വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: വമ്പന്‍ തിരിച്ചുവരവിന് ശ്രീശാന്ത്, വില 50 ലക്ഷം- ദേവ്ദത്തിന്റെ മൂല്യം രണ്ടു കോടി!

രണ്ടു കോടി അടിസ്ഥാന വിലയുള്ള 46 കളിക്കാരുണ്ട്

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു കാലത്തെ മിന്നും താരമായിരുന്ന മലയാളി പേസര്‍ ശ്രീശാന്ത് പുതിയ സീസണിലെ ഐപിഎല്ലിലൂടെ ശക്തമായ തിരിച്ചുവരവിനു തയ്യാറെടുക്കുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന മെഗാ ലേലത്തിനു വേണ്ടി പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന താരങ്ങളുടെ കൂട്ടത്തില്‍ അദ്ദേഹവുമുണ്ട്.

ആകെ 1214 കളിക്കാരാണ് മെഗാ ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ഏറ്റവുമുയര്‍ന്ന അടിസ്ഥാന വിലയായ രണ്ടു കോടി രൂപയുടെ കാറ്റഗറിയില്‍ മാത്രം 46 കളിക്കാരുണ്ട്. അടുത്ത മാസം 12, 13 തിയ്യതികളിലായി ബെഗളൂരുവില്‍ വച്ചാണ് മെഗാ താരലേലം. നിലവിലെ എട്ടു ഫ്രാഞ്ചൈസികള്‍ കൂടാതെ പുതുതായെത്തിയ രണ്ടു ടീമുകള്‍ കൂടി ലേലത്തില്‍ രംഗത്തുണ്ടാവും.

1

മെഗാ ലേലത്തില്‍ 50 ലക്ഷം അടിസ്ഥാന വിലയുള്ള കളിക്കാരുടെ ലിസ്റ്റിലാണ് ശ്രീശാന്ത് ഉള്‍പ്പെട്ടിരിക്കുന്നത്. ഫ്രാഞ്ചൈസികളുടെ എണ്ണം എട്ടില്‍ നിന്നും പത്തായി ഉയര്‍ന്നതിനാല്‍ തനിക്കു ഇത്തവണ അവസരം ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് അദ്ദേഹം.
കഴിഞ്ഞ സീസണിലെ ഐപിഎല്ലിലും ശ്രീശാന്ത് പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. പക്ഷെ അന്നു അദ്ദേഹത്തെ വാങ്ങാന്‍ ആരും തയ്യാറായില്ല. എന്നാല്‍ ഇത്തവണ തനിക്കു ഐപിഎല്ലിലേക്കു മടങ്ങിവരാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ശ്രീശാന്ത്.

2

അവസാനമായി ശ്രീശാന്തിനെ ഐപിഎല്ലില്‍ കണ്ടത് 2013ല്‍ മുന്‍ ചാംപ്യന്മാരായ രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു. ഈ സീസണിലാണ് അദ്ദേഹം വാതുവയ്പ്പ് വിവാദത്തില്‍ കുടുങ്ങിയത്. ഇതു ശ്രീയുടെ കരിയര്‍ തന്നെ തകര്‍ക്കുകയും ചെയ്തു. വാതുവയ്പ് കേസിലകപ്പെട്ട ശേഷം താരത്തിനു ബിസിസിഐ വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നീട് കേസില്‍ നിന്നും കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും വിലക്ക് നീക്കാന്‍ ബിസിസിഐ തയ്യാറായില്ല. ഇതേ തുടര്‍ന്ന് ഇതിനെതിരേ ശ്രീക്ക് വര്‍ഷങ്ങളോളം നിയമപ്പോരാട്ടം നടത്തേണ്ടി വന്നു. ഒടുവില്‍ ഏഴു വര്‍ഷത്തിനു ശേഷം 2002 സപ്തംബര്‍ 13ായിരുന്നു അദ്ദേഹം വിജയം നേടിയത്. പക്ഷെ അപ്പോഴേക്കും കരിയറിലെ നല്ല കാലമെല്ലാം ശ്രീശാന്തിനു നഷ്ടമായിരുന്നു.

