For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: പവര്‍പ്ലേ കഴിഞ്ഞാല്‍ ഫ്‌ളോപ്പെന്ന് ആരാധകര്‍, വെടിക്കെട്ട് കാണിച്ച് കൊടുത്ത് ദേവ്ദത്ത്

By Vaisakhan MK

മുംബൈ: രാജസ്ഥാന്റെ തകര്‍പ്പന്‍ ബാറ്റിംഗിനാണ് ഇന്ന് ഐപിഎല്‍ സാക്ഷ്യവഹിച്ചത്. എന്നാല്‍ ഇറങ്ങും മുമ്പ് വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ഒരു താരമുണ്ട്. മറ്റാരുമല്ല ആര്‍സിബിയുടെ മുന്‍ താരം ദേവ്ദത്ത് പടിക്കലാണ്. താരത്തെ മൂന്നാം നമ്പറില്‍ ഇറക്കുന്നതിനെ ചൊല്ലിയായിരുന്നു വിമര്‍ശനം. സോഷ്യല്‍ മീഡിയയില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ആരാധകരെല്ലാം രംഗത്ത് വരികയും ചെയ്തു.

ഒരിക്കലും ദേവദത്ത് കളിക്കാത്ത പൊസിഷനിലാണ് രാജസ്ഥാന്‍ താരത്തെ ഇറക്കിയതെന്നും ഈ തീരുമാനം പിഴയ്ക്കുമെന്നും വരെ ആരാധകര്‍ കുറിച്ചിരുന്നു. എന്നാല്‍ പറഞ്ഞതെല്ലാം ഇപ്പോള്‍ അസ്ഥാനത്തായിരിക്കുകയാണ്. പടിക്കലിന്റെ പവര്‍ എന്താണെന്ന് ആരാധകര്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്.

ബാംഗ്ലൂരില്‍ ഓപ്പണര്‍

ബാംഗ്ലൂരില്‍ ഓപ്പണിംഗിലായിരുന്നു ദേവ്ദത്ത് ഇറങ്ങിയത്. കര്‍ണാടക ടീമിന് വേണ്ടി കളിക്കുമ്പോഴും അങ്ങനെ തന്നെയായിരുന്നു. എന്നാല്‍ രാജസ്ഥാനില്‍ കാര്യങ്ങള്‍ മാറി. ദേവത്ത് മൂന്നാം സ്ഥാനത്തായിരുന്നു കളിച്ചത്. ജോസ് ബട്‌ലറും യശ്വസി ജെസ്വാളും ഓപ്പണര്‍ എന്ന നിലയില്‍ നേരത്തെ തന്നെ രാജസ്ഥാനില്‍ ഇടം ഉറപ്പിച്ചതാണ്. ഈ സാഹചര്യത്തില്‍ മൂന്നാം സ്ഥാനത്തല്ലാതെ വേറെയും എവിടെയും കളിക്കാന്‍ പടിക്കലിന് സാധിക്കില്ലായിരുന്നു. ടി20 ക്രിക്കറ്റില്‍ ഈ പൊസിഷനില്‍ പടിക്കല്‍ കളിച്ചിട്ടുമില്ലായിരുന്നു. അത് ചൂണ്ടിക്കാണിച്ചാണ് രാജസ്ഥാന്‍ മാനേജ്‌മെന്റിനെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ വളഞ്ഞിട്ട് ആക്രമിച്ചത്.

പവര്‍പ്ലേ താരം

പവര്‍പ്ലേയില്‍ കൂടുതല്‍ നന്നായി കളിക്കുന്ന താരമാണ് പടിക്കല്‍ എന്ന് ആരാധകര്‍ പറയുന്നു. പവര്‍പ്ലേയ്ക്ക് ശേഷം പടിക്കല്‍ നല്ലൊരു മത്സരം കളിച്ചിട്ടില്ലെന്നും മൂന്നാം സ്ഥാനത്ത് കളിപ്പിച്ചത് അബദ്ധമാണെന്നും സാം എന്ന ആരാധകന്‍ കുറിച്ചു. പടിക്കലിനെ എടുത്തത് തന്നെ അബദ്ധമാണെന്ന് സായന്ത് എന്ന ആരാധകന്‍ ചൂണ്ടിക്കാണിച്ചു. ദേവദത്തിന് പകരം ആ പണം കൊണ്ട് ഒരു ഫിനിഷറെ വാങ്ങാനാണ് രാജസ്ഥാന്‍ ശ്രമിക്കേണ്ടിയിരുന്നത്. ദേവദത്തിനെ ഇപ്പോഴത്തെ രാജസ്ഥാന്‍ ടീമിന് ആവശ്യമില്ല. പ്രസീത് കൃഷ്ണയെയും അതുപോലെ ആവശ്യമില്ല. പത്ത് കോടിക്കാണ് വാങ്ങിയത്. ആ പണം ഉപയോഗിച്ച് നല്ലൊരു ഡെത്ത് ബൗളറെ വാങ്ങാമായിരുന്നുവെന്നും സായന്ത് ട്വീറ്റ് ചെയ്തു.

ടീം ശക്തമാണ് ദേവദത്തില്ലാതെ

ദേവദത്ത് മൂന്നാം സ്ഥാനത്ത് കളിക്കുന്നത് മാത്രമാണ് തനിക്ക് ആശങ്കയെന്ന് ഭൂമിഷ് ബനേവാള്‍ എന്ന് ആരാധകന്‍ ട്വീറ്റ് ചെയ്തു. അതൊഴിച്ചാല്‍ രാജസ്ഥാന്‍ ശക്തമായ ടീമാണെന്നും ബനേവാള്‍ കുറിച്ചു. മൂന്നാം നമ്പറില്‍ കളിക്കാന്‍ പറ്റിയ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനേയല്ല ദേവദത്ത് പടിക്കലെന്ന് ആയുഷ് ഖേദിയ ട്വീറ്റ് ചെയ്തു. ചേതേശ്വര്‍ പൂജാരയെ മൂന്നാം സ്ഥാനത്ത് ടി20യില്‍ ഇറക്കുന്നത് പോലെയാണ് ദേവ്ദത്തിനെ ഇറക്കുന്നതെന്ന കടുത്ത വാദവും ദര്‍ശ് എന്ന ആരാധകന്‍ കുറിച്ചിട്ടുണ്ട്. പടിക്കല്‍ മൂന്നാംസ്ഥാനത്ത് കളിച്ചാല്‍ ഈ ടീം തോല്‍ക്കുമെന്ന് അഭിഷേക് എന്ന ആരാധകന്‍ കുറിച്ചു. ദേവദത്തിന്റെ ബാറ്റിംഗ് പൊസിഷന്‍ കൃത്യമായി നല്‍കാതെ താരത്തെ പഴിക്കുന്നതില്‍ കാര്യമില്ലെന്നാണ് വിശാല്‍ എന്നയാള്‍ പറയുന്നത്. പടിക്കലും യശ്വസിയുമാണ് ഓപ്പണിംഗില്‍നല്ലതെന്നും, ബട്‌ലര്‍ മൂന്നാം സ്ഥാനത്ത് കളിക്കണമെന്നും വിശാല്‍ ട്വീറ്റ് ചെയ്തു.

കഴിവ് തെളിയിച്ച് ദേവദത്ത്

ആരാധകരുടെ വാദങ്ങളൊക്കെ മഹാ അബദ്ധങ്ങളാണെന്ന് കളി തുടങ്ങിയതിന് പിന്നാലെ ദേവദത്ത് തെളിയിച്ചു. 29 പന്തില്‍ 41 റണ്‍സടിച്ച് ടീമിന്റെ രണ്ടാമത്തെ ടോപ് സ്‌കോററുമായി താരം. രണ്ട് സിക്‌സറുകളും നാല് ബൗണ്ടറികളും താരം പറത്തി. സഞ്ജു സാംസണുമായി ചേര്‍ന്ന് 73 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും ദേവദത്തിന് സാധിച്ചു. മൂന്നാം നമ്പറില്‍ ഇതോടെ സ്ഥാനമുറപ്പിക്കാനും ദേവദത്തിന് സാധിച്ചു. തന്നെ വിശ്വസിച്ച് മൂന്നാം നമ്പര്‍ ഏല്‍പ്പിക്കാമെന്നും ദേവദത്ത് തെളിയിച്ചു. 55 റണ്‍സെടുത്ത സഞ്ജു സാംസണാണ് ടീമിന്റ ടോപ് സ്‌കോറര്‍. മത്സരത്തില്‍ 61 റണ്‍സിനാണ് രാജസ്ഥാന്‍, ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്.

Story first published: Tuesday, March 29, 2022, 23:45 [IST]
Other articles published on Mar 29, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+