IPL 2022: എബിഡിക്കു പകരം 'ബേബി എബി' വന്നേക്കും, ഡ്രീം ടീം ആര്‍സിബിയെന്നു ബ്രെവിസ്

ലോക ക്രിക്കറ്റിലെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിയിരിക്കുകയാണ് സൗത്താഫ്രിക്കയുടെ യുവതാരം ഡെവാള്‍ഡ് ബ്രെവിസ്. ഇതിനൊരു കാരണം കൂടിയുണ്ട്. സൗത്താഫ്രിക്കയുടെ തന്നെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സിന്റെ ബാറ്റിങുമായുള്ള അമ്പരപ്പിക്കുന്ന സാദൃശ്യമാണ് ഇതിനു കാരണം. ബ്രെവിസിന്റെ ബാറ്റിങ് കണ്ടാല്‍ ഇതു എബിഡി തന്നെയല്ലേയെന്നു ആരും സംശയിച്ചുപോവും. ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പിലെ പ്രകടനത്തോടെയാണ് ബ്രെവിസിനെ ലോകമറിഞ്ഞത്. ഇതോടെ 'ബേബി എബി'യെന്ന വിളിപ്പേരും താരത്തിനു ലഭിച്ചിരിക്കുകയാണ്.

IPL 2022: Baby AB De Villiers wants to play for RCB in IPL | Oneindia Malayalam

എബിഡിയുടെ വിരമിക്കലോടെ നിരാശരായി ഇരിക്കുന്ന ഐപിഎല്‍ ടീം റോയല്‍ ചാലഞ്ചേഴ്‌സ് ബംഗ്ലൂരായിരിക്കും ഇപ്പോള്‍ ഏറ്റവുമധികം സന്തോഷിക്കുന്നുണ്ടാവുക. കാരണം അവര്‍ക്കു പുതിയ എബിഡിയെ കണ്ടെത്തിയിരിക്കുകയാണ്.

അണ്ടര്‍ 19 ലോകകപ്പിലെ മാജിക്കല്‍ പ്രകടനത്തോടെ വരാനിരിക്കുന്ന ഐപിഎല്ലിന്റെ മെഗാ ലേലത്തിലും പല ഫ്രാഞ്ചൈസികളുടെയും നോട്ടപ്പുള്ളിയായി ഡെവാള്‍ഡ് ബ്രെവിസ് മാറിയിട്ടുണ്ടാവുമെന്നുറപ്പാണ്. ലേലത്തില്‍ ഇനി ഏതെങ്കിലുമൊരു ഫ്രാഞ്ചൈസിയിലേക്കു താരത്തിനു വിളി വരുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. അക്കൂട്ടത്തില്‍ ആര്‍സിബി മുന്‍പന്തിയില്‍ തന്നെയുണ്ടാവാന്‍ സാധ്യതയുണ്ട്.

തന്റെ ആരാധനാപാത്രം കൂടിയായ എബി ഡിവില്ലിയേഴ്‌സ് നേരത്തേ കളിച്ചിട്ടുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂരിന്റെ ഭാഗമാവുകയാണ് വലിയ ആഗ്രഹമെന്നു ഡെവാള്‍ഡ് ബ്രെവിസ് പറയുന്നു. എന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്ന് സൗത്താഫ്രിക്കയ്ക്കു വേണ്ടി കളിക്കുകയെന്നതാണ്. ഞാന്‍ ഐപിഎല്ലിന്റെയും വലിയൊരു ഫാനാണ്. ഐപിഎല്ലില്‍ ആര്‍സിബിക്കു വേണ്ടി കളിക്കുകയാണ് ആഗ്രഹം. കാരണം അവിടെ വിരാട് കോലിയുണ്ട്, എബി ഡിവില്ലിയേഴ്‌സും നേരത്തേയുണ്ടായിരുന്നു. ഞാന്‍ രണ്ടു പേരുടെയും കടുത് ആരാധകന്‍ കൂടിയാണെന്നും ബ്രെവിസ് വെളിപ്പെടുത്തി.

അണ്ടര്‍ 19 ലോകകപ്പില്‍ ഇത്തവണ റണ്‍വേട്ടയില്‍ തലപ്പത്തുള്ളത് ബേബി എബിയാണ്. നാലു ഇന്നിങ്‌സുകളില്‍ നിന്നും 362 റണ്‍സ് സൗത്താഫ്രിക്കയ്്ക്കു വേണ്ടി താരം അടിച്ചെടുത്തു കഴിഞ്ഞു. കളിച്ച എല്ലാ ഇന്നിങ്‌സുകളിലും ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ബ്രെവിസ് നേടിയിട്ടുമുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതിലൊന്ന് സെഞ്ച്വറിയിലെത്തിക്കാനും 18 കാരനായ ജൂനിയര്‍ എബിഡിക്കു കഴിഞ്ഞു.

ഡിവില്ലിയേഴ്‌സ് വിക്കറ്റ് കീപ്പര്‍ ബാറ്ററായിരുന്നെങ്കില്‍ ബ്രെവിസ് ഓള്‍റൗണ്ടറാണ്. മികച്ച ലെഗ് സ്പിന്നര്‍ കൂടിയായ താരം അണ്ടര്‍ 19 ലോകകപ്പില്‍ നാലു മല്‍സരങ്ങളില്‍ നിന്നും ആറു വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

മിസ്റ്റര്‍ 360 യെന്നു ലോകം വിശേഷിപ്പിക്കുന്ന എബിഡിയെപ്പോലെ ഗ്രൗണ്ടിന്റെ ഏതു ഭാഗത്തേക്കും അനായാസം ഷോട്ടുകള്‍ പായിക്കാന്‍ ബ്രെവിസിനാവും. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കെതിരായ ആദ്യ മല്‍സരത്തില്‍ 65 റണ്‍സ് സ്‌കോര്‍ ചെയ്തു കൊണ്ടായിരുന്നു താരം വരവറിയിച്ചത്. പിന്നീട് ബേബി എബിക്കു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ഉഗാണ്ടയ്‌ക്കെതിരായ അടുത്ത കളിയില്‍ ബ്രെവിസ് 104 റണ്‍സുമായി സൗത്താഫ്രിക്കയുടെ വിജയശില്‍പ്പിയായി മാറി. ഇംഗ്ലണ്ടിനെതിരായ അടുത്ത കളിയിലും താരം കസറി. പക്ഷെ സെഞ്ച്വറിക്കു മൂന്നു റണ്‍സ് മാത്രമകലെ പുറത്താവുകയായിരുന്നു. പക്ഷെ മല്‍സരത്തില്‍ ഇംഗ്ലണ്ടിനോടു സൗത്താഫ്രിക്ക തോറ്റതോടെ ബ്രെവിസിന്റെ ഇന്നിങ്‌സ് ശ്രദ്ധിക്കപ്പെട്ടില്ല.

എബി ഡിവില്ലിയേഴ്‌സ് പഠിച്ചിട്ടുള്ള അതേ സ്‌കൂളില്‍ തന്നെയാണ് ബ്രെവിസും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കുട്ടിക്കാലം മുതല്‍ എബിഡിയുടെ കടുത്ത ആരാധകനായിരുന്നു യുവതാരം. ഇതു കാരണം ബാറ്റിങ് ശൈലി അനുകരിക്കാന്‍ തുടങ്ങിയ ബ്രെവിസ് പിന്നീട് എബിഡിയുടെ തനിപ്പകര്‍പ്പായി മാറുകയും ചെയ്തു.

സൗത്താഫ്രിക്കന്‍ ടീമില്‍ ഡിവില്ലിയേഴ്‌സിന്റെ ജഴ്‌സി നമ്പറായ 17 തന്നെയാണ് ജൂനിയര്‍ ടീമിനു വേണ്ടി ബ്രെവിസിനുമുള്ളത് എന്നത് മറ്റൊരു കൗതുകമാണ്. ഈ ജഴ്‌സി സ്വീകരിക്കും മുമ്പ് താന്‍ എബിഡിയുടെ അനുവാദം ചോദിച്ചിരുന്നതായി ബ്രെവിസ് അടുത്തിടെ പറഞ്ഞിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, January 28, 2022, 20:12 [IST]
Other articles published on Jan 28, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X