3

വിലക്ക് നീങ്ങിയതിനു പിന്നാലെ രഞ്ജി ട്രോഫിക്കുള്ള കേരള ടീമില്‍ ശ്രീശാന്തിനെ ഉള്‍പ്പെടുത്തിയിരുന്നു. ഇതിനിടെ കൊവിഡ് മഹാമാരി കരിയറിലെ അടുത്ത വില്ലനായി മാറി. രഞ്ജി ട്രോഫി റദ്ദാക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷമാദ്യം നടന്ന സയ്ദ് മുഷ്താഖ് അലി ട്രോഫിയിലാണ് ഒടുവില്‍ ശ്രീശാന്ത് വിലക്കിനു ശേഷം ആദ്യം കളിച്ചത്. ഈ സീസണിലെ രഞ്ജി ട്രോഫിക്കുള്ള കേരള ടീമിലും അദ്ദേഹമുണ്ട്. പുതിയ സീസണിനു മുന്നോടിയായി ടീമിനൊപ്പം അദ്ദേഹം വയനാട്ടില്‍ പരിശീലനം നടത്തുകയും ചെയ്തിരുന്നു. ഇതിനിടെ രാജ്യത്തു വീണ്ടും കൊവിഡ് കേസുകള്‍ ഉയര്‍ന്നതോടെ രഞ്ജി ട്രോഫി നീട്ടി വച്ചിരിക്കുകയാണ്.

4

അതേസമയം, മെഗാ ലേലത്തിലേക്കു വരികയാണെങ്കില്‍ മറുനാടന്‍ മലയാളി താരമായ ദേവ്ദത്ത് പടിക്കല്‍ തന്റെ അടിസ്ഥാന മൂല്യം രണ്ടു കോടിയാക്കി ഉയര്‍ത്തിയിരിക്കുകയാണ്. നേരത്തേ 2019ലെ ലേലത്തില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ 20 ലക്ഷം മാത്രമായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ഇതാണ് ദേവ്ദത്ത് രണ്ടു കോടിയാക്കിയിരിക്കുന്നത്.
കഴിഞ്ഞ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമായിരുന്നു താരം. പക്ഷെ സീസണിനു ശേഷം ദേവ്ദത്തിനെ ആര്‍സിബി കൈവിടുകയായിരുന്നു.

5

മികച്ച പ്രകടനം നടത്തിയിട്ടും താരത്തെ ആര്‍സിബി നിലനിര്‍ത്താതിരുന്നതില്‍ പലരും ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. കാരണം കളിച്ച രണ്ടു സീസണുകളിലും ശ്രദ്ധേയമായ പ്രകടനമാണ് ദേവ്ദത്ത് കാഴ്ചവച്ചത്. 2020ല്‍ 15 മല്‍സരങ്ങളില്‍ നിന്നും അഞ്ചു ഫിഫ്റ്റികളോടെ 473 റണ്‍സും കഴിഞ്ഞ സീസണില്‍ 14 മല്‍സരങ്ങളില്‍ നിന്നും ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 411 റണ്‍സും താരം സ്‌കോര്‍ ചെയ്തിരുന്നു.

6

രണ്ടു കോടി മൂല്യമുള്ള മറ്റു ഇന്ത്യന്‍ താരങ്ങള്‍

ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, ദീപക് ചാഹര്‍, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, ഇഷാന്‍ കിഷന്‍, ഭുവനേശ്വര്‍ കുമാര്‍, ക്രുനാല്‍ പാണ്ഡ്യ, ഹര്‍ഷല്‍ പട്ടേല്‍, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, മുഹമ്മദ് ഷമി, ശര്‍ദ്ദുല്‍ ടാക്കൂര്‍, റോബിന്‍ ഉത്തപ്പ, ഉമേഷ് യാദവ്.

7

രണ്ടു കോടി അടിസ്ഥാനവിലയുള്ള വിദേശ കളിക്കാര്‍

മുജീബ് സദ്രാന്‍, ആഷ്ടണ്‍ ഏഗര്‍, നതാന്‍ കൂള്‍ട്ടര്‍ നൈല്‍, പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, മിച്ചെല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാത്യു വേഡ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ, ഷാക്വിബുല്‍ ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍, സാം ബില്ലിങ്‌സ്, സാക്വിബ് മഹമ്മൂദ്, ക്രിസ് ജോര്‍ഡന്‍, ക്രെയ്ഗ് ഒവേര്‍ട്ടന്‍, ആദില്‍ റഷീദ്, ജാസണ്‍ റോയ്, ജെയിംസ് വിന്‍സ്, ഡേവിഡ് വില്ലി, മാര്‍ക്ക് വുഡ്, ട്രെന്റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസന്‍, ക്വിന്റണ്‍ ഡികോക്ക്, മര്‍ച്ചെന്റ് ഡാ ലെംഗ്, ഫഫ് ഡുപ്ലെസി, കാഗിസോ റബാഡ, ഇമ്രാന്‍ താഹിര്‍, ഫാബിയന്‍ അലെന്‍, ഡ്വയ്ന്‍ ബ്രാവോ, എവിന്‍ ലൂയിസ്, ഒഡെയ്ന്‍ സ്മിത്ത്.

Story first published: Saturday, January 22, 2022, 12:31 [IST]
Other articles published on Jan 22, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X