വില്യംസണ്‍ ആകെ നേടിയിരിക്കുന്നത് 200 റണ്‍സാണ്. എന്നാല്‍ 207 പന്തുകളാണ് വില്യംസണ്‍ ഇതുവരെ കളിച്ചത്. സ്‌ട്രൈക്ക് റേറ്റ് 100 പോലുമില്ല. ഇത് ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. ടീമിന്റെ ചേസിംഗിലെല്ലാം വില്യംസന്‍ ഒരിക്കല്‍ പോലും തകര്‍ത്തടിക്കാന്‍ നോക്കാത്തത് ആരാധകരെ രോഷത്തിലാക്കിയിരിക്കുകയാണ്.

കെയ്ന്‍ വില്യംസണ്‍ ഡല്‍ഹിക്കെതിരായ ചേസില്‍ പതിനൊന്ന് പന്ത് കളിച്ച് നേടിയത് വെറും നാല് റണ്‍സാണ്. ടീമിനെയും മറ്റ് കളിക്കാരെയും താരം സമ്മര്‍ദത്തിലാക്കുകയും ചെയ്തു. ഒരു ബാറ്റ്‌സ്മാന്റെ ഏറ്റവും മോശം സീസണാണ് ഇപ്പോള്‍ കാണുന്നതെന്ന് പൃഥ്വി എന്ന ആരാധകന്‍ പറയുന്നു. 10 കളിയില്‍ നിന്ന് വില്യംസണിന്റെ പ്രകടനം നോക്കുമ്പോള്‍ 2016ലെ ഹര്‍ദിക് പാണ്ഡ്യയുടെ പ്രകടനം പോലും മെച്ചപ്പെട്ടതാണെന്ന് പൃഥ്വി ട്വീറ്റ് ചെയ്തു. പ്രിയം ഗാര്‍ഗ് ഇപ്പോഴും ബെഞ്ചിലാണ്. നൂറിന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുള്ളത് കൊണ്ടായിരിക്കും കളിപ്പിക്കാത്തതെന്നും പൃഥ്വി പരിഹസിച്ചു. വില്യംസണെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റേണ്ട സമയമായി. പകരം പൂരാനെയോ മാക്രത്തെയോ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കണം. ഇന്നിംഗ്‌സ് ഫിലിപ്പ്‌സ് ഓപ്പണ്‍ ചെയ്യട്ടെയെന്നും ശുഭം അഗര്‍വാള്‍ പറഞ്ഞു.

വില്യംസണിന്റെ മാച്ച് ഇംപാക്റ്റം മൈനസ് 85 ആണ്. ഇത്തവണത്തെ ഐപിഎല്ലിലെ ഏറ്റവും മോശം ഇംപാക്ടാണിതെന്നും ബെന്‍ ജോണ്‍സ് കുറിച്ചു. 10 മാച്ച് അടുപ്പിച്ച് കളിച്ചു. ഒരൊറ്റ കളിയില്‍ പോലും സ്‌ട്രൈക്ക് റേറ്റ് ഉയര്‍ന്നിട്ടില്ല. വില്യംസണ്‍ പന്തിനേക്കാള്‍ താഴെയാണ് സ്‌കോര്‍ നില്‍ക്കുന്നതെന്ന് തിരിച്ചറിയുന്നില്ല. ഒരു ഓപ്പണറുടെ ഏറ്റവും മോശം പ്രകടനമാണിതെന്നും ഗുര്‍കിരാത് സിംഗ് ഗില്‍ ട്വീറ്റ് ചെയ്തു. വലിയ സ്‌കോര്‍ ചേസ് വില്യംസന്റെ സ്‌ട്രൈക്ക് റേറ്റ് പിന്നോട്ടാണെന്ന് ഗില്‍ ചൂണ്ടിക്കാണിച്ചു. വാര്‍ണര്‍ക്ക് പകരം വില്യംസണെ ടീമില്‍ നിലനിര്‍ത്തി പകരം വാര്‍ണറെ തന്നതിന് ഡല്‍ഹി ഫാന്‍സ് ഹൈദരാബാദിന് നന്ദി പറയുന്നുമുണ്ട്.

കെയ്ന്‍ വില്യംസണെ അറസ്റ്റ് ചെയ്യണമെന്ന് പരിഹാസ രൂപേണ പറയുന്ന ആരാധകരുമുണ്ട്. കെയിന്‍ വില്യംണസന്റെ സ്‌ട്രൈക്ക് റേറ്റ് 98 ആണെന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു താരത്തിനും ഇത്ര നാണം കെട്ട സീസണ്‍ വേറെ ഉണ്ടായിട്ടില്ല. വിജയ് ശങ്കര്‍ പോലും ഇത്രയും മോശമായി ബാറ്റ് ചെയ്യില്ലെന്നും ആരാധകര്‍ പറയുന്നു. 180 റണ്‍സ് മുകളിലുള്ള റണ്‍ചേസുകളില്‍ വില്യംസണ് എങ്ങനെ കളിക്കണമെന്ന് പോലും അറിയില്ലെന്ന് ആരാധകര്‍ പറയുന്നു. വില്യംസണ് പറ്റുമെങ്കില്‍ ഇപ്പോള്‍ തന്നെ ഐപിഎല്ലില്‍ നിന്ന് മടങ്ങണം. ഇംഗ്ലണ്ടില്‍ കിവീസിനൊപ്പം ടെസ്റ്റ് കളിക്കാന്‍ പോകണം. ടെസ്റ്റ് കളിക്കുകയാണ് അദ്ദേഹം ഐപിഎല്ലില്‍. ഇംഗ്ലണ്ടില്‍ അദ്ദേഹത്തിന് നന്നായി തിളങ്ങാനാവും. ഐപിഎല്ലില്‍ സാധ്യതയില്ലെന്ന് കിവീസ് ആരാധകരും പറയുന്നു.

വിരാടും രോഹിത്തും കളിക്കുന്നത് കണ്ട് നമ്മളെല്ലാരും രോഷത്തിലാണ്. എന്നാല്‍ ദുരന്തത്തിന്റെ കാര്യത്തില്‍ ഇവരൊന്നും വില്യംസണിന്റെ അടുത്തെത്തില്ലെന്ന് സുശാന്ത് മേത്ത ട്വീറ്റ് ചെയ്തു. ഇന്ത്യയെ എപ്പോഴും തോല്‍പ്പിക്കുന്ന വില്യംസണ്‍ എവിടെയെങ്കിലും തോറ്റ് കാണുന്നത് സന്തോഷമാണെന്ന് അക്ഷത് എന്ന ആരാധകന്‍ കുറിച്ചു. പലരും പ്രതിസന്ധികളെ തരണം ചെയ്ത് കളിക്കേണ്ടി വന്നിട്ടുണ്ട്. രാഹുല്‍ ത്രിപാഠിക്കും അങ്ങനൊരു പ്രതിസന്ധി വന്നു. അതുകൊണ്ടാണ് വില്യംസണ് ഒപ്പം കളിക്കേണ്ടി വന്നതെന്നും രാം എന്ന ആരാധകന്‍ പരിഹസിച്ചു. വില്യംസണിന്റെ കൈമുട്ടിലെ പരിക്ക് പ്രകടനത്തെയും ബാധിച്ചിട്ടുണ്ടെന്ന് കാര്‍ത്തിക് രാജ് എന്ന ആരാധകന്‍ പറഞ്ഞു.വില്യംസണ്‍ എസ്ആര്‍ എന്നാല്‍ സണ്‍റൈസേഴ്‌സോ സ്‌ട്രൈക്ക് റേറ്റോ അല്ലെന്നും, സ്‌മൈല്‍ റേറ്റാണെന്നും പുഷ്‌കര്‍ ട്വീറ്റ് ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